Connect with us

News

പാക്കിസ്ഥാന്റെ 15 വയസ്സുള്ള ഇന്ത്യന്‍ ചാരന്‍ അറസ്റ്റില്‍;സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്ന് സൂചന

ജമ്മുവിലെ സാംബ ജില്ലയില്‍ താമസിക്കുന്ന ഈ 15കാരന്‍ കഴിഞ്ഞ ഒരു വര്‍ഷമായി മൊബൈല്‍ ഫോണ്‍ വഴി പാക്കിസ്ഥാനിലേക്ക് രഹസ്യവിവരങ്ങള്‍ കൈമാറിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

Published

on

പത്താന്‍കോട്: ഇന്ത്യയില്‍ നിന്നുള്ള രഹസ്യവിവരങ്ങള്‍ പാക്കിസ്ഥാനിലേക്ക് കൈമാറുന്നതിനായി 15 വയസ്സുള്ള ബാലനെ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ ചാരനാക്കിയതായി പഞ്ചാബ് പൊലീസ് കണ്ടെത്തി. ചാരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ബാലനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു.

ജമ്മുവിലെ സാംബ ജില്ലയില്‍ താമസിക്കുന്ന ഈ 15കാരന്‍ കഴിഞ്ഞ ഒരു വര്‍ഷമായി മൊബൈല്‍ ഫോണ്‍ വഴി പാക്കിസ്ഥാനിലേക്ക് രഹസ്യവിവരങ്ങള്‍ കൈമാറിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്തവരെ ചാരപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നുവെന്ന് ഈ അറസ്റ്റിലൂടെ പുറത്തുവന്നതെന്ന് പൊലീസ് വ്യക്തമാക്കി.

പോലീസ് ചോദ്യം ചെയ്യലില്‍, തനിക്കൊപ്പം കൂടുതല്‍ പേര്‍ ഈ ചാരസംഘത്തിലുണ്ടെന്ന വിവരം കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ കൂടുതല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഐഎസ്‌ഐ ചാരപ്രവര്‍ത്തനത്തിന് ഇരയാക്കിയിട്ടുണ്ടോയെന്ന സംശയവും ശക്തമായിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പത്താന്‍കോട് പൊലീസ് സൂപ്രണ്ട് ദല്‍ജീന്ദര്‍ സിങ് ദിലന്‍ അറിയിച്ചു.

അതേസമയം, പാക്കിസ്ഥാനിലേക്ക് രഹസ്യവിവരങ്ങള്‍ കൈമാറിയ കേസില്‍ സുനില്‍കുമാര്‍ എന്നയാളെയും പൊലീസ് പിടികൂടി. അമ്പാല വ്യോമസേനാ കേന്ദ്രത്തില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്ന കരാറുകാരനായിരുന്നു ഇയാള്‍. പാക്കിസ്ഥാനിലെ ഒരു സ്ത്രീയുമായി സുനില്‍കുമാര്‍ ബന്ധത്തിലായിരുന്നുവെന്നും, വ്യോമതാവളത്തിലെ ചിത്രങ്ങള്‍ ഇയാള്‍ കൈമാറിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസില്‍ അമ്പാല പൊലീസ് അന്വേഷണം നടത്തിവരികയാണ്.

 

News

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിക്കുന്നു;ചെറുകിട വ്യാപാരികള്‍ പ്രതിസന്ധിയില്‍

കോഴിക്കോട് ഇന്ന് ഒരു കിലോ കോഴിയിറച്ചിക്ക് 280 മുതല്‍ 290 രൂപ വരെയാണ് വില.

Published

on

കോഴിക്കോട്:ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില നിയന്ത്രണാതീതമായി ഉയരുന്നു. കോഴിക്കോട് ഇന്ന് ഒരു കിലോ കോഴിയിറച്ചിക്ക് 280 മുതല്‍ 290 രൂപ വരെയാണ് വില. ചില്ലറ വില്‍പ്പനയില്‍ പോലും കിലോയ്ക്ക് 180 രൂപ വരെ ഈടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കഴിഞ്ഞ ഒരു മാസത്തിനിടെ ഇറച്ചിക്കോഴിയുടെ വിലയില്‍ 50 രൂപയിലധികമാണ് വര്‍ധിച്ചത്. വരും ദിവസങ്ങളിലും വിലകൂടാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കുന്നു.മൂന്നു ആഴ്ച മുന്‍പ് 170 രൂപയായിരുന്നു കിലോ വില. പിന്നീട് രണ്ടാഴ്ച മുന്‍പ് ബ്രോയിലര്‍ കോഴിക്ക് 200 രൂപയായി ഉയര്‍ന്നു.

