Connect with us

News

സംസ്ഥാനത്ത് മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിങ്

Published

on

തിരുവനന്തപുരം: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് റെക്കോര്‍ഡ് പോളിങ്. 77.67 ശതമാനം സംസ്ഥാനത്തെ പോളിങ് ശതമാനം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്. 2014-ല്‍ 74.02 ശതമാനമായിരുന്നു പോളിങ്. 2009-ല്‍ 73.37 ശതമാനവും. രാത്രി വൈകിയും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയായിരുന്നു. അന്തിമ കണക്കുകള്‍ വരും ദിവസങ്ങളില്‍ മാത്രമേ കൃത്യമായി അറിയാനാവൂ.

ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലങ്ങളില്‍ ഇക്കുറി പോളിങ് ശതമാനം ഗണ്യമായി കൂടി. തിരുവനന്തപുരത്ത് 2014ലെ 68.69ല്‍നിന്ന് ഇത്തവണ 73.37 ശതമാനമായി. പത്തനംതിട്ടയില്‍ 66.02ല്‍നിന്ന് 74.04 ആയും തൃശ്ശൂരില്‍ 72.17ല്‍നിന്ന് 77.49 ആയും ഉയര്‍ന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ 73.29ല്‍ നിന്ന് 80.01 ശതമാനമായി. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണിത്.

കഴിഞ്ഞതവണ 70 ശതമാനം കടന്നത് 17 മണ്ഡലങ്ങളിലായിരുന്നു. ഇത്തവണ എല്ലാ മണ്ഡലങ്ങളും 70 ശതമാനം കടന്നു. കണ്ണൂരിലും വയനാട്ടിലും മാത്രമാണ് 80 കടന്നത്. കണ്ണൂരാണ് മുന്നില്‍. പിന്നില്‍ തിരുവനന്തപുരവും.

മോദി വിരുദ്ധതയും രാഹുല്‍ തരംഗവുമാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായത്. മോദി ഭരണം അവസാനിപ്പിക്കാനുള്ള വോട്ടര്‍മാരുടെ ഉറച്ച തീരുമാനമാണ് ഉയര്‍ന്ന വോട്ടിങ് ശതമാനത്തിലേക്ക് നയിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന് കാര്യമായി ഒന്നും ചെയ്യാനില്ലാത്തതിനാല്‍ സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

പെണ്‍സുഹൃത്തിനേച്ചൊല്ലി തര്‍ക്കം: ഒടുവില്‍ സുഹൃത്തിനെ കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍

അന്വേഷണത്തിനൊടുവിലാണ് സുഹൃത്ത് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

Published

on

ഗാന്ധിനഗര്‍: ഗുജറാത്തില്‍ പെണ്‍സുഹൃത്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ സുഹൃത്തിനെ കൊലപ്പെടുത്തി. മൃതദേഹം കഷണങ്ങളാക്കി കിണറ്റിലെറിഞ്ഞ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്.

നഖത്രാന മുരു സ്വദേശി രമേഷ് മഹേശ്വരിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് കിഷോറിനെ പോലീസ് അറസ്റ്റ് ചെയ്തു. ആറുദിവസമായി യുവാവിനെ കാണാനില്ലായിരുന്നു.

ആറു ദിവസമായി യുവാവിനെ കാണനില്ല എന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.അന്വേഷണത്തിനൊടുവിലാണ് സുഹൃത്ത് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.
ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇരുവര്‍ക്കും പരിചിതയായ ഒരു യുവതിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സുഹൃത്തിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി മൊഴിനല്‍കി.

കിഷോര്‍ ഇന്‍സ്റ്റാഗ്രാമില്‍ യുവതിക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു. യുവതി ഇത് രമേശിനെ അറിയിച്ചതിനെത്തുടര്‍ന്ന് ഇരുവര്‍ക്കിടയിലും വാക്കുതര്‍ക്കമുണ്ടാകുകയും ഇത് ഏറ്റുമുട്ടലില്‍ കലാശിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ കിഷോര്‍ രമേശിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

രമേശിനെ ഗ്രാമത്തിന് പുറത്തേക്ക് കൊണ്ടുപോയ കിഷോര്‍ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി കിണറ്റിലെറിയുകയായിരുന്നു. ബാക്കി ശരീരം സമീപത്ത് കുഴിച്ചിട്ടു. പ്രതിയുമായി നടത്തിയ തെളിവെടുപ്പില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

 

Continue Reading

News

കൊളസ്‌ട്രോളിനെ വില്ലനായി കാണേണ്ടതില്ല’: ശാസ്ത്രീയ വാസ്തവങ്ങള്‍ പുറത്ത് വിട്ട് വിദഗ്ധന്‍

ഭക്ഷണ നിയന്ത്രണത്തിലൂടെയോ മരുന്നുകളിലൂടെയോ കൊളസ്‌ട്രോള്‍ പൂര്‍ണമായി നിയന്ത്രിക്കാമെന്ന ധാരണയും പൊതുവില്‍ നിലനില്‍ക്കുന്നു. എന്നാല്‍ കൊളസ്‌ട്രോളിനെ ഇങ്ങനെ ഭീതിപെടുത്തി കാണേണ്ടതില്ലെന്നാണ് പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. അലോക് ചോപ്ര പറയുന്നത്.

Published

on

ഹൃദ്രോഗ സാധ്യതയുമായി ബന്ധപ്പെടുത്തി കോളസ്‌ട്രോളിനെ ഒരു ‘വില്ലന്‍’ എന്നുവെച്ചാണ് പൊതുവേ കാണുന്നത്. ഭക്ഷണ നിയന്ത്രണത്തിലൂടെയോ മരുന്നുകളിലൂടെയോ കൊളസ്‌ട്രോള്‍ പൂര്‍ണമായി നിയന്ത്രിക്കാമെന്ന ധാരണയും പൊതുവില്‍ നിലനില്‍ക്കുന്നു. എന്നാല്‍ കൊളസ്‌ട്രോളിനെ ഇങ്ങനെ ഭീതിപെടുത്തി കാണേണ്ടതില്ലെന്നാണ് പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. അലോക് ചോപ്ര പറയുന്നത്.

നമ്മുടെ ശരീരത്തിന് സ്വാഭാവികമായി ആവശ്യമുള്ള ഘടകമാണ് കൊളസ്‌ട്രോള്‍. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലും അണുബാധകള്‍ ചെറുക്കുന്നതിലും ബാക്ടീരിയയെ നിര്‍ജ്ജീവമാക്കുന്നതിലും ഇതിന്റെ പങ്ക് നിര്‍ണായകമാണ്. എയ്ഡ്‌സ്, അല്‍ഷിമേഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ കുറയ്ക്കുന്നതിലും കൊളസ്‌ട്രോള്‍ സഹായിക്കുന്നുവെന്ന് ഡോ. ചോപ്ര വ്യക്തമാക്കുന്നു. പൊതുവില്‍ ഭക്ഷണമാണ് കൊളസ്‌ട്രോളിന്റെ മുഖ്യ ഉറവിടമെന്ന തെറ്റിദ്ധാരണയുണ്ട്.

എന്നാല്‍ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ 85 ശതമാനവും ശരീരം തന്നെ സ്വയം ഉല്‍പാദിപ്പിക്കുന്നതാണെന്ന് പറയുന്നത്. ശരീരം സ്വയം നിര്‍മ്മിക്കുന്ന ഒന്നിനെ വില്ലനായി കാണേണ്ടതുണ്ടോ എന്നതും അദ്ദേഹം ചോദിക്കുന്നു.

Continue Reading

News

മകന്റെ ത്യാഗത്തിനൊടുവില്‍ അമ്മയ്ക്ക് ദാരുണാന്ത്യം;കരള്‍മാറ്റശസ്ത്രക്രിയയ്ക്ക് പിന്നാലെ മഞ്ഞപ്പിത്തം

കഴിഞ്ഞ മാസമാണ് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും, തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തില്‍ കലാശിച്ചത്.

Published

on

മലപ്പുറം: മലപ്പുറം സൗത്ത് അന്നാര മുേണ്ടാത്തിയിലെ സുഹറ (61) കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നപ്പോള്‍, മകന്‍ ഇംതിയാസ് റഹ്‌മാന്‍ കരള്‍ പകുത്തുനല്‍കി ജീവന്‍ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും, ശസ്ത്രക്രിയയ്ക്ക് പിന്നാലെ പിടിപെട്ട മഞ്ഞപ്പിത്തം കാരണം സുഹറ അന്തരിച്ചു. കഴിഞ്ഞ മാസമാണ് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും, തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തില്‍ കലാശിച്ചത്.

തിരൂരിലെ ഗ്ലാസ്-പ്ലൈവുഡ് സ്ഥാപനമായ നാഷണല്‍ ഗ്ലാസ് ഹൗസിന്റെ മാനേജിങ് ഡയറക്ടറാണ് ഇംതിയാസ് റഹ്‌മാന്‍. മാതാവിന് കരള്‍ നല്‍കിയ ഓപ്പറേഷനുശേഷം പൂര്‍ണ വിശ്രമത്തിലുമായിരുന്നു. ഈ സമയത്താണ് അമ്മയുടെ മരണം അദ്ദേഹത്തെ അറിയിച്ചത്. പുതുജീവിതത്തിലേക്ക് അമ്മ തിരികെ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന കുടുംബത്തിന് സംഭവം കനത്ത ആഘാതമായി. സുഹറയുടെ ഭര്‍ത്താവ് അബ്ദുറഹ്‌മാന്‍ ഹാജി, മകള്‍ റുഖ്‌സാന, മരുമക്കള്‍ ലത്തീഫ് കരേക്കാട്, ഫാസില്‍ അന്നാര.

Continue Reading

Trending