സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മ്മയും മഹേന്ദ്ര സിങ് ധോണിയും പ്രതീക്ഷ നല്‍കിയെങ്കിലും വിജയം നേടാനായില്ല. രോഹിത് ശര്‍മ്മ 133 പന്തില്‍ 129 റണ്‍സ് നേടി. ധോണി 51 പന്തില്‍ 96 റണ്‍സ് നേടി.

ഓസ്‌ട്രേലിയക്കായി റിച്ചാര്‍ഡ്‌സണ്‍ 10 ഓവറില്‍ 26 റണ്‍സ് വഴങ്ങി നാലും അരങ്ങേറ്റ മത്സരം കളിച്ച ബെഹ്‌റെന്‍ഡ്രോഫ് 10 ഓവറില്‍ 39 റണ്‍സ് വഴങ്ങി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. പരമ്പരയിലെ അടുത്ത മത്സരം ചൊവ്വാഴ്ച നടക്കും.