ലഗോണ്‍ ഇറച്ചിക്ക് കിലോയ്ക്ക് 230 രൂപയും സ്പ്രിംഗ് കോഴിക്ക് 340 രൂപയുമായി വില വര്‍ധിച്ചു. ഇത്രയും വലിയ വിലവര്‍ധന മുമ്പെങ്ങുമുണ്ടായിട്ടില്ലെന്ന് ചിക്കന്‍ വ്യാപാരി സമിതി ഭാരവാഹി ഫിറോസ് പൊക്കുന്ന് പറഞ്ഞു.വന്‍കിട ഫാമുടമകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ചാണ് വില ഉയര്‍ത്തുന്നതെന്നാണ് ചെറുകിട വ്യാപാരികളുടെ ആരോപണം.

തമിഴ്‌നാട് ലോബിയുടെ നിയന്ത്രണത്തിലുള്ള ഫാമുകള്‍ വിപണി നിയന്ത്രിച്ച് വില കുത്തനെ ഉയര്‍ത്തുകയാണെന്നും വ്യാപാരികള്‍ പറയുന്നു. വിലക്കയറ്റം മൂലം വ്യാപാരികള്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണെന്നും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കടയപ്പ് സമരമടക്കമുള്ള പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും ഫിറോസ് വ്യക്തമാക്കി.

അതേസമയം, കോഴിമുട്ടയുടെ വിലയും കുതിച്ചുയരുകയാണ്. ഉത്തരേന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള ഡിമാന്‍ഡ് വര്‍ധിച്ചതോടെയാണ് കേരളത്തിലും വില ഉയര്‍ന്നത്. ചില പ്രദേശങ്ങളില്‍ ഒരു മുട്ടയ്ക്ക് 20 രൂപ വരെ ഈടാക്കുന്ന സാഹചര്യമുണ്ട്.സീസണ്‍ കാലയളവില്‍ കേരളത്തില്‍ പ്രതിദിനം ശരാശരി 24 ലക്ഷം കിലോയോളം ഇറച്ചിക്കോഴിയാണ് വില്‍പ്പന നടക്കുന്നത്.

മറ്റ് സമയങ്ങളില്‍ ഇത് 20 ലക്ഷം കിലോ വരെയാണ്. മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന-ദിവസം രണ്ടര ലക്ഷം കിലോയിലധികം. തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ രണ്ടേകാല്‍ ലക്ഷം കിലോയോളം വില്‍പ്പന നടക്കുന്നു. കൊല്ലം, കോട്ടയം ജില്ലകളില്‍ ഒന്നര ലക്ഷം കിലോയും, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഒന്നേകാല്‍ ലക്ഷം കിലോയും വില്‍ക്കുന്നു.

ആലപ്പുഴയില്‍ ഒരുലക്ഷം കിലോയും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 75,000 കിലോയും, വയനാട്ടില്‍ 60,000 കിലോയും ആണ് പ്രതിദിന ശരാശരി വില്‍പ്പന.

Continue Reading

kerala

നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരത്തോടെ; തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി

അടുത്തമാസം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം കേരളം സന്ദര്‍ശിക്കും.

Published

on

കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരത്തോടെയെന്ന് സൂചന. ഒറ്റ ഘട്ടമായാകും തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ ഉള്ളത്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായി കേന്ദ്ര ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചര്‍ച്ച നടത്തി. അടുത്തമാസം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം കേരളം സന്ദര്‍ശിക്കും. ഫെബ്രുവരി ആദ്യവാരമാകും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തുക.

Continue Reading

News

വിദേശത്തേക്ക് കടക്കാന്‍ ശ്രമം; ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി വിമാനത്താവളത്തില്‍ പിടിയില്‍

കൊലപാതക കേസില്‍ നേരത്തെ ജയില്‍വാസം അനുഭവിച്ച ഷിജു ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടക്കുകയായിരുന്നു.

Published

on

തിരുവനന്തപുരം: രണ്ട് കൊലപാതക കേസുകളില്‍ പ്രതിയായ യുവാവിനെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മുറിഞ്ഞപാലം സ്വദേശി ഷിജുവിനെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയത്.

കൊലപാതക കേസില്‍ നേരത്തെ ജയില്‍വാസം അനുഭവിച്ച ഷിജു ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളുടെ പേരില്‍ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയത്. 2006, 2009 എന്നീ വര്‍ഷങ്ങളില്‍ മെഡിക്കല്‍ കോളേജ്, കഴക്കൂട്ടം പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നടന്ന രണ്ട് കൊലപാതക കേസുകളിലാണ് ഷിജു പ്രതിയാകുന്നത്.

ഇയാള്‍ മെഡിക്കല്‍ കോളേജ് പൊലീസിന്റെ റൗഡി ലിസ്റ്റിലുമുള്ളയാളാണ്. വിദേശത്തേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് പൊലീസ് ഇയാളെ പിടികൂടിയത്. പിടിയിലായ പ്രതിയെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനിലേക്ക് കൈമാറി.

Continue Reading

Trending