Video Stories
‘ഒപ്പം പട്ടിണി കിടക്കുന്നയാളെ കാണാതിരിക്കാന്‍ മാത്രം ഹൈദരലി തങ്ങളുടെ മനുഷ്യത്വം മരവിച്ചിട്ടില്ല’: പി.എം സാദിഖലിയുടെ മറുപടി
കോഴിക്കോട്: കേരള ലോ അക്കാദമി സമരപ്പന്തലില്‍ എത്തിയ മുസ്ലിം ലീഗ് അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിരാഹാരമിരിക്കുന്ന ബി.ജെ.പി നേതാവ് വി.വി രാജേഷിനെ സന്ദര്‍ശിച്ചത് വിവാദമാക്കുന്നവര്‍ക്ക് ശക്തമായ മറുപടിയുമായി മുസ്ലിം യൂത്ത് ലിഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സാദിഖലി വിമര്‍ശകര്‍ക്ക് മറുപടി നല്‍കുന്നത്.
‘അക്കാദമിക്ക് മുമ്പില്‍ മുഴത്തിന് മുഴം കെട്ടി ഉയര്‍ത്തിയ സമര പന്തലുകളില്‍ സന്ദര്‍ശിക്കുമ്പോള്‍ ഒപ്പം പട്ടിണി കിടക്കുന്നയാളെ കാണാതിരിക്കാന്‍ മാത്രം മനുഷ്യത്വം മരവിച്ച ആളല്ല ഹൈദരലി ശിഹാബ് തങ്ങള്‍. മറിച്ച് മാനുഷികതയുടെ നിറകുടമാണത്. ഹൈദരലി തങ്ങള്‍ ചെയ്തത് ഒരു സാമാന്യ മര്യാദ മാത്രമാണ്’ സാദിഖലി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
ഫാസിസ്റ്റ് ഭരണകൂടം അഹമ്മദ് സാഹിബിനോട് കാട്ടിയ ക്രൂരതയില്‍ പ്രതിഷേധമുയര്‍ത്താന്‍ പാര്‍ലമെന്റിലെ പാര്‍ട്ടി പ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടും രാജ്ഭവന് മുമ്പില്‍ യൂത്ത് ലീഗിനോട് സമരം ചെയ്യാന്‍ നിര്ദ്ദേശിച്ചിട്ടുമാണ് തലസ്ഥാന നഗരിയില്‍ യു.ഡി.എഫ് സമര പ്രഖ്യാപന കണ്വെന്ഷന് എത്തിയ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ലോ അക്കാദമിക്ക് മുമ്പില്‍ സത്യഗ്രഹമനുഷ്ഠിക്കുന്ന കോണ്‍ഗ്രസ്സ് നേതാവ് കെ. മുരളീധരനെ കാണാന്‍ പോയത്.
അക്കാദമിക്ക് മുമ്പില്‍ മുഴത്തിന് മുഴം കെട്ടി ഉയര്‍ത്തിയ സമര പന്തലുകളില്‍ സന്ദര്‍ശിക്കുമ്പോള്‍ ഒപ്പം പട്ടിണി കിടക്കുന്നയാളെ കാണാതിരിക്കാന്‍ മാത്രം മനുഷ്യത്വം മരവിച്ച ആളല്ല ഹൈദരലി ശിഹാബ് തങ്ങള്‍. മറിച്ച് മാനുഷികതയുടെ നിറകുടമാണത്. ഹൈദരലി തങ്ങള്‍ ചെയ്തത് ഒരു സാമാന്യ മര്യാദ മാത്രമാണ്.
കൊടപ്പനക്കല്‍ തറവാടിന്റെ ഈ മന്ദസ്മിതത്തിലും ഹൃദയ വിശുദ്ധിയിലുമാണ് ഒരു ജനസഞ്ചയം അഭിമാന ജീവിതത്തിലേക്കുള്ള കനല്പഥങ്ങള് താണ്ടിയത്. ജനാധിപത്യത്തിലും മതേതരത്വത്തിലും അടിയുറച്ച് വിശ്വസിച്ച് ഈ ജന സാമാന്യത്തിന്റെ പാതയില്‍ പാണക്കാട് കൂടുംബം എക്കാലവും ഒരു വഴിവിളക്കായി.
ഒരു നിമിഷത്തെ മാത്രം നിശ്ചല ദൃശ്യം മുന്‍നിറുത്തിയാണ് ഒരു സംഘടനയെ നിശബ്ദമാക്കുന്നതിനും ഒരു മഹാനായ നേതാവിന്റെ ശുഭ്ര വസ്ത്രത്തില്‍ ചെളിവാരിയെറിയുന്നതിനും ഒരു വ്യാഴവട്ടത്തേക്കുള്ള ആയുധം കിട്ടിയ ആഹ്ലാദത്തില്‍ കൊതിക്കെറുവുമായി ഒരു കൂട്ടമാളുകള്‍ ആക്രോശിച്ച് കൊണ്ടിരിക്കുന്നത്. ഒരു കൈകൊടുക്കല്‍ കൊണ്ട് ബി.ജെ.പിയുമായി അവിശുദ്ധ രാഷ്ട്രീയ ബന്ധത്തിന് ഹൈദരലി തങ്ങള്‍ മുതിരുന്നുവെന്ന് വിശ്വസിക്കാന്‍ മാത്രം പടു വിഡ്ഢികളാണോ കേരള ജനത? അത്തരം ചര്‍ച്ചകള്‍ ഉയര്‍ത്തുമ്പോള്‍ മുസ്ലിം ജന സാമാന്യം വൈകാരിക വിക്ഷോഭങ്ങളില്‍ മതിമറന്ന് ലീഗിനെ മൂലക്കിരുത്തുമെന്നാണോ ഇവര്‍ വിചാരിക്കുന്നത് ?
ശിലാന്യാസം നടന്നത് തര്‍ക്കസ്ഥലത്താണോ അല്ലയോ എന്ന വിവാദമുയര്‍ത്തി കോണ്‍ഗ്രസ്സിനൊപ്പം മത്സരിച്ച മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിനെ തോല്പിക്കാന് അന്ന് കച്ചകെട്ടിയിറങ്ങിയവര്‍ ഇന്ന് വരെയും ഒരു പാഠവും പഠിച്ചില്ലായെന്നതില് അതിശയോക്തിക്ക് വകയില്ല. കാരണം അതിന്റെ ജനുസ്സ് അങ്ങിനെ തന്നെയാണ്. വര്‍ഗീയതയുടെ പേരില്‍ മതേതരത്വത്തെ തോല്പിച്ച് തോല്പിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെ ഫാസിസ്റ്റുകള്‍ രാജ്യം ഭരിക്കുന്നിടം വരെയെത്തിയത് അറിയാത്ത ഭാവമാണ് ഇവര്‍ക്ക് പലപ്പോഴും. ഇന്ന് ജീവിക്കാനുള്ള അവകാശം വരെ ചോദ്യം ചെയ്യപ്പെടുന്നിടം വരെയെത്തി കാര്യങ്ങള്‍…
അങ്ങിനെ ലീഗ് വിരോധം കൊണ്ട് കോണ്‍ഗ്രസ്സിനെ ഈ പരുവത്തിലാക്കിയവര്‍ മതേതര ഭാരതത്തെ തിരിച്ച് പിടിക്കാന്‍ എന്ത് ഉപായമാണാവോ മുന്നോട്ട് വെക്കുന്നത്?
ഹൈദരലി തങ്ങള്‍ രാജേഷിന് കൈകൊടുക്കുന്നതും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് കോണ്‍ഗ്രസ്സ് നേതാവ് കെ. മുരളീധരന് കൈ കൊടുക്കുന്നതും ഒരേ കോളത്തില്‍
പ്രസിദ്ധീകരിക്കുന്ന മാധ്യമം പത്രം ഫിത്നയല്ലാതെ എന്ത് വാര്‍ത്താ വിനിമയമാണ് ഉദ്ദേശിക്കുന്നത്?
ഈ വാര്‍ത്തയുടെ മതേതര സാംഗത്യം എന്താണ്? പത്രത്തിന്റെ ദുര്‍ബുദ്ധി ഒരളവ് ഫലം കാണുകയും ചെയ്തു. പിന്നീട് സോഷ്യല്‍ മീഡിയയില്‍ പടപടാ പ്രളയങ്ങള്‍….
ഫാസിസത്തെ എതിര്‍ത്ത് തോല്പിക്കുക തന്നെ ചെയ്യുമെന്ന് സോഷ്യല്‍ മീഡിയയില്‍ ലീഗിന് നൂറ്റൊന്നാവര്‍ത്തി സത്യവാചകം ചൊല്ലേണ്ട കാര്യമില്ല. മുസ്ലിം ലീഗിന് അത് പ്രവര്‍ത്തിച്ച് കാണിക്കാനുള്ളതാണ്. ഈ കുന്നായ്മകളില്‍ ഒലിച്ച് പോകുന്നതല്ല കൂട്ടരെ മുസ്ലിം ലീഗിന്റെ ഫാസിസ്റ്റ് വിരുദ്ധ നിലപാടുകള്‍ !
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
GULF13 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala24 hours agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

