മനുഷ്യരെ കൊന്നു തിന്നുന്നു എന്ന് കേട്ടാല്‍ ഇതൊക്കെ സംഭവിക്കുമോ എന്ന് സംശയിക്കുന്നവര്‍ ഉണ്ടെങ്കില്‍ ഇതാ റഷ്യയിലെ ഒരു ദമ്പതിമാരുടെ ഞെട്ടിപ്പിക്കുന്ന കഥ. നതാലിയ ബക്ഷീവയും 35 കാരനായ ഭര്‍ത്താവ് ദിമിത്രി ബക്ഷീവയും ചേര്‍ന്ന് 30 ഓളം പേരെ മയക്കി കിടത്തി കൊന്നു തിന്നു എന്ന കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ രാ്ജ്യത്തെ ഏറ്റവും വലിയ കൊലയാളികളായിരിക്കുമെന്ന് പോലീസ് പറഞ്ഞു.

1999 മുതല്‍ ദമ്പതികള്‍ 30 പേരെ കൊന്നു തിന്നുവെന്നാണ് റഷ്യന്‍ പോലീസ് പറയുന്നത്. റഷ്യയിലെ ക്രസ്നൊദാര്‍ മേഖലയില്‍ നിന്നാണ് നതാലിയ ബക്ഷീവയെയും 35 കാരനായ ഭര്‍ത്താവ് ദിമിത്രി ബക്ഷീവയെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വീട്ടില്‍ നിന്ന് ഉപ്പിലിട്ട മനുഷ്യ ശരീരഭാഗങ്ങളും പരിസരത്ത് നിന്ന് മനുഷ്യ ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. തങ്ങള്‍ 30 ഓളം പേരെ കൊന്നിട്ടുണ്ടെന്ന് ദമ്പതികള്‍ കുറ്റസമ്മതം നടത്തിയതായി അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

റോഡില്‍ നിന്ന് വഴിയാത്രക്കാരന് ലഭിച്ച മൊബൈല്‍ ഫോണാണ് ഈ ക്രൂര കൃത്യങ്ങളെ കുറിച്ച് ലോകമറിയാന്‍ കാരണം. ഇവരുടെ ഫോണില്‍നിന്ന് മനുഷ്യമാംസങ്ങളുടെ ചിത്രങ്ങളും മറ്റും കണ്ടെടുത്തു. വീണ് കിട്ടിയ ഫോണിലെ നടുക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ട യാത്രക്കാരന്‍ ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വെട്ടിമാറ്റിയ മനുഷ്യന്റെ തലയും കൈയ്യും കയ്യിലേന്തിയും വായില്‍ വെച്ചും പോസ് ചെയ്തുള്ള ദിമിത്രേവിന്റെ സെല്‍ഫിയടക്കം ഒട്ടേറെ ക്രൂരത വെളിവാക്കുന്ന ചിത്രങ്ങളാണ് ഫോണിലുണ്ടായിരുന്നത്.