Connect with us

kerala

കെകെ രമയുടെ സത്യപ്രതിജ്ഞ കാണിക്കാതെ കൈരളി ടിവി

രമേശ് ചെന്നിത്തലയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമായിരുന്നു ഈ നാടകീയ നീക്കങ്ങള്‍

Published

on

തിരുവനന്തപുരം: ടിപിയുടെ ബാഡ്ജ് ധരിച്ച് കന്നി എംഎല്‍എയായി നിയമസഭയില്‍ എത്തിയ കെകെ രമയുടെ സത്യപ്രതിജ്ഞ കാണിക്കാതെ കൈരളി ടിവി. എല്ലാ എംഎല്‍എമാരുടേയും സത്യപ്രതിജ്ഞ വ്യക്തമായി കാണിച്ചു. രമേശ് ചെന്നിത്തലയ്ക്ക് ശേഷം സത്യ പ്രതിജ്ഞ ചെയ്യുന്നത് തോട്ടത്തില്‍ രവീന്ദ്രനാണെന്നും പറഞ്ഞു. അപ്പോഴും സ്‌ക്രീനില്‍ കണ്ടത് രമേശ് ചെന്നിത്തല ഒപ്പിടുന്നത്. ഇതൊരു ദൃശ്യമാണെന്ന് കരുതിയവര്‍ക്ക് തെറ്റി. അതൊരു ഫ്രീസ്ഡ് ഇമേജായിരുന്നു. ഇതിന് ശേഷം അവതാരകന്റെ പ്രഖ്യാപനം.

ഈ ദൃശ്യങ്ങള്‍ പിആര്‍ഡി നേരിട്ട് നല്‍കുന്നതാണ്. അത് ഫ്രീസായി നില്‍ക്കുന്നു. അതാണ് സംഭവിച്ചത്. അവര്‍ അതിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു. അതുകൊണ്ട് ചെറിയൊരു ഇടവേള. അതുകഴിഞ്ഞ് തിരിച്ചു വരാം അങ്ങനെ പരസ്യം വന്നപ്പോള്‍ മറ്റ് ചാനലുകളിലേക്ക് പോയവര്‍ കണ്ടത് കെകെ രമയുടെ സത്യപ്രതിജ്ഞയാണ്. അപ്പോഴാണ് രമയെ കാണിക്കാതിരിക്കാനുള്ള ഫ്രീസ് ചെയ്യലാണ് കൈരളിയില്‍ നടന്നതെന്ന സംശയം ശക്തമായത്. പി ആര്‍ ഡിയില്‍ നിന്നു തന്നെയാണ് കോവിഡ് ആയതിനാല്‍ എല്ലാ ചാനലിനും നിയമസഭയിലെ തല്‍സമയ ദൃശ്യങ്ങള്‍ കിട്ടിയത്. അതായത് എല്ലാ ചാനലിലും ഉള്ളത് കൈരളിക്ക് മാത്രം ഫ്രീസായി.

രമേശ് ചെന്നിത്തലയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമായിരുന്നു ഈ നാടകീയ നീക്കങ്ങള്‍. അടുത്തതായി സത്യപ്രതിജ്ഞ ചെയ്യുന്നത് തോട്ടത്തില്‍ രവീന്ദ്രന്‍ എന്നും പ്രഖ്യാപിക്കുന്നു. തോട്ടത്തില്‍ രവീന്ദ്രനായിരുന്നു പിന്നീട് വരേണ്ടിയിരുന്നത്. അതൊന്നും കൈരളിയുടെ പ്രേക്ഷകര്‍ കണ്ടില്ല. രമയെ ഒഴിവാക്കാനുള്ള ശ്രമത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്റെ സത്യപ്രതിജ്ഞയും കൈരളി ഒഴിവാക്കി. പരസ്യം കഴിഞ്ഞ് തിരിച്ചെത്തുമ്‌ബോഴും തല്‍സമയം ഉണ്ടായിരുന്നില്ല. അപ്പോഴും പി ആര്‍ ഡിയെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. പിന്നീട് വീണ്ടും കൈരളി ബ്രേക്ക് പോയി. ഈ സമയത്തെല്ലാം കൈരളി ടിവി ഒഴികെയുള്ള ചാനലില്‍ എല്ലാം സത്യപ്രതിജ്ഞ കാണാമായിരുന്നു. സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തിയപ്പോഴാണ് വീണ്ടും കൈരളിയില്‍ തല്‍സമയം തുടങ്ങിയത്. അതായത് തോട്ടത്തില്‍ രവീന്ദ്രന്‍, കെകെ രമ, റോജി എം ജോണ്‍, റോഷി അഗസ്റ്റിന്‍, കെ എം സച്ചന്‍ ദേവ്, സജീവ് ജോസഫ് എന്നിവരുടെ സത്യപ്രതിജ്ഞ കൈരളിയില്‍ കണ്ടില്ല.

എന്നാല്‍ ഇതിനെല്ലാം കാരണം സാങ്കേതിക പ്രശ്‌നമാണെന്ന് കൈരളി ടിവി വിശദീകരിച്ചു കൊണ്ടിരുന്നു. ഇതിനിടെയില്‍ നിയമസഭാ വെബ്‌സൈറ്റിലെ ദൃശ്യങ്ങളും നല്‍കി. അങ്ങനെ സാങ്കേതിക പ്രശ്‌നം എന്നത് സത്യമാണെന്ന് വരുത്താന്‍ ചെയ്യാവുന്നതെല്ലാം കൈരളിയും ചെയ്തു. പക്ഷേ കെകെ രമയുടെ സത്യപ്രതിജ്ഞാ സമയത്തായിരുന്നു ഈ വിഷയമെന്നതാണ് ഏറ്റവും ശ്രദ്ധേയം. അതുകൊണ്ടാണ് സോഷ്യല്‍ മീഡിയ ഈ വിഷയം ചര്‍ച്ചയാക്കുന്നതും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം

ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നാലെ കൊല്ലപ്പെട്ട രാംനാരായണിന്റെ കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും പ്രതികള്‍ക്കെതിരെ കേസിലെ വകുപ്പുകള്‍ ശക്തിപ്പെടുത്തണമെന്നും ബന്ധു ശശികാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

Published

on

പാലക്കാട് വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബം. ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നാലെ കൊല്ലപ്പെട്ട രാംനാരായണിന്റെ കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും പ്രതികള്‍ക്കെതിരെ കേസിലെ വകുപ്പുകള്‍ ശക്തിപ്പെടുത്തണമെന്നും ബന്ധു ശശികാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

’25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. രണ്ട് മക്കള്‍ അടങ്ങുന്ന നിര്‍ധന കുടുംബമാണ് രാംനാരായണിന്റേത്. കേസില്‍ വകുപ്പുകള്‍ ശക്തിപ്പെടുത്തണം. ആള്‍ക്കൂട്ട കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തണം. എല്ലാ കൊലയാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് ഉള്‍പ്പെടുത്തി കേസെടുക്കണം.- ബന്ധു ശശികാന്ത് പറഞ്ഞു.

അതേസമയം, നീതി വേണമെന്ന് കൊല്ലപ്പെട്ട നാംരാരായണന്റെ ഭാര്യ ലളിത പ്രതികരിച്ചിരുന്നു. ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണ്‍ ഭയ്യ എന്ന 31കാരനെയാണ് മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. കള്ളന്‍ എന്ന് ആരോപിച്ചാണ് പ്രതികള്‍ രാംനാരായണിനെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ആക്രമണത്തെ തുടര്‍ന്ന രക്തം വാര്‍ന്ന് ഒന്നര മണിക്കൂറോളം രാംനാരായണ്‍ ഭയ്യ റോഡില്‍ കിടന്നു. അവശനിലയിലായ യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

പ്രദേശവസികളായ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സംഘം ചേര്‍ന്ന് രാംനാരായണിനെ തടഞ്ഞുവച്ച് കള്ളന്‍ എന്ന് ആരോപിച്ച് വിചാരണ ചെയ്ത് മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ ഇതുവരെയും നഷ്ടപരിഹാരം പ്രഖ്യാപിക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

Continue Reading

kerala

ആലപ്പുഴയില്‍ വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇന്ന് ഉച്ചയോടെയാണ് കുളത്തില്‍ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്.

Published

on

ആലപ്പുഴയില്‍ വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് കുളത്തില്‍ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. മാരാരിക്കുളം സ്വദേശി പപ്പനെന്ന ഗോപാലകൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞയുടനെ സംഭവസ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്ന് കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. തുടര്‍നടപടികള്‍ക്കായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

Continue Reading

kerala

തിരുവനന്തപുരം കോര്‍പറേഷനുള്ളില്‍ ഗണഗീതം പാടി ബിജെപി പ്രവര്‍ത്തകര്‍

ആര്‍എസ്എസ് ഗാനങ്ങള്‍ പാടി കോര്‍പറേഷനെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു.

Published

on

തിരുവനന്തപുരം കോര്‍പറേഷനുള്ളില്‍ ആര്‍എസ്എസ് ശാഖയില്‍ പാടുന്ന ഗണഗീതം പാടി ബിജെപി പ്രവര്‍ത്തകര്‍. സത്യപ്രതിജ്ഞ കഴിഞ്ഞ് ബിജെപി നേതാക്കളും കൗണ്‍സിലര്‍മാരും പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് ആര്‍എസ്എസ് ശാഖയില്‍ പാടുന്ന ഗണഗീതം അകത്തുനിന്ന പ്രവര്‍ത്തകര്‍ ആലപിച്ചത്. സംഭവത്തിന് പിന്നാലെ മറ്റു കൗണ്‍സിലര്‍മാരുള്‍പ്പെടെ ഇതിനെതിരെ പ്രതിഷേധം അറിയിച്ചു.

ആര്‍എസ്എസ് ഗാനങ്ങള്‍ പാടി കോര്‍പറേഷനെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു.

Continue Reading

Trending