തിരൂര്‍: തിരൂര്‍ താലൂക്കില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കു പ്രഖ്യാപിച്ചു.വാതില്‍ അടക്കാതെ സര്‍വീസ് നടത്തിയ ബസിലെ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചാണ് സമരം.

ഇന്നലെ സൂചന പണി മുടക്ക് നടത്തിയിട്ടും പൊലീസും മോട്ടോര്‍ വാഹന വകുപ്പുദ്ധ്യോഗസ്ഥരും വിഷയത്തില്‍ ഇടപെട്ടിരുന്നില്ല. ഇതേ തുടര്‍ന്നാണ് അനിശ്ചിതകാലത്തേക്ക് പണിമുടക്കാന്‍ ബസ് ജീവനക്കാര്‍ തീരുമാനിച്ചത്.