News
മൗറീഷ്യസിന് സമീപം മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; സുതാര്യ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
ഒഡീഷ സ്വദേശിയായ മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ സാർത്ഥക് മഹാപത്രയെ മൗറീഷ്യസിനടുത്ത് കപ്പലിൽ വെച്ച് കാണാതായി. സംഭവത്തിൽ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് യുവാവിൻ്റെ അമ്മ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായം തേടി.
ഭുവനേശ്വര്‍: മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ യുവാവിനെ മൗറീഷ്യസിന് സമീപം കടലില്‍ കാണാതായതായി റിപ്പോര്‍ട്ട്. ഒഡീഷ ഭദ്രക് ജില്ലയിലെ കേസ്പൂര്‍ സ്വദേശിയായ സര്‍ത്തക് മഹാപത്രയെയാണ് കാണാതായത്. ഫെബ്രുവരി 3ന് കപ്പലില്‍ ഡ്യൂട്ടിയിലിരിക്കെയാണ് സര്‍ത്തക് അപ്രത്യക്ഷനായതെന്നാണ് ലഭിക്കുന്ന വിവരം.
2025 ജൂലൈ മുതല്‍ നിലവിലെ ഷിപ്പിംഗ് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു സര്‍ത്തക്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന് സിംഗപ്പൂര്‍ വഴി ചൈനയിലേക്ക് പോവുകയായിരുന്ന കപ്പലിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നതെന്ന് സര്‍ത്തകിന്റെ അമ്മ രശ്മിത മൊഹാപത്ര പറഞ്ഞു.
മകന്റെ അപ്രത്യക്ഷതയില്‍ താന്‍ പൂര്‍ണമായി തകര്‍ന്നിരിക്കുകയാണെന്നും, വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും രശ്മിത ആവശ്യപ്പെട്ടു. പ്രധാനമന്ത്രി, ഒഡീഷ മുഖ്യമന്ത്രി, ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ്, വിദേശകാര്യ മന്ത്രാലയം എന്നിവരെ ടാഗ് ചെയ്ത് എക്സില്‍ (ട്വിറ്റര്‍) പങ്കുവച്ച കുറിപ്പിലൂടെയാണ് അമ്മയുടെ അഭ്യര്‍ത്ഥന.
സംഭവത്തില്‍ സുതാര്യമായ അന്വേഷണം വേണമെന്നും, കപ്പലിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം വിശദമായി പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. യുവാവിനെ കണ്ടെത്താന്‍ അന്താരാഷ്ട്ര തലത്തില്‍ ഇടപെടല്‍ അനിവാര്യമാണെന്ന നിലപാടിലാണ് കുടുംബം.
News
മാനന്തവാടിയില്‍ കാറിന് തീകൊളുത്തി കുടുംബത്തോടൊപ്പം ജീവനൊടുക്കാന്‍ ശ്രമം; കണ്ണൂര്‍ സ്വദേശി മരിച്ചു
വയനാട് മാനന്തവാടിയിൽ കാറിന് തീകൊളുത്തി കുടുംബത്തോടൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ചത്
മാനന്തവാടി: വയനാട് മാനന്തവാടിയിലെ എരുമതെരുവില്‍ കാറിന് തീകൊളുത്തി കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ മരിച്ചു. കണ്ണൂര്‍ തലശേരി സ്വദേശി സജീര്‍ (42) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ നജ്മുനീസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. കുടുംബം കാറിനകത്ത് ഇരിക്കെ സജീര്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തീപിടിച്ച വാഹനത്തില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി തീയണച്ച ശേഷം സജീറിന്റെ മൃതദേഹം പുറത്തെടുത്തു. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കാറിന്റെ പിന്‍സീറ്റിലുണ്ടായിരുന്ന ഇവരുടെ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. പൊള്ളലേറ്റ രണ്ടര വയസ്സുള്ള കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാറിലാണ് തീപിടിത്തം ഉണ്ടായത്.
സംഭവത്തിന്റെ കാരണം വ്യക്തമാക്കുന്നതെന്ന് കരുതുന്ന സജീറിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വാഹനത്തിനകത്ത് നിന്ന് പെട്രോള്‍ നിറച്ച രണ്ട് ക്യാനുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
News
ദീപക് ആത്മഹത്യ കേസ്: ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന്
കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുക.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുക.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിവരെ ഷിംജിതയെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തിരുന്നു. ബസില്‍ യാത്ര ചെയ്യുന്നതിനിടെ ദീപക് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ഷിംജിത വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതാണ് കേസിന് ആധാരം.
ലൈംഗിക ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഷിംജിത മാധ്യമങ്ങളോട് വ്യക്തമാക്കിയെങ്കിലും, നിയമനടപടി സ്വീകരിക്കാതെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വൈറലാകാനുള്ള ശ്രമമാണ് നടത്തിയതെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. ദീപകിന്റെ ആത്മഹത്യ യാദൃശ്ചികമല്ലെന്നും, ഷിംജിത ആസൂത്രിതമായി വീഡിയോ എടുത്തതും ഉദ്ദേശപൂര്‍വ്വം പ്രചരിപ്പിച്ചതുമാണ് മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും, ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. പയ്യന്നൂര്‍-രാമന്തളി റൂട്ടിലോടുന്ന ‘അല്‍ അമീന്’ ബസിലുണ്ടായ സംഭവമെന്ന പേരിലാണ് വീഡിയോ പ്രചരിപ്പിച്ചത്.
ദീപക് ആത്മഹത്യ ചെയ്തതോടെ, യുവതിക്കെതിരെ ഭാരതീയ ന്യായസംഹിത (BNS) 108 പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. പത്ത് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പാണിത്. ദീപകിന്റെ മാതാവ് കെ. കന്യക നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
News
ട്രിവാന്‍ഡ്രം ക്ലബിനുമുന്നിലെ അപകടം: കാര്‍ ഓടിച്ചത് താനെന്ന് മണിയന്‍പിള്ള രാജു, ഭയം കാരണം വാഹനം നിര്‍ത്തിയില്ലെന്ന് നടന്
ഒരുചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് നടന് പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നടന്ന അപകടത്തില്‍ ഉള്‍പ്പെട്ട കാര്‍ ഓടിച്ചത് താനാണെന്ന് നടന് മണിയന്‍പിള്ള രാജു. ഒരുചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് നടന് പറഞ്ഞു.
ബൈക്ക് അതിവേഗത്തില്‍ പിന്നില്‍ നിന്ന് വാഹനത്തില്‍ ഇടിക്കുകയായിരുന്നുവെന്നും, സംഭവത്തെ തുടര്‍ന്ന് ഭയം തോന്നിയതിനാലാണ് വാഹനം നിര്‍ത്താതെ പോയതെന്നും അദ്ദേഹം വിശദീകരിച്ചു. അപകട സമയത്ത് താന്‍ മദ്യപിച്ചിരുന്നില്ലെന്നും നടന് വ്യക്തമാക്കി. ഇന്ന് തന്നെ പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും മണിയന്‍പിള്ള രാജു അറിയിച്ചു.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ അപകടം നടന്നത്. ‘KL 01 CJ 04’ നമ്പറിലുള്ള കാറാണ് അപകടമുണ്ടാക്കിയത്. രജിസ്ട്രേഷന് രേഖകള്‍ പ്രകാരം വാഹനത്തിന്റെ ഉടമ സുധീര്‍കുമാര്‍ രാജു എന്നാണ്. ഇത് നടന് മണിയന്‍പിള്ള രാജുവിന്റെ യഥാര്‍ത്ഥ പേരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
അപകടത്തില്‍ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നീ യുവാക്കള്‍ക്ക് ഗുരുതര പരിക്കേറ്റു. നിവേദിതിന്റെ കാലുകള്‍ ഒടിഞ്ഞതായും, സൂരജിന് നട്ടെല്ലിന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. നിവേദിത് കിംസ് ആശുപത്രിയിലും സൂരജ് എസ് മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിലാണ്.
അപകടത്തിനു പിന്നാലെ രാത്രി തന്നെ പൊലീസ് നടന്റെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പൊലീസ് അറിയിച്ചു.
-
kerala3 days agoപഴയ ബസുകള്‍ പുതുക്കി ഇറക്കുന്നതിന് വിലക്ക്; കുരുക്കിലായി കേരളത്തിലെ ഇരുന്നൂറോളം സ്വകാര്യബസുകള്‍
-
News3 days agoചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; നാല് മാസം കോമയിലായിരുന്ന കുട്ടിയും മരിച്ചു
-
india3 days agoസന്തോഷ് ട്രോഫി: അസമിനെ തകർത്ത് കേരളം സെമിയിൽ
-
News3 days agoഹൈഡ്രജന്‍ ചോര്‍ച്ച: ആര്‍ട്ടിമിസ്-2 വിക്ഷേപണം മാര്‍ച്ചിലേക്ക് മാറ്റി
-
india3 days agoക്ഷേത്ര പരിസരത്ത് കഞ്ചാവ് കൃഷി നടത്തിയ പൂജാരി പിടിയിൽ
-
india3 days agoരാജസ്ഥാനിൽ ‘ഫ്രീ ഫലസ്തീൻ’ പോസ്റ്റർ പതിച്ചു; ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ വിടാൻ നിർദേശം
-
india3 days ago‘സുപ്രിംകോടതി വിലക്കിയിട്ടും യുപിയിൽ ബുൾഡോസർ രാജ് തുടരുന്നു’; വിമർശനവുമായി അലഹബാദ് ഹൈക്കോടതി
-
india3 days ago‘ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ വയ്യെങ്കില്‍ ഇന്ത്യ വിട്ട് പോകാം’; സ്വകാര്യതാ നയത്തില്‍ വാട്ട്സ്ആപ്പിനെതിരെ കടുപ്പിച്ച് സുപ്രിംകോടതി
