കൊച്ചി: ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ദുബൈയിലുമായി നടക്കുന്ന പ്രീമിയര്‍ ഫുട്‌സാലിന്റെ പുതിയ സീസണിലും റൊണാള്‍ഡീഞ്ഞോ കളിക്കും. മൂന്നു വര്‍ഷത്തേക്ക് ലീഗുമായി സഹകരിക്കാന്‍ റൊണാള്‍ഡീഞ്ഞോ കരാറൊപ്പിട്ടു. പ്രീമിയര്‍ ഫുട്‌സാല്‍ ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സുമായി സഹകരിച്ചാണ് ടൂര്‍ണമെന്റ് നടത്തുന്നത്. ഗോവ, ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളിലാണ് ലീഗ് മത്സരങ്ങള്‍ നടക്കുക. സെമിഫൈനലുകളും ഫൈനലും ദുബായില്‍ നടക്കും. സെപ്തംബര്‍ 15 ന് മുംബൈയിലാണ് ഉദ്ഘാടനം. ഒക്ടോബര്‍ 1ന് ദുബായില്‍ സമാപിക്കും. സെമിഫൈനലിനു മുമ്പ് ഓരോ ടീമും ഏഴു തവണ പരസ്പരം കളിക്കും. എല്ലാ മത്സരങ്ങളും സോണി നെറ്റ്‌വര്‍ക്കില്‍ തത്സമയം പ്രക്ഷേപണം ചെയ്യും.