kerala
ലോക്ക്ഡൗണ്‍: സംസ്ഥാനത്ത് കാറ്റഗറി വിഭജനത്തില്‍ പുതിയ ക്രമീകരണം
ഒരാഴ്ചയാണ് ഈ രീതിയില്‍ നിയന്ത്രണങ്ങള്‍ തുടരുക
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആര്‍) പതിനെട്ടില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും.
കോവിഡ് നിയന്ത്രണങ്ങള്‍ക്കു ടിപിആര്‍ അടിസ്ഥാനമാക്കി നിശ്ചയിച്ച സ്ലാബുകള്‍ പുനക്രമീകരിച്ചു. ടിപിആര്‍ ആറു ശതമാനം വരെ എ കാറ്റഗറിയായിരിക്കും. ആറു മുതല്‍ 12 വരെ ബി കാറ്റഗറി, 12 മുതല്‍ 18 വരെ സി കാറ്റഗറി എ്ന്നിങ്ങനെയായിരിക്കും പുതിയ സ്ലാബുകള്‍.
എ കാറ്റഗറിയില്‍ സാധാരണ പോലെ പ്രവര്‍ത്തനങ്ങള്‍ നടക്കും. ബി കാറ്റഗറിയില്‍ മിനി ലോക്ക്ഡൗണിനു സമാനമായ വിധത്തിലും സിയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായിരിക്കും ഉണ്ടാവുക. നിലവില്‍ 24 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. ഇത് 18 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കാനാണ് യോഗത്തിലെ തീരുമാനം.
ഒരാഴ്ചയാണ് ഈ രീതിയില്‍ നിയന്ത്രണങ്ങള്‍ തുടരുക. ഏതൊക്കെ പ്രദേശങ്ങള്‍ ഏതെല്ലാം കാറ്റഗറിയില്‍ വരുമെന്ന് നാളെ വ്യക്തമാക്കും. അടുത്ത ചൊവ്വാഴ്ച വീണ്ടും യോഗം ചേര്‍ന്ന് നിയന്ത്രണങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കും.
നിയന്ത്രണങ്ങള്‍ തുടര്‍ന്നിട്ടും രോഗസ്ഥിരീകരണ നിരക്ക് പ്രതീക്ഷിക്കുന്ന വിധത്തില്‍ താഴുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കടുപ്പിക്കാന്‍ തീരുമാനിച്ചത്.
അതേസമയം, കേരളത്തില്‍ ഇന്ന് 13,550 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടിപിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,29,32,942 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ചുള്ള കണക്ക്
മലപ്പുറം 1708, കൊല്ലം 1513, തൃശൂര്‍ 1483, എറണാകുളം 1372, പാലക്കാട് 1330, തിരുവനന്തപുരം 1255, കോഴിക്കോട് 1197, ആലപ്പുഴ 772, കണ്ണൂര്‍ 746, കോട്ടയം 579, കാസര്‍കോട് 570, പത്തനംതിട്ട 473, ഇടുക്കി 284, വയനാട് 268
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 104 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,093 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,660 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 753 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1668, കൊല്ലം 1505, തൃശൂര്‍ 1479, എറണാകുളം 1346, പാലക്കാട് 834, തിരുവനന്തപുരം 1128, കോഴിക്കോട് 1179, ആലപ്പുഴ 742, കണ്ണൂര്‍ 672, കോട്ടയം 555, കാസര്‍കോട് 558, പത്തനംതിട്ട 455, ഇടുക്കി 278, വയനാട് 261 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
90 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 30, പാലക്കാട് 12, കാസര്‍കോട് 9, തിരുവനന്തപുരം, കൊല്ലം 7 വീതം, പത്തനംതിട്ട 6, കോട്ടയം, കോഴിക്കോട് 4 വീതം, എറണാകുളം, വയനാട് 3 വീതം, ഇടുക്കി, തൃശൂര്‍ 2 വീതം, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണു രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,283 പേര് രോഗമുക്തി നേടി.
രോഗമുക്തി നേടിയവര്‍, ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 1341, കൊല്ലം 732, പത്തനംതിട്ട 481, ആലപ്പുഴ 705, കോട്ടയം 447, ഇടുക്കി 310, എറണാകുളം 1062, തൃശൂര്‍ 1162, പാലക്കാട് 1005, മലപ്പുറം 923, കോഴിക്കോട് 913, വയനാട് 193, കണ്ണൂര്‍ 594, കാസര്‍കോട് 415
ഇതോടെ 99,174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,97,779 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,88,083 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,62,902 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനിലും 25,181 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1979 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടിപിആര്‍. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേതു തന്നെ തുടരുകയാണ്. ടിപിആര്‍ 8ന് താഴെയുള്ള 313, ടിപിആര്‍ 8നും 16നും ഇടയ്ക്കുള്ള 545, ടിപിആര്‍ 16നും 24നും ഇടയ്ക്കുള്ള 152, ടിപിആര്‍ 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.
kerala
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; കൃത്യമായി രേഖകള്‍ സമര്‍പ്പിക്കുന്നവരെ ഹിയറിങ്ങിന് വിളിക്കില്ല -മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
എസ്ഐആറിനായി വില്ലേജ് ഓഫീസുകളില്‍ ഹെല്പ് ഡെസ്കുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ കൃത്യമായി രേഖകള്‍ സമര്‍പ്പിക്കുന്നവരെ ഹിയറിങ്ങിന് വിളിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. ഇന്ന് നടന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ആദ്യ യോഗത്തിലാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയത്. എസ്ഐആറിനായി വില്ലേജ് ഓഫീസുകളില്‍ ഹെല്പ് ഡെസ്കുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.
2002ലെ വോട്ടര്‍ പട്ടികയിലുള്ളവരുമായുള്ള ബന്ധുത്വം ഒത്തു നോക്കാനാകാത്ത 19.32 ലക്ഷം പേരാണ് കരട് പട്ടികയിലുള്ളത്. ഇവരില്‍ പട്ടിക പുറത്തിറക്കിയ ശേഷം ബിഎല്‍ഒമാര്‍ക്ക് ഒത്തുനോക്കാന്‍ കഴിഞ്ഞവരെയും ഹിയിറങ്ങിന് വിളിക്കില്ല. പ്രായമായവരെയും ഹിയിറങ്ങില്‍ നിന്ന് ഒഴിവാക്കണമെന്നും ഓണ്‍ലൈന്‍ ഹിയറിങ് പരിഗണിക്കണെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
പേരു ഉറപ്പിക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് രേഖയായി ചോദിക്കുന്നതിനെ കോണ്‍ഗ്രസും ലീഗും എതിര്‍ത്തു. ജീവിച്ചിരിക്കുന്നവരെയും സ്ഥലത്തുള്ളവരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഇവരെ അപേക്ഷ നല്‍കാതെയും ഹിയറിങ് നടത്താതെയും പട്ടികയില്‍ ഉള്‍പ്പെടുത്തണം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ചില മണ്ഡലങ്ങളില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ചും വാടക വീടുകളിലും പേരു ചേര്‍ത്ത ഇപ്പോള്‍ കാണാനില്ല.
വ്യാജ വോട്ട് തടയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പാര്‍ട്ടികളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാത്തതിനാല്‍ യോഗം കൊണ്ട് ഗുണമില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. പിന്നാലെ യോഗം വേണമെന്ന് എല്ലാവരും ആവശ്യപ്പെട്ടതോടെ അടുത്തയാഴ്ചയും ചേരാന്‍ ധാരണണായി. ഒഴിവാക്കിയവരില്‍ അര്‍ഹരെ ഉള്‍പ്പെടുത്താനാണ് വില്ലേജുകളില്‍ രണ്ട് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഹെല്പ് ഡെസ്ക് തുടങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഉന്നതികള്‍, മലയോര-തീര മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലെത്തി ബോധവത്കരണം നടത്താന്‍ അങ്കണവാടി, ആശ വര്‍ക്കമാര്‍, കുടുംബ ശ്രീ പ്രവര്‍ത്തകരെ എന്നിവരെ നിയോഗിക്കാനും കളക്ടര്‍മാരോട് നിര്‍ദേശിച്ചു.
kerala
സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയില്‍ ബി.ജെ.പിക്ക് ഭരണം പോയി; പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന്
പത്തു വര്‍ഷത്തിനുശേഷം അവിണിശ്ശേരിയില്‍
യു.ഡി.എഫ്
അധികാരത്തില്‍
തൃശ്ശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. പത്തു വര്‍ഷത്തിനുശേഷം
യു.ഡി.എഫിന് അധികാരത്തില്‍. നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ റോസിലി ജോയ് ആണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 16 അംഗങ്ങളുള്ള പഞ്ചായത്തില്‍ യു.ഡി.എഫ് ഏഴ്, ബി.ജെ.പി ഏഴ്, എല്‍.ഡി.എഫ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
kerala
‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവപ്പെട്ടവരുടെ വയറ്റത്ത് അടിച്ച നടപടിയാണ് എന്നദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവപ്പെട്ടവരുടെ വയറ്റത്ത് അടിച്ച നടപടിയാണ് എന്നദ്ദേഹം പറഞ്ഞു. വി ബി ജി റാം ജി ബില്ല് പാസാക്കിയതിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രം ചെയ്തത്, മോദി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ മുതലാളിമാര്‍ക്ക് വേണ്ടിയാണെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കി.
കേന്ദ്ര നയങ്ങളെ ശക്തമായി എതിര്‍ക്കണം. രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഉയരണം ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ നിര്‍ദേശം നല്കി. തദ്ദേശതിരഞ്ഞെടുപ്പിലെ വിജയത്തില്‍ കേരളത്തിലെ നേതാക്കളെ ഖര്‍ഗെ അഭിനന്ദിക്കുകയും ചെയ്തു. കേരളത്തിലുണ്ടായത് മികച്ച വിജയമാണെന്നും പ്രവര്‍ത്തക സമിതി യോഗത്തില്‍ അദ്ദേഹം പറയുകയുണ്ടായി.
അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്.രാവിലെ 11 മണിയോടെ ഇന്ദിരാഭവനില്‍ ആണ് യോഗം ആരംഭിച്ചത്. യോഗത്തിന് മുന്‍പായി കോണ്‍ഗ്രസ് അധ്യക്ഷന്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന് ആദരം അര്‍പ്പിച്ചു. പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ യോഗത്തില്‍ തീരുമാനിക്കും. കേരളത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷ് എംപി, കെ സുധാകരന് എംപി, ശശിതരൂര്‍ എംപി എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
-
kerala21 hours ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
GULF19 hours agoമക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം
-
Film19 hours agoഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന ചിത്രങ്ങൾ
-
india17 hours ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
-
News1 day agoഅസറുദ്ദീന്-അപരാജിത് അര്‍ധസെഞ്ചുറികള്‍; വിജയ് ഹസാരെയില്‍ കര്‍ണാടകയ്ക്കെതിരെ കേരളത്തിന് 281
-
kerala20 hours agoകൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ
-
Health21 hours agoപക്ഷിപ്പനി: കള്ളിങ് പുരോഗമിക്കുന്നു;ഇതുവരെ കള്ളിങ്ങിന് വിധേയമാക്കിയത് 3795 പക്ഷികളെ
-
kerala19 hours agoസോണിയാ ഗാന്ധിയുടെ പേര് സ്വർണക്കൊള്ള കേസിലേക്ക് വലിച്ചിടുന്നത് അന്തംവിട്ട പ്രതി എന്തും ചെയ്യുമെന്ന പോലെ; മുഖ്യമന്ത്രിക്കെതിരെ കെ.സി. വേണുഗോപാൽ
