kerala
റേഷന്‍ വിതരണ തകരാര്‍: കടക്കാരെ പഴിചാരി രക്ഷപ്പെടാന്‍ മന്ത്രിയുടെ ശ്രമം
റേഷന്‍ വിതരണം ജില്ലകള്‍ തിരിച്ച് രണ്ട് സമയത്താക്കിയിട്ടു പോലും ശാശ്വത പരിഹാരം ആയിട്ടില്ല.
കോഴിക്കോട്: കഴിഞ്ഞ അഞ്ച് ദിവസങ്ങളായി സംസ്ഥാനത്ത് റേഷന്‍ വിതരണം സര്‍വ്വര്‍ തകരാര്‍ മൂലം മുടങ്ങിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു പരിഹാരം ഉണ്ടാക്കുന്നതിന്നു പകരം റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളുടെ പേരില്‍ പഴിചാരി സ്വന്തം ഉത്തരവാദിത്വത്തില്‍ തലയൂരാന്‍ ഭക്ഷ്യവകുപ്പ് മന്ത്രിയുടെ വിഫലശ്രമത്തിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. സംസ്ഥാനത്ത് 2019 മാര്‍ച്ച് മാസത്തോടെ ബയോമെട്രിക് സംവിധാനത്തിലൂടെ റേഷന്‍ വിതരണം ഐ.ടി, വകുപ്പിന്റെ സര്വ്വറിലൂടെ ആരംഭം കുറിച്ചുവെങ്കിലും പ്രസ്തുത സര്‍വ്വറില്‍ അമിത ലോഡ് കാരണം റേഷന്‍ വിതരണം മുടങ്ങുന്നത് പതിവായി മാറിയിരുന്നു.
ഇതിനു ശാശ്വത പരിഹാരമായാണ് ആധാര്‍ സര്‍വ്വറിലെ വിവരങ്ങള്‍ ഉള്‍പ്പെടെ ഭക്ഷ്യ വിതരണം പൂര്‍ണ്ണമായും നടത്തുവാന്‍ ശേഷിയുള്ള അഞ്ചരകോടി രൂപ മുടക്കി ഭക്ഷ്യവകുപ്പ് തലസ്ഥാനത്ത് പുതിയ സര്‍വ്വര്‍ സ്ഥാപിച്ചത്. പുതിയ സര്‍വ്വര്‍ സ്ഥാപിച്ചുവെങ്കിലും ഏറെ വൈകാതെ തന്നെ ലോഡ് താങ്ങാന്‍ കഴിയാതെ നിശ്ചലമാകുന്ന കാഴ്ചകളാണ് കാണാന്‍ തുടങ്ങിയത്.പ്രസ്തുത സര്‍വ്വറിന് കേരളത്തിലെ മുഴുവന്‍ റേഷന്‍ കടകളും ഒന്നിച്ചു വര്‍ക്കു ചെയ്താല്‍ പോലും ലോഡ് താങ്ങാനുള്ള ശക്തിയുണ്ടെന്ന് ഏറെ കൊട്ടിയാഘോഷിച്ചിരുന്ന അധികാരികള്‍ ഇപ്പോള്‍ സര്‍വ്വര്‍ ഡൗണാകുമ്പോള് ഇതിന്റെ കാരണങ്ങളെ കുറിച്ചൊരു അന്യേഷണങ്ങളും നടത്താതെ മൗനത്തിലാണ്.
സര്‍വ്വര്‍ പ്രശ്നങ്ങളെ കുറിച്ച് കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി തൊലിപ്പുറ ചികിത്സകളാണ് നടത്തിയത്. ഇത് മൂലം അഞ്ചു ദിവസങ്ങളിലും ഉപഭോക്താക്കളുടെ ചീത്ത വിളിയും തെറിയും ഏല്‍ക്കേണ്ടി വന്നതനായി റേഷന്‍ വ്യാപാരികള്‍ പറയുന്നു.. റേഷന്‍ ഭക്ഷ്യധാന്യങ്ങളേ ആശ്രയിച്ചു ജീവിക്കുന്ന ആദിവാസികള്‍ ഉള്‍പെടെ പല ഉപഭോക്താക്കളും റേഷന്‍ ലഭിക്കാതെ നിസ്സഹായരായി മടങ്ങിപോകുന്നത് ബന്ധപെട്ട അധികാരികളോ മന്ത്രിയോ കാണാതെ പോയത് ഖേദകരമാണ്.
മൂന്ന് ദിവസത്തിലധികം ഉപഭോക്താക്കളുടെ തെറിയഭിഷേകം കേട്ടുകൊണ്ട് ഇതിനൊരു പരിഹാരമാവട്ടേ എന്ന് കരുതി കടകള്‍ അടച്ചതാണ് ഏറ്റവും വലിയ അപരാധമായി മന്ത്രി കണ്ടെത്തിയത്. റേഷന്‍ വ്യാപാരികള്‍ കടകള്‍ അടച്ചിട്ടു പ്രതിഷേധിച്ചതിന്നു തലേനാള്‍ പോലും എല്ലാം പരിഹരിച്ചുവെന്ന് ഡീലര്‍മാരുടെ സംഘടനാ നേതൃത്വത്തിനു മന്ത്രി മെസേജ് നല്‍കിയത് പരിഹാസ്യമായി. റേഷന്‍ വിതരണം ജില്ലകള്‍ തിരിച്ച് രണ്ട് സമയത്താക്കിയിട്ടു പോലും ശാശ്വത പരിഹാരം ആയിട്ടില്ല.
kerala
രാത്രിയില്‍ വിദ്യാര്‍ഥിനികളെ സ്റ്റോപ്പിലിറക്കിയില്ല; KSRTC കണ്ടക്ടറെ പിരിച്ചുവിട്ടു
തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റിലെ താത്കാലിക കണ്ടക്ടര്‍ സുരേഷ് ബാബുവിനെയാണ് പുറത്താക്കിയത്.
തിരുവനന്തപുരത്ത് രാത്രിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് അവര്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിക്കൊടുത്തില്ലെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റിലെ താത്കാലിക കണ്ടക്ടര്‍ സുരേഷ് ബാബുവിനെയാണ് പുറത്താക്കിയത്.
അങ്കമാലിക്കും മുരിങ്ങൂരിനും ഇടയ്ക്കുള്ള പൊങ്ങം എന്ന സ്ഥലത്ത് ഇങ്ങണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇവിടെ ഇറക്കാതെ ചാലക്കുടി ബസ് സ്റ്റാന്‍ഡില്‍ ഇറക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയില്‍ തൃശ്ശൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തിയ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ബസിലാണ് സംഭവം.
പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനാലാണ് നടപടി. രാത്രികാലങ്ങളില്‍ വനിതായാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പില്‍ ബസ് നിര്‍ത്തണമെന്ന് ഉത്തരവുണ്ട്. ഇത് പാലിച്ചില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
kerala
കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
സഹോദരനുമായി കളിച്ചുകൊണ്ടിരിക്കെ രാത്രി ഏഴരയോടെ കുഴഞ്ഞു വീഴുകയായിരുന്നു.
പാലക്കാട് 14കാരന് കുഴഞ്ഞുവീണു മരിച്ചു. കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശിയായ നഫീസ മന്‍സിലില്‍ അഹമ്മദ് നിഷാദി(നാച്ചു)ന്റെയും പാലക്കാട് പിരായിരി സ്വദേശി റിമാസിന്റെയും മകന് കാഞ്ഞിരോട് കെ.എം.ജെ സ്കൂള്‍ വിദ്യാര്‍ഥി റിയാന്‍ (14) ആണ് മരിച്ചത്.
പാലക്കാട് മേഴ്സി കോളജിന് സമീപമുള്ള ഉമ്മയുടെ വീട്ടില്‍ ഇന്നലെ ഉച്ചക്ക് വിരുന്ന് വന്നതായിരുന്നു റിയാനും കുടുംബവും. സഹോദരനുമായി കളിച്ചുകൊണ്ടിരിക്കെ രാത്രി ഏഴരയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
മൃതദേഹം ഇന്ന് വൈകീട്ടോടെ സ്വദേശമായ കാഞ്ഞിരോട് എത്തിക്കും. വൈകീട്ട് 6.30ന് കാഞ്ഞിരോട് കെ.എം.ജെ സ്കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം കാഞ്ഞിരോട് പഴയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
kerala
വാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
കൊല്ലപ്പെട്ട അതിഥി തൊഴിലാളിയുടെ കുടുംബത്തെ സര്‍ക്കാര്‍ സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
പാലക്കാട് വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും കൊല്ലപ്പെട്ട അതിഥി തൊഴിലാളിയുടെ കുടുംബത്തെ സര്‍ക്കാര്‍ സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
കേരളത്തില്‍ ആവര്‍ത്തിക്കില്ലെന്ന് നാം കരുതിയ ആള്‍ക്കൂട്ട കൊലപാതകം വീണ്ടും ഉണ്ടായിരിക്കുകയാണ്. അതും മധുവിന് ജീവന് നഷ്ടമായ അട്ടപ്പാടിയില്‍ നിന്നും ഏറെ അകലെയല്ലാത്ത അട്ടപ്പള്ളത്ത്.- വി.ഡി സതീശന് പറഞ്ഞു.
കേരളത്തിനാകെ നാണക്കേടുണ്ടാക്കിയ ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകമാണ് അട്ടപ്പള്ളത്ത് ഉണ്ടായത്. ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാകില്ല. അത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും കൊലപാതകത്തിന് ഉത്തരവാദികളായവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും കേരളത്തിന് അപമാനമുണ്ടാക്കിയ ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായി ജീവന് നഷ്ടമായ രാംനാരായണിന് നീതി ഉറപ്പാക്കണമെന്നും വി.ഡി സതീശന് കത്തില്‍ ആവശ്യപ്പെട്ടു.
മോഷ്ടാവെന്ന് ആരോപിച്ചാണ് അതിഥി തൊളിലാളിയായ ഛത്തീസ്ഗഡ് ബിലാസ്പൂര്‍ സ്വദേശി രാംനാരായണിനെ ഒരു സംഘം ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കി ക്രൂരമായി മര്‍ദിച്ചത്. നാലു മണിക്കൂറിന് ശേഷം പൊലീസെത്തിയാണ് രാംനാരായണിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല.
-
kerala10 hours agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala10 hours agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala12 hours agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
kerala10 hours agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
india2 days agoജി റാം ജി ബില്‍; തൊഴിലുറപ്പ് പദ്ധതിയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു: ഹാരിസ് ബീരാന് എംപി
-
india18 hours agoഅനധികൃത വിദേശ കുടിയേറ്റക്കാര്‍ക്ക് ജോലി നല്കി; റിസോര്‍ട്ട് ഉടമയായ യുവമോര്‍ച്ച നേതാവിനെതിരെ കേസ്
-
india17 hours agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
kerala1 day agoതിരുവനന്തപുരത്ത് യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി
