Connect with us

Culture

കെ.എസ്.ആര്‍.ടി.സിയില്‍ ബുധനാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക്

Published

on

തിരുവനന്തപുരം: ജനുവരി 16ന് അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്കിന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തീരുമാനിച്ചു. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുക, പിരിച്ചുവിട്ട മുഴുവന്‍ തൊഴിലാളികളേയും തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
ഡിസംബര്‍ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കേണ്ടിയിരുന്ന ഒരു ഗഡു ക്ഷാമബത്ത വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ 4 കോടി രൂപ അനുവദിച്ചിട്ടും അത് വിതരണം ചെയ്യാനോ ഒത്തുതീര്‍പ്പ് വ്യവസ്ഥ പാലിക്കാനോ തയ്യാറായിരുന്നില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആരോപിച്ചു. ശമ്പള പരിഷ്‌ക്കരണ ചര്‍ച്ച ആരംഭിച്ചില്ല. എല്ലാ തൊഴില്‍ നിയമനങ്ങളേയും കാറ്റില്‍ പറത്തിയാണ് ഒരു വിഭാഗം തൊഴിലാളികളെ ജോലി ചെയ്യാന്‍ അനുവദിക്കാതെ വെളിയില്‍ നിര്‍ത്തിയിരിക്കുന്നത്. പ്രസവാവധി കഴിഞ്ഞും അപകടത്തെ തുടര്‍ന്ന് ചികില്‍സ കഴിഞ്ഞും തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. കഴിഞ്ഞ മാര്‍ച്ചിനു ശേഷം പ്രമോഷനുകള്‍ ഒന്നും അനുവദിക്കുന്നില്ല. മെക്കാനിക്കല്‍ വിഭാഗത്തിന്റെയും ഓപ്പറേറ്റിംഗ് വിഭാഗത്തിന്റെയും ഡ്യൂട്ടി പരിഷ്‌ക്കാരത്തിലെ അശാസ്ത്രീയത പരിഹരിക്കുന്നതിന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍, പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാരെ തിരിച്ചെടുക്കാനുള്ള നടപടി ഇല്ല. ഈ സാഹചര്യത്തില്‍ ക്ഷാമബത്ത കുടിശ്ശിക അനുവദിച്ചതുകൊണ്ട് മാത്രം പണിമുടക്ക് മാറ്റി വയ്ക്കാന്‍ കഴിയില്ലെന്നും അതിനാല്‍ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ട് പോകുമെന്നും സംയുക്ത സമിതി അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Culture

ഏറ്റവും അധികം വിഭാഗങ്ങളില്‍ ഓസ്‌കര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രമായി ‘സിന്നേഴ്‌സ്’

നേടിയത് 16 നോമിനേഷനുകള്‍

Published

on

സിനിമാ ചരിത്രത്തില്‍ ഏറ്റവും അധികം വിഭാഗങ്ങളില്‍ ഓസ്‌കര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രമായി ‘സിന്നേഴ്‌സ്’. 16 നോമിനേഷനുകളാണ് ചിത്രം നേടിയത്. മൈക്കല്‍ ബി ജോര്‍ദാന്‍ ഇരട്ട വേഷത്തില്‍ അഭിനം കാഴ്ചവെച്ച വാംബയര്‍ സിനിമ കാണികള്‍ ഏറ്റെടുത്തുകഴിഞ്ഞതാണ്. ലോകത്താകെ 368 മില്യണ്‍ ഡോളറാണ് സിനിമ നേടിയത്. കറുത്ത വര്‍ഗക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളും വാംബയര്‍ ഫാന്റസിയുമാണ് ചിത്രം അവതരിപ്പിക്കുന്നത്. 1930കളിലെ മിസിസിപ്പിയില്‍ നടക്കുന്ന സംഭവങ്ങളായാണ് അവതരിപ്പിച്ചിരിക്കുന്നത്.

14 ഓസ്‌കറുകള്‍ വീതം നേടിയ ഓള്‍ എബൗട്ട് ഈവ്(1950), ടൈറ്റാനിക്(1997), ലാ ലാ ലാന്‍ഡ്(2016) എന്നിവയാണ് മുന്‍ കാലങ്ങളില്‍ കൂടുതല്‍ നോമിനേഷനുകള്‍ നേടിയത്. കൗണ്ടര്‍ കള്‍ചറല്‍ കോമഡി സിനിമയായ വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറും ഇക്കുറി 13 നോമിനേഷനുകള്‍ നേടിയിട്ടുണ്ട്.

സിന്നേഴ്‌സ് നോമിനേഷനുകള്‍ നേടിയ വിഭാഗങ്ങള്‍
ബെസ്റ്റ് പിക്ചര്‍, ബെസ്റ്റ് ഡയറക്ടര്‍, ആക്ടര്‍ ഇന്‍ എ ലീഡിങ് റോള്‍, സിനിമറ്റോഗ്രഫി, വിഷ്വല്‍ ഇഫക്ട്‌സ്, സൗണ്ട്, എഡിറ്റിങ്, പ്രൊഡ്ക്ഷന്‍ ഡിസൈന്‍, ഒറിജിനല്‍ സോങ്, കോസ്റ്റ്യൂം ഡിസൈന്‍, കാസ്റ്റിങ്, ആക്ടര്‍ ഇന്‍ എ സപ്പോര്‍ട്ടിങ് റോള്‍, ഒറിജിനല്‍ സ്?ക്രീന്‍ പ്ലേ, മേക്കപ്പ്, ആക്ടറസ് ഇന്‍ എ സപ്പോര്‍ട്ടിങ് റോള്‍.

ഫോര്‍മുല വണ്‍ റേസിങ് ഡ്രൈവറായി പ്രാഡ് പിറ്റ് തകര്‍ത്തഭിനയിച്ച എഫ്. 1 ദ മൂവി മികച്ച ചിത്രത്തിനുള്ള നോമിഷേന്‍ നേടി. ട്രെയിന്‍ ഡ്രീംസ്, സിന്നേഴ്‌സ്, സെന്റിമെന്റല്‍ വാല്യൂ, ദി സീക്രട്ട് ഏജന്റ്, വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍, മാര്‍ട്ടി സുപ്രീം, ഹാംനറ്റ്, ഫ്രാങ്കന്‍സ്റ്റീന്‍, എഫ്1 ദ മൂവി, ബ്യൂഗോണിയ എന്നീ സിനിമകളാണ് മികച്ച ചിത്രത്തിനുള്ള നോമിനേഷനുകള്‍ കരസ്ഥമാക്കിയത്. അതേസമയം ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്ന നീരജ് ഗായ്‌വാന്റെ ഹോംബൗണ്ട് മികച്ച ചിത്രത്തിനുള്ള മത്സരത്തില്‍നിന്ന് പുറത്താവുകയും ചെയ്തു.

ബെസ്റ്റ് ആക്ടര്‍ പുരസ്‌കാരത്തിന് വാഗ്‌നര്‍ മൗറ( ദി സീക്രട്ട് ഏജന്റ്), മൈക്കല്‍ ബി ജോര്‍ദാന്‍(സിന്നേഴ്‌സ്), ഈഥന്‍ ഹോക്ക്(ബ്ലൂ മൂണ്‍), ലിയനാര്‍ഡോ ഡി കാപ്രിയോ(വണ്‍ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍), തിമോത്തി ഷാലമെ (മാര്‍ട്ടി സുപ്രീം) എന്നിവരാണ് നോമിനേഷന്‍ നേടിയത്.

Continue Reading

Culture

മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നു

ടൈറ്റില്‍ പ്രഖ്യാപനം നാളെ

Published

on

31 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്നു. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന എട്ടാമത്തെ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഈ ചിത്രത്തിന്റെ പേര് നാളെ പുറത്തുവിടും. ‘മതിലുകള്‍’, ‘അനന്തരം’, ‘വിധേയന്‍’ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇരുവരും ഒരുമിച്ചതിനു ശേഷം അടുത്ത അടൂര്‍-മ്മൂട്ടി ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിക്കുമെന്നാണ് സൂചനകള്‍.

തകഴി ശിവശങ്കരപ്പിള്ളയുടെ ‘രണ്ടിടങ്ങഴി’യെ ആസ്പദമാക്കിയാണ് സിനിമ എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അനു സിത്താരയുമുണ്ട്. ‘രണ്ടിടങ്ങഴി’, 1950കളിലെ കുട്ടനാട്ടിലെ കര്‍ഷകരുടെ ജീവിതം പറഞ്ഞ നോവലാണ്. ഈ നോവലിനെ ആസ്പദമാക്കി 1958ല്‍ നോവല്‍ ഇറങ്ങിയിരുന്നു. ‘രണ്ടിടങ്ങഴി’യാണ് സിനിമയാകുന്നതെങ്കില്‍ ഇത് നോവലിനെ പശ്ചാത്തലമാക്കിയുള്ള രണ്ടാമത്തെ സിനിമയാണ്.

1994ല്‍ ഇറങ്ങിയ ‘വിധേയന്’ ശേഷം 31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കൂട്ടുക്കെട്ടില്‍ സിനിമ ഒരുക്കുന്നത്. വിധേയനിലെ ‘ഭാസ്‌കര പട്ടേലരി’ന് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ‘മതിലുകളിലെ’ അഭിനയത്തിനായിരുന്നു മമ്മൂട്ടിക്ക് ആദ്യ ദേശീയ അവാര്‍ഡും അടൂര്‍ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള അവാര്‍ഡും ലഭിച്ചിരുന്നു.

2016 ല്‍ ഇറങ്ങിയ ‘പിന്നെയും’ ആണ് അടൂരിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാനത്തെ സിനിമ.

Continue Reading

Film

‘ജനനായകൻ’ വീണ്ടും അനിശ്ചിതത്വത്തിൽ; സെൻസർ ബോർഡ് അപ്പീലിൽ മദ്രാസ് ഹൈകോടതി വിധി മാറ്റിവെച്ചു

ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് സമർപ്പിച്ച അപ്പീൽ മദ്രാസ് ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധി പറയാനായി മാറ്റി

Published

on

ചെന്നൈ: സംവിധായകൻ എച്ച്. വിനോദും ദളപതി വിജയ്‌യും ഒന്നിക്കുന്ന ‘ജനനായകൻ’ വീണ്ടും തിരിച്ചടിയിലായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് സമർപ്പിച്ച അപ്പീൽ മദ്രാസ് ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധി പറയാനായി മാറ്റി. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ജനുവരി 20ന് വിശദമായ വാദം കേട്ടെങ്കിലും കോടതി അന്തിമ വിധി പ്രസ്താവിച്ചില്ല. ഇതോടെ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.

ജനുവരി 9ന് പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്ന ‘ജനനായകൻ’, സെൻസർ ബോർഡുമായുള്ള തർക്കത്തെ തുടർന്ന് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരുന്നു. ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് റിവൈസിങ് കമ്മിറ്റിക്ക് വിടാനായിരുന്നു ബോർഡിന്റെ തീരുമാനം. എന്നാൽ, സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ മതിയായ സമയം ലഭിച്ചില്ലെന്ന് സെൻസർ ബോർഡ് കോടതിയെ അറിയിച്ചു.

അതേസമയം, അഞ്ചംഗ പരിശോധനാ സമിതി ഏകകണ്ഠമായി U/A സർട്ടിഫിക്കറ്റ് ശിപാർശ ചെയ്തതാണെന്നും, ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം സിനിമ വീണ്ടും പരിശോധനയ്ക്ക് അയക്കുന്നത് ശരിയല്ലെന്നുമാണ് നിർമാതാക്കളുടെ വാദം. പരാതിക്കാരൻ ചൂണ്ടിക്കാണിച്ച രംഗങ്ങൾ ഇതിനോടകം തന്നെ നീക്കം ചെയ്തതായും നിർമാതാക്കൾ കോടതിയിൽ വ്യക്തമാക്കി.

നേരത്തെ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും, ഈ വിഷയത്തിൽ ജനുവരി 20ന് തന്നെ ഹൈകോടതി തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. വിജയ് പൂർണ്ണസമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടക്കുന്നതിന് മുമ്പുള്ള അവസാന ചിത്രം എന്ന നിലയിൽ ‘ജനനായകൻ’ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും പ്രൊമോഷനുകളും വലിയ തരംഗം സൃഷ്ടിച്ചിരുന്നെങ്കിലും നിയമപോരാട്ടം റിലീസിനെ പ്രതികൂലമായി ബാധിക്കുകയാണ്.

ചിത്രത്തിലെ ചില രാഷ്ട്രീയ സംഭാഷണങ്ങളും സൈനിക വിഭാഗത്തെ അവതരിപ്പിച്ചിരിക്കുന്ന രീതിയും രാജ്യസുരക്ഷയെ ബാധിക്കുമെന്നും മതവികാരം വ്രണപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത്. ഏകദേശം 500 കോടി രൂപ ചെലവിട്ട് നിർമിച്ച ചിത്രം ലോകമെമ്പാടുമുള്ള 5000ലേറെ സ്ക്രീനുകളിൽ റിലീസ് ചെയ്യാനായിരുന്നു പദ്ധതി.

പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു എന്നിവരടക്കം നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. കോടതി വിധി വൈകുന്നതോടെ ‘ജനനായകൻ’ റിലീസ് ചെയ്യാനുള്ള തീയതി ഇനിയും വ്യക്തമാകാത്ത നിലയിലാണ്.

Continue Reading

Trending