കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ദ്ധിച്ചു. പവന് 160 രൂപ കൂടി 3636,880 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ദ്ധിച്ച് 4610 രൂപയായി. 36,720 ആയിരുന്നു സംസ്ഥാനത്തെ കഴിഞ്ഞ ദിവസത്തെ സ്വര്‍ണ്ണത്തിന്റെ വില. ആഗോള വിപണിയില്‍ സ്വര്‍ണവില വര്‍ദ്ധനവ് തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ സ്വര്‍ണ്ണ വിപണിയില്‍ വന്‍ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്.