പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫിന്റെ പടയൊരുക്കം യാത്രക്ക് കോഴിക്കോട്ട് വിവിധ ഇടങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രിയായിരുന്ന ഇ.പി ജയരാജന്റെ രാജി ആവശ്യപ്പെട്ട മുഖ്യമന്ത്രി തോമസ് ചാണ്ടിയുടെ കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന തത്വം എന്തു കൊണ്ട് തോമസ് ചാണ്ടിയുടെ കാര്യത്തില്‍ ബാധകമാകുന്നില്ല. നിയമലംഘനം നടത്തിയ ചാണ്ടിയില്‍ നിന്നും അടിയന്തരമായി രാജി വാങ്ങാനും അല്ലാത്തപക്ഷം അദ്ദേഹത്തെ പുറത്താക്കാനുമുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.