kerala

എം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്

By webdesk17

December 28, 2025

കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31 ന് മലപ്പുറത്ത് വെച്ച് നടക്കും. വിദ്യാര്‍ത്ഥി റാലിയും പൊതുസമ്മേളനവുമായാണ് സമ്മേളനം നടക്കുക. ജില്ലകളില്‍ ജനുവരി 3-ാം തിയ്യതിക്ക് മുമ്പായി ജില്ലാ പ്രവര്‍ത്തക സമിതി യോഗം നടക്കും. സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് ജനുവരി 11 മുതല്‍ 20 വരെയുള്ള തിയ്യതികളില്‍ പഞ്ചായത്ത് പ്രസിഡന്റ്, ജന: സെക്രട്ടറിമാരുടെ യോഗം ജില്ലാ തലത്തില്‍ നടക്കും നുവരി 1ന് സമ്മേളനത്തിന്റെ പോസ്റ്റര്‍ റിലീസ് നടക്കും. ജനുവരി 11 ശാഖകളില്‍ പോസ്റ്റര്‍ ഡേ ആയി സമ്മേളനത്തിന്റെ പ്രചരണ പരിപാടി നടക്കും. ജനുവരി 20-ാം തിയ്യതിക്ക് മുമ്പായി ശാഖ തലത്തില്‍ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം പ്ലോട്ടുകള്‍ നിര്‍മിക്കണം. പഞ്ചായത്ത് കമ്മിറ്റികള്‍ക്ക് കീഴില്‍ ജനുവരി 20 മുതല്‍ 10 വ ഒരു ടൗണുകളില്‍’ കട്ടനും പാട്ടും’ എന്ന പേരില്‍ നേതാക്കളെ എല്ലാം പങ്കെടുപ്പിച്ച് സാംസ്‌കാരിക സദസ്റ്റ് നടക്കും. ജനുവരി 31 ന് മലപ്പുറത്ത് വെച്ച് എം.എസ്.എഫിന്റെ വിദ്യാര്‍ഥി റാലി നടക്കും. ജില്ലാ അടി സ്ഥാനത്തിലായിരിക്കും റാലിയില്‍ വിദ്യാര്‍ത്ഥികള്‍ അണിനിരക്കുക. എം.എസ്.എഫ് പ്രതിനിധി സമ്മേളനവും സംസ്ഥാന കൗണ്‍സിലും തിരുവനന്തപുരം ജില്ലയി ലെ നയ്യാറില്‍ വെച്ച് നടക്കും.

കേരളത്തില്‍ എന്‍.എം.എം.എസ് പരീക്ഷയുടെ കട്ട് ഓഫ് മാര്‍ക്ക് ജില്ലാ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്ന രീതി കഴിഞ്ഞ വര്‍ഷം മുതലാണ് തുടങ്ങിയത്. അത് എല്‍.എസ്.എസ്. യു.എസ്.എസ്.പരീക്ഷകളിലേക്കും വ്യാപിപ്പിക്കുന്ന നടപടി വിദ്യാര്‍ത്ഥി വിരുദ്ധമാണ്. പ്രസ്തുത നടപടി പിന്‍വലിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് എം.എസ്.എ ഫ് സംസ്ഥാന പ്രസിഡന്റ്‌റ് പി.കെ നവാസ്, ജന: സെക്രട്ടറി അഡ്വ. സി.കെ നജാഫ് എന്നിവര്‍ പറഞ്ഞു.