X

മെസ്സിക്കൊപ്പം ഇനി ലൂയിസ് സുവാരസും; ഇന്റർ മയാമിയുമായി കരാറൊപ്പിട്ടു

അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സിയും ഉറു​ഗ്വേൻ സ്ട്രൈക്കർ ലൂയിസ് സുവാരസും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ മേജർ ലീ​ഗ് സോക്കറിൽ ഇന്റർ മയാമിക്കുവേണ്ടിയാണ് ബാഴ്സലോണയുടെ മുൻ സഹതാരങ്ങൾ ബൂട്ട് കെട്ടാൻ ഒരുങ്ങുന്നത്. യൂറോപ്പിൽ നിറഞ്ഞാടിയ ഫുട്ബോൾ ജോഡി, കളിക്കളത്തിനും അപ്പുറത്തേയ്ക്ക് വളർന്ന സൗഹൃദം, മെസ്സി-സുവാരസ് ദ്വയം അമേരിക്കയിൽ പുഃനർജനിക്കുകയാണ്.

ഒമ്പതാം നമ്പർ ജഴ്സിയാണ് സുവാരസിന് സമ്മാനിച്ചത്. “ഇന്റർ മിയാമിക്കൊപ്പം ഈ പുതിയ വെല്ലുവിളി ഏറ്റെടുക്കുന്നതിൽ എനിക്ക് അതിയായ സന്തോഷവും ആവേശവുമുണ്ട്. ഈ മഹത്തായ ക്ലബ്ബിനൊപ്പം കൂടുതൽ കിരീടങ്ങൾ നേടുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ പ്രയത്നിക്കാൻ ഞാൻ തയാറാണ്.”- എന്നായിരുന്നു സുവാരസ് കരാർ ഒപ്പിട്ട ശേഷം പറഞ്ഞത്.

webdesk14: