മലപ്പുറം: എം.എസ്.എഫ് സംസ്ഥാന സമ്മേളനമായ ‘വിദ്യാര്‍ത്ഥി വസന്തം’ ലോഗോ പ്രകാശനം മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. നിര്‍വഹിച്ചു. ‘ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്’ എന്ന പ്രമേയത്തില്‍ നവംബര്‍ 15, 16, 17 തീയതികളില്‍ കോഴിക്കോട് വെച്ചാണ് സമ്മേളനം.

പ്രകാശന ചടങ്ങില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ്, ട്രഷറര്‍ യൂസഫ് വല്ലാഞ്ചിറ, ഭാരവാഹികളായ ശരീഫ് വടക്കയില്‍, ഫൈസല്‍ ചെറുകുന്നോന്‍, ഹാഷിം ബംബ്രാണി, നിഷാദ് കെ സലിം, കെ.കെ എ അസീസ്, എ.പി അബ്ദു സമദ്, റിയാസ് പുല്‍പ്പറ്റ, കബീര്‍ മുതുപറമ്പ്, അസ്‌ലം കെ എച്ച് എന്നിവര്‍ സംബന്ധിച്ചു.