kerala
തുടര്‍ച്ചയായ യൂ-ടേണുകള്‍: പിണറായിയെ കയ്യൊഴിഞ്ഞ് എം.വി ഗോവിന്ദന്‍ ; കട്ടസപ്പോര്‍ട്ടായി റിയാസും രാജേഷും
മരുമകനും പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസിന് പുറമെ മന്ത്രി എം.ബി രാജേഷാണ് പിണറായിയുടെ ലെഫ്റ്റനന്റുമാരായി ഇപ്പോഴുള്ളത്. സ്പീക്കറാക്കിയെങ്കിലും തരംകിട്ടിയാല്‍ എ.എന്‍ ഷംസീറും മറുകണ്ടം ചാടിയേക്കും.

കെ.പി ജലീല്‍
പിണറായിവിജയന്റെ തുടര്‍ച്ചയായ യൂടേണുകള്‍ സി.പി.എമ്മിലും സര്‍ക്കാരിലും മുന്നണിയിലും അസ്വസ്ഥത പടര്‍ത്തിയിരിക്കെ പാര്‍ട്ടി മുഖ്യമന്ത്രിയെ കൈവിടുന്നു. പുതുതായി ചുമതലയേറ്റ പാര്‍ട്ടി സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി അകന്നതായാണ് റിപ്പോര്‍ട്ട്. വഖഫ് ബോര്‍ഡ്, കെ.റെയില്‍, റേഷന്‍ കമ്മീഷന്‍ വെട്ടിക്കുറക്കല്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ സര്‍ക്കാരിന് തീരുമാനം മാറ്റേണ്ടിവന്നതാണ് പാര്‍ട്ടിയുമായുള്ള അകല്‍ച്ചക്ക് കാരണമായത്. വഖഫ്‌ബോര്‍ഡിലെ നിയമനങ്ങളില്‍ പി.എസ്.സിക്ക് വിടുന്നതിന് നിയമം വരെ പാസാക്കിയിരുന്നെങ്കിലും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ സര്‍ക്കാരിനായില്ല. ജെന്‍ഡര്‍ ന്യൂട്രാലിറ്റി, പാഠ്യപദ്ധതി പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങളിലും അടുത്തകാലത്ത് പിന്‍വലിയാനായിരുന്നു വിധി. ഇത് തുടര്‍ക്കഥയായതോടെ സംസ്ഥാനകമ്മിറ്റിയില്‍ ചൂടേറിയ ചര്‍ച്ചയായി. പലതും മുഖ്യമന്ത്രി അറിയാതെയാണെന്നായിരുന്നു വ്യാഖ്യാനമെങ്കിലും പിണറായിയെ പാര്‍ട്ടിയില്‍ പിന്തുണക്കാന്‍ അധികമാരുമെത്താതിരുന്നത് ഞെട്ടിച്ചു. പല സംസ്ഥാനതല നേതാക്കളും മുന്‍മന്ത്രിമാരും തുടര്‍ഭരണത്തില്‍ തഴയപ്പെട്ടവരുമാണെന്നതാണ ്പിണറായിക്ക് തിരിച്ചടിയായത്. മുന്‍ എം.എല്‍.എമാര്‍ മാത്രമാണ ്പിണറായിയെ പിന്തുണക്കാനെത്തിയത്.
ഈ അവസരം മുതലെടുക്കാനാണ് പാര്‍ട്ടിസെക്രട്ടറിയുടെ ശ്രമം. ഇതിന് കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയും ഗോവിന്ദനുണ്ട്. സര്‍ക്കാരിന്റെ യൂടേണുകളില്‍ കേന്ദ്രനേതൃത്വവും നിരാശരാണെന്നതാണ ്കാരണം.
ഗോവിന്ദന് എംഎം മണി, ജി.സുധാകരന്‍, ഇ.പി, പി.ജയരാജന്മാര്‍ എന്നിവരുടെ പിന്തുണയുണ്ട്. മുന്‍മന്ത്രിമാരില്‍ കെ.കെശൈലജയും പിണറായിവിരുദ്ധയാണ്. കോവിഡ് കാലത്ത് പിപിഇ കിറ്റുകളും മറ്റും വാങ്ങിയതിലും മറ്റും അഴിമതി നടന്നതിനെതിരെ കോടതിയില്‍ കേസ് വന്നപ്പോള്‍ മുഖ്യമന്ത്രി അറിഞ്ഞാണെന്ന് പറഞ്ഞ ശൈലജക്ക് ഗോവിന്ദന്റെ പിന്തുണയുണ്ട്. ജയരാജന്മാരില്‍ ഇ.പി മുന്നണി കണ്‍വീനറാണെങ്കിലും പിണറായിയുമായി ഉടക്കിയതിനാല്‍ പദവി നിര്‍വഹിക്കുന്നില്ല. പി.യാകട്ടെ നേരത്തെതന്നെ കണ്ണൂര്‍ കൊലപാതകവിഷയത്തില്‍ പിണറായിയുമായി ഉടക്കിലാണ്. മകള്‍ വീണയുടെ മെന്ററുടെ കാര്യത്തിലെ പിന്നാക്കം പോകലും വിദേശയാത്രക്ക് സകുടുംബം പോയതുമെല്ലാം ഇവര്‍ചൂണ്ടിക്കാട്ടുന്നു. കോടിയേരി ബാലകൃഷ്ണന്‍ മരണപ്പെട്ടതാണ ്‌സത്യത്തില്‍ പിണറായിയെ ഇത്രയും പ്രതിരോധത്തിലാക്കിയത്. നിലവില്‍ ചെറുപ്പക്കാരുടെ പിന്തുണയിലാണ് പിണറായി സര്‍ക്കാരിനെ ഓടിച്ചുകൊണ്ടുപോകുന്നത്. വിഴിഞ്ഞം, ഗവര്‍ണര്‍ വിഷയങ്ങളില്‍ മേല്‍ക്കൈ നേടിയെങ്കിലും അതിന്‍രെ ക്രെഡിറ്റ് ഗോവിന്ദനാണ്.
മരുമകനും പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസിന് പുറമെ മന്ത്രി എം.ബി രാജേഷാണ് പിണറായിയുടെ ലെഫ്റ്റനന്റുമാരായി ഇപ്പോഴുള്ളത്. സ്പീക്കറാക്കിയെങ്കിലും തരംകിട്ടിയാല്‍ എ.എന്‍ ഷംസീറും മറുകണ്ടം ചാടിയേക്കും. വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പ് സി.പി.എമ്മിനെ സംബന്ധിച്ച് നിലനില്‍പിന്റെ പ്രശ്‌നംകൂടിയാണ്. രാജ്യത്ത് ഒന്നോ രണ്ടോ സീറ്റെങ്കിലും തരപ്പെടുത്തണമെങ്കില്‍ കേരളവും തമിഴ്‌നാടും കനിയണം. അടുത്തിടെ നടന്ന തദ്ദേശഉപതെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് മുന്‍തൂക്കം നേടിയത് സി.പി.എമ്മിനെ അമ്പരപ്പിച്ചിട്ടുണ്ട്. പതിവായി തദ്ദേശസ്ഥാപനങ്ങളില്‍ മേല്‍കൈ നേടാറുള്ള പാര്‍ട്ടിയാണ് സി.പി.എം.
മുസ്‌ലിംലീഗിനെ കൂടെക്കൂട്ടി വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ തനിക്ക് മുഖ്യമന്ത്രിയാകാമെന്ന കണക്കുകൂട്ടലിലാണ് ഗോവിന്ദന്‍ എങ്കിലും പിണറായി വിഭാഗം അതിന് തയ്യാറല്ലെന്നാണ ്അകംസംസാരം. പിണറായിയുടെ ലാവ് ലിന്‍ കേസിന്റെ വിചാരണസംബന്ധിച്ച വിധി വന്നാല്‍ സ്ഥാനമൊഴിയാന്‍ അദ്ദേഹം നിര്‍ബന്ധിതമാകും. ആ തക്കത്തില്‍ മുഖ്യമന്ത്രിയാകാനും ഗോവിന്ദന്റെ ശ്രമമുണ്ട്. ബി.ജെ.പിയുമായി അടുത്തുപോകുന്ന പിണറായിയുടെ ശൈലി പാര്‍ട്ടിയില്‍ വലിയൊരു വിഭാഗത്തിന് നീരസം ഉണ്ടാക്കിയത് മുതലെടുക്കാന്‍ കൂടിയാണ് ഗോവിന്ദന്റെ നീക്കം. അതിനാണ് മുസ്‌ലിംലീഗിനെ താങ്ങിയുള്ള ഗോവിന്ദന്റെ പ്രസ്താവനകളെന്നാണ ്പിണറായിപക്ഷം വിലയിരുത്തുന്നത്.
മുന്‍കാലങ്ങളില്‍ പാര്‍ട്ടിയാണ് സര്‍ക്കാരുകളെ നിയന്ത്രിച്ചിരുന്നതെങ്കില്‍ കീഴ് വഴക്കം തെറ്റിച്ച് പിണറായിയെ സര്‍ക്കാരിനെയും പാര്‍ട്ടിയെയും നിയന്ത്രിക്കുന്ന അവസ്ഥയുണ്ടായതാണ് ഇതിന് കാരണം. മുമ്പ് ബംഗാളില്‍ ജ്യോതിബസു സര്‍വാധിപതിയായി വാണതാണ് ഉള്‍പാര്‍ട്ടി ജനാധിപത്യം തകരുന്നതിനും പാര്‍ട്ടി നിലംപരിശാകുന്നതിനും ഇടയാക്കിയത്. അധികാരഗര്‍വില്‍ പിണറായി ഈ സത്യം മറക്കുന്നുവെന്നാണ ്എതിരാളികള്‍ ചൂണ്ടിക്കാട്ടുന്നത്. സി.പി.ഐ മാത്രമാണ് ഇക്കാര്യത്തില്‍ എന്തെങ്കിലും മുറുമുറുക്കുന്നത്. എന്നാല്‍ മുണ്ടുടുത്ത മോദിയെന്ന് പിണറായിയെ വിശേഷിപ്പിച്ചതിന് പിണറായിയുടെ പഴികേട്ടതോടെ അവരും ഇപ്പോള്‍ മൗനത്തിലാണ്. വരാനിരിക്കുന്നത് അതുകൊണ്ടുതന്നെ യു.ഡി.എഫിന്റേതാകുമെന്നും അതിന് തടയിടണമെന്നുമാണ് താത്വികനായ എം.വി ഗോവിന്ദന്റെ തീരുമാനം.
kerala
കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലെ തീപിടിത്തം; കലക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
ജില്ലാ ഫയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലെ തുണിക്കടയിലുണ്ടായ തീപിടിത്തത്തില്‍ കലക്ടര്‍ ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജില്ലാ ഫയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നും മറ്റു ദുരൂഹതകളില്ലെന്നുമാണ് ഇതുവരെയുള്ള നിഗമനം.
കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചുള്ള നിര്‍മാണവും കെട്ടിടത്തില്‍ ഫയര്‍ എന്‍ഒസി ഇല്ലാതിരുന്നതും റിപ്പോര്‍ട്ടിന്റെ ഭാഗമാകുമെന്നാണ് സൂചന. ഫയര്‍ ഓഡിറ്റ് കാര്യക്ഷമമാക്കുക, അഗ്‌നിശമന സംവിധാനങ്ങള്‍ ആധുനികവത്കരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ടാകും.
കോഴിക്കോട് പുതിയ സ്റ്റാന്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം മണിക്കൂറുകള്‍ നീണ്ട ആശങ്കയാണ് നഗരത്തില്‍ സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെയുണ്ടായ വ്യാപാര കെട്ടിടത്തിലെ തീ രാത്രി 11 മണിയോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. വെല്ലുവിളികളെ അതിജീവിച്ചാണ് തീ അണക്കാനുള്ള ദൗത്യം പൂര്‍ത്തിയായത്.
kerala
കാളികാവിലെ നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസത്തിലേക്ക്
ഇന്നലെ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു.

മലപ്പുറം കാളികാവില്‍ ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസത്തിലേക്ക്. ഇന്നലെ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു.
കടുവക്കായി തെരച്ചില്‍ നടക്കുന്ന റാവുത്തന്‍ കാടില്‍ നിന്നും 5 കിലോമീറ്റര്‍ അപ്പുറത്ത് മഞ്ഞള്‍ പാറയിലാണ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടത്. കാല്‍പാടുകള്‍ കടുവയുടേതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഞ്ഞള്‍ പാറയിലും ഇന്ന് രാവിലെ ക്യാമറകള്‍ സ്ഥാപിച്ചു.
kerala
പാലക്കാട്ടെ കാട്ടന ആക്രമണം; കൊല്ലപ്പെട്ട ഉമ്മറിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്
ഇന്നലെയാണ് ടാപ്പിങ് തൊഴിലാളിയായ ഉമ്മറിനെ കാട്ടാന ആക്രമിച്ച് കൊന്നത്.

പാലക്കാട് എടത്തനാട്ടുകരയില്‍ കാട്ടന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഉമ്മറിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഇന്നലെയാണ് ടാപ്പിങ് തൊഴിലാളിയായ ഉമ്മറിനെ കാട്ടാന ആക്രമിച്ച് കൊന്നത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക.
ടാപ്പിങ് തൊഴിലാളിയായ ഉമ്മര്‍ അതിരാവിലെ ജോലിക്കായി പോയിരുന്നു. നടത്തിയ തിരച്ചിലിലാണ് വൈകുന്നേരത്തോടെ കൃഷിയിടത്തില്‍ ഉമ്മറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖത്തും, തലയിലും മുറിവുണ്ട്. ആനയുടെ ആക്രമണത്തിലാണ് ഉമ്മര്‍ മരിച്ചതെന്ന് വനം വകുപ്പും സ്ഥിരീകരിച്ചു. കാട്ടന തുമ്പികൈ കൊണ്ട് എടുത്ത് എറിഞ്ഞതാകാനാണ് സാധ്യത.
രാത്രി ഏഴരയോടെയാണ് മൃതദേഹം ആംബുലന്‍സിനരികെ എത്തിച്ചത്. രാത്രി ഒന്‍പതരയോടെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. രാവിലെ ഒന്‍പത് മണിക്ക് പോസ്റ്റ്‌മോര്‍ട്ടം നടക്കും. ഉമ്മറിന്റെ കുടുംബത്തിന് നഷ്ട്ടപരിഹാര തുകയുടെ ആദ്യഘടുവായ അഞ്ച് ലക്ഷം രൂപ ഇന്ന് കൈമാറും.
-
india3 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
india3 days ago
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
-
india3 days ago
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍
-
kerala3 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
india2 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
kerala3 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്
-
News3 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി