Connect with us

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; കോടതി നിര്‍ദ്ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കുമെന്ന് സിബിഐ

നിലവില്‍ ഇഡിയാണ് സ്വര്‍ണക്കൊള്ള കേസ് അന്വേഷിക്കുന്നത്. ഇതിനിടെയാണ് സിബിഐ അന്വേഷണം ഏറ്റെടുക്കാന്‍ തായാറെന്ന് അറിയിക്കുന്നത്.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കോടതി പറഞ്ഞാല്‍ അന്വേഷണം ഏറ്റെടുക്കുക്കാന്