Connect with us

kerala

കൃഷിഭവനുകള്‍ സി.പി.എം നിയന്ത്രണത്തിലേക്ക്

Published

on

കൃഷിഭവനും പഞ്ചായത്ത് തല സമിതിയും നോക്കുകുത്തി. പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടപ്പാക്കേണ്ട ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി പാര്‍ട്ടി നിയന്ത്രണത്തിലാക്കാന്‍ ഒരുങ്ങി സിപിഎം. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയാണ് കൃഷിഭവന് സമാന്തരമായി തങ്ങളുടെ വരുതിയിലാക്കാന്‍ സിപിഎം നീക്കം സജീവമാകുന്നത്.

സിപിഎം, സിപിഐ കര്‍ഷക സംഘടനകളുടെ ആദ്യപടിയാണ് ഈ നീക്കം. സിപിഎം ഭരണത്തിലിരിക്കുന്ന പഞ്ചായത്തുകള്‍ക്ക് കീഴില്‍ കൃഷിഭവനുകളെ തങ്ങളുടെ അധീനതയിലാക്കി കാര്‍ഷിക മേഖല തന്നെ കയ്യടക്കുകയാണ് സിപിഎം ലക്ഷ്യം. നിലവില്‍ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടപ്പാക്കുന്നത് പഞ്ചായത്ത് തലത്തില്‍ കൃഷിഭവന്‍ കേന്ദ്രീകരിച്ചാണ്. എന്നാല്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി നടപ്പാക്കുന്നതോടെ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായി രൂപീകരിക്കുന്ന സമിതിയുടെ അധികാര പരിധിയിലേക്ക് കൃഷിഭവന്‍ പ്രവര്‍ത്തനം ചുരുങ്ങും. ഈ നിലയിലാകുന്നതോടെ പഞ്ചായത്ത് തല, വാര്‍ഡ് തല സമിതികളാണ് പിന്നീട് കൃഷിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്യുക. ഇത്തരത്തില്‍ ബദല്‍ സംവിധാനം വരുന്നതോടെ കൃഷിഭവന്‍ പ്രവര്‍ത്തനം നോക്കുകുത്തിയാകും.

സിപിഎം, സിപിഐ കര്‍ഷക സംഘടനകളെ കുത്തിനിറച്ച് സമിതി രൂപീകരിക്കാനുള്ള കൂടിയാലോചനകളാണ് സര്‍ക്കാറിന്റെ മൗനാനുവാദത്തോടെ ഇപ്പോള്‍ നടക്കുന്നത്. കൃഷിഭവനില്‍ നിന്ന് ആനുകൂല്യം ലഭിക്കണമെങ്കില്‍ പാട്ടക്കരാറോ സ്വന്തമായി ഭൂമിയോ ആവശ്യമാണ്. പുതിയ സംവിധാനത്തില്‍ സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കും പഞ്ചായത്ത്, വാര്‍ഡ് തല സമിതിയില്‍ അംഗമാകാം. ആര്‍ക്കെല്ലാം ആനുകൂല്യം നല്‍കണമെന്ന് ഈ സമിതിയാകും തീരുമാനിക്കുക. പ്രത്യക്ഷത്തില്‍ ഇതിന്റെ പ്രയോജനം ലഭിക്കുക സിപിഎം, സിപിഐ അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കുമാകും. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ ഇടതുപക്ഷക്കാരായ ജീവനക്കാരെ ഉപയോഗിച്ച് പദ്ധതി അട്ടിമറിക്കാനുള്ള നീക്കങ്ങളും സജീവമാണ്.

കാര്‍ഷിക മേഖലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ പാര്‍ട്ടി നിയന്ത്രണത്തിലാകുന്നതോടെ സാധാരണക്കാരായ കര്‍ഷകര്‍ ആനുകൂല്യത്തിന് വേണ്ടി ഇടതുപക്ഷ നേതാക്കളുടെ മുമ്പിലെത്തേണ്ട അവസ്ഥയാണുണ്ടാകുക. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പദ്ധതി നടത്തിപ്പില്‍ എതിര്‍പ്പുണ്ടെങ്കിലും സര്‍ക്കാറിന്റെ അപ്രീതി ഭയന്നാണ് ആരും പ്രതികരിക്കാത്തത്. പദ്ധതിക്ക് തങ്ങള്‍ എതിരല്ലെന്നും നടത്തിപ്പിലെ ഗൂഢാലോചനയാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നതെന്നുമാണ് വകുപ്പ് തലത്തില്‍ നിന്നുയരുന്ന അഭിപ്രായം. പദ്ധതി സുതാര്യമായി നടപ്പാക്കണമെന്നാണ് പ്രതിപക്ഷ കര്‍ഷക സംഘടനകളുടെ ആവശ്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ അയിഷ പോറ്റി കോണ്‍ഗ്രസില്‍

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മെമ്പര്‍ഷിപ്പ് കൈമാറി

Published

on

തിരുവനന്തപുരം: കൊട്ടാരക്കര മുന്‍ എംഎല്‍എ അയിഷ പോറ്റി കോണ്‍ഗ്രസില്‍. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മെമ്പര്‍ഷിപ്പ് കൈമാറി.
പാര്‍ട്ടിയുടെ അഭിമാനമായി തുടരുന്നതില്‍ അയിഷ പോറ്റിക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് കുടുംബത്തിലേക്ക് ക്ഷണിക്കുന്നതായി ദീപ ദാസ് മുന്‍ഷി പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്നു കാട്ടി സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്ന് ഐഷ പോറ്റിയെ ഒഴിവാക്കിയിരുന്നു. ഏരിയ സമ്മേളനത്തില്‍നിന്നു വിട്ടുനിന്ന ഐഷ പോറ്റി ഏറെനാളായി നേതൃത്വവുമായി അകല്‍ച്ചയിലാണ്. ഒന്നും ചെയ്യാനാകാതെ പാര്‍ട്ടിയില്‍ നില്‍ക്കാനാകില്ലെന്നും. ഓടി നടന്നു ചെയ്യാന്‍ കഴിയുന്നവര്‍ തുടരട്ടെയെന്നുമായിരുന്നു മുന്‍ നിലപാട്.

 

Continue Reading

india

സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകൂ, എന്തിനാണ് അവയെ കടിക്കാന്‍ വിടുന്നത്? – നായസ്‌നേഹികളോട് സുപ്രീംകോടതി

ഒമ്പത് വയസ്സുകാരിയെപോലും തെരുവുനായ് ആക്രമിക്കുമ്പോള്‍ ആരാണ് അതിന് ഉത്തരവാദിയെന്ന് സുപ്രീംകോടതി ചോദിച്ചു.

Published

on

ന്യൂഡല്‍ഹി: തെരുവ് നായ് വിഷയത്തിലെ കേസുകളില്‍ നടക്കുന്ന വാദത്തിനിടെ നായ് സ്‌നേഹികള്‍ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഒമ്പത് വയസ്സുകാരിയെപോലും തെരുവുനായ് ആക്രമിക്കുമ്പോള്‍ ആരാണ് അതിന് ഉത്തരവാദിയെന്ന് സുപ്രീംകോടതി ചോദിച്ചു. നായകള്‍ക്ക് ഭക്ഷണം നല്‍കുന്ന സംഘടനയാണോ ഉത്തരവാദയെന്നും ഇത്തരം പ്രശ്‌നങ്ങള്‍ക്കുനേരെ ഞങ്ങള്‍ കണ്ണടക്കണമെന്നാണോ ആഗ്രഹിക്കുന്നതെന്നും കോടതി ചോദിച്ചു. നായ കടച്ചാലും അതു മൂലം മരിച്ചാലും അവര്‍ ഉത്തരവാദികളായിരിക്കണം. അവയെ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകുക, അവിടെ സൂക്ഷിക്കുക. എന്തിനാണ് അവയെ ചുറ്റിനടന്ന് കടിക്കാന്‍ വിടുന്നതെന്നും കോടതി ചോദിച്ചു.

എ.ബി.സി നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടെന്ന് സുപ്രീം കോടതി പറഞ്ഞു. പിന്നാലെ എല്ലാ സംസ്ഥാന സര്‍ക്കാറുകളെയും രൂക്ഷമായി വിമര്‍ശിച്ചു. നായകളുടെ കടിയേറ്റ് മരിച്ച പുരുഷനും സ്ത്രീക്കും കുട്ടിക്കും നല്‍കാന്‍ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാറുകള്‍ക്ക് കനത്ത നഷ്ടപരിഹാരം ചുമത്തുമെന്നും സുപ്രീംകോടതി പറഞ്ഞു.

തെരുവുനായ വിഷയത്തില്‍ യാഥാര്‍ഥ്യം മനസ്സിലാക്കി സംസാരിക്കണമെന്ന് സുപ്രീംകോടതി നേരത്തെ നായസ്‌നേഹികളോട് നിര്‍ദേശിച്ചിരുന്നു.

 

Continue Reading

kerala

എസ്.ഐ.ആര്‍; മുസ്‌ലീംലീഗ് ജില്ലാ അവലോകന യോഗങ്ങള്‍ നാളെ

ജില്ലാ നിരീക്ഷകന്മാരുടെ സാന്നിധ്യത്തിലായിരിക്കും യോഗങ്ങള്‍.

Published

on

കോഴിക്കോട്: എസ്.ഐ.ആര്‍ സംബന്ധിച്ച് ബൂത്ത് അടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും അടിയന്തരമായി ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് രൂപരേഖ തയ്യാറാക്കാനും മുസ്‌ലീംലീഗ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള അവലോകന യോഗങ്ങള്‍ നാളെ (ജനുവരി 14 ബുധനാഴ്ച) നടക്കും. ജില്ലാ ഭാരവാഹികള്‍, നിയോജക മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, പോഷക ഘടകങ്ങളുടെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരാണ് ഈ യോഗത്തില്‍ പങ്കെടുക്കേണ്ടത്. ജില്ലാ നിരീക്ഷകന്മാരുടെ സാന്നിധ്യത്തിലായിരിക്കും യോഗങ്ങള്‍.

Continue Reading

Trending