X

ഒരാഴ്ചക്കിടെ 8.5 ലക്ഷം ശൗചാലയം നിര്‍മിച്ചെന്ന മോദിയുടെ വാദം പൊളിച്ചടുക്കി തേജസ്വി യാദവ്

പറ്റ്‌ന: പ്രതിഛായ ഉയര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അവകാശവാദത്തെ പൊളിച്ചടുക്കി ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്ത്.

ബിഹാറില്‍ ഒരാഴ്ചക്കിടെ 8.5 ലക്ഷം ശൗചാലയം നിര്‍മിച്ചുവെന്ന മോദിയുടെ വാദമാണ് തേജസ്വി പൊളിച്ചടുക്കിയത്. പ്രധാനമന്ത്രി പറഞ്ഞ കണക്ക് ശരിയാകണമെങ്കില്‍ മിനിറ്റില്‍ 84 ശൗചാലയങ്ങള്‍ നിര്‍മിക്കപ്പെടണമെന്നാണ് തേജസ്വി ചൂണ്ടിക്കാട്ടിയത്.

മോദിയുടെ ഇത്തരം വാദം ബിഹാര്‍ മുഖ്യമന്ത്രി പോലും വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ പ്രസ്താവനക്കു മറുപടിയായി വ്യക്തമായ കണക്കുകളും തേജസ്വി യാദവ് ട്വിറ്ററിലൂടെ നിരത്തി.

ട്വീറ്റ് പൂര്‍ണ രൂപം ഇങ്ങനെ:

‘പ്രധാനമന്ത്രി പറഞ്ഞത് 8.50 ലക്ഷം ശൗചാലയങ്ങള്‍ ഒരാഴ്ച കൊണ്ട് നിര്‍മിച്ചുവെന്നാണ്.
1 ആഴ്ച = 7 ദിവസം
1 ദിവസം = 24 മണിക്കൂര്‍
7 ദിവസം = 168 മണിക്കൂര്‍
1 മണിക്കൂര്‍ = 60 മിനിറ്റ്

അങ്ങനെയെങ്കില്‍
850000%168 = മണിക്കൂറില്‍ 5059 ശൗചാലയങ്ങള്‍.
5059/60= മിനിറ്റില്‍ 84.31 ശൗചാലയങ്ങള്‍

ഇത്രയും വലിയ തള്ളോ പ്രധാനമന്ത്രി സാഹിബ്, ബിഹാറിലെ മുഖ്യമന്ത്രി പോലും ഇത്തരം വ്യാജ വാദങ്ങള്‍ വിശ്വസിക്കുമെന്ന് തോന്നുന്നില്ല’

മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് സഞ്ജയ് നിരുപമും മോദിയെ പരിഹസിച്ച് ട്വീറ്റ് ചെയ്തു. ‘ഓരോ സെക്കന്റിലും 1.4 ശൗചാലയങ്ങള്‍? മനുഷ്യര്‍ക്ക് ഇത്രയും വേഗത്തില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കാനാവില്ല, എന്നാല്‍ മോദിക്ക് ഇത്തരം വ്യാജ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ എളുപ്പം സാധിക്കും’, സഞ്ജയ് ട്വീറ്റ് ചെയ്തു.

chandrika: