X

പുതിയ നോട്ടുകളുടെ അച്ചടി ചെലവ് വെളിപ്പെടുത്തി മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെ പുതിയ 500, 2000 നോട്ടുകളുടെ അച്ചടി ചെലവ് വെളിപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. മന്ത്രി അര്‍ജുന്‍ റാം മേഘാവല്‍ രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് അച്ചടി ചെലവ് വെളിപ്പെടുത്തിയത്. 500 രൂപയുടെ ഒരു നോട്ടിന് 2.87 മുതല്‍ 3.77 രൂപ വരെയാണ് സര്‍ക്കാറിന് ചെലവാകുന്നത്. 2000 രൂപക്കാവട്ടെ 3.54നും 3.77നും ഇടയിലാണ് നിര്‍മാണ ചെലവ്. എന്നാല്‍ നോട്ടുകളുടെ മൊത്തം അച്ചടി ചെലവ് ഇതല്ല. പഴയ നോട്ടുകള്‍ മാറ്റി പുതിയവ നല്‍കുന്നതിന് ചെലവായ തുകയും നിലവില്‍ അച്ചടി നടന്നുകൊണ്ടിരിക്കുന്ന 500, 2000 രൂപ നോട്ടുകളുടെ തുകയും കണക്കാക്കി മാത്രമേ മൊത്തം കണക്ക് ലഭ്യമാവുകയുള്ളൂ. 2017 ഫെബ്രുവരി 24ലെ കണക്കുകള്‍പ്രകാരം രാജ്യത്ത് 11.64 ലക്ഷം കോടി രൂപയാണ് ഉപയോഗത്തിലുള്ള നോട്ടുകളുടെ മൂല്യം.

chandrika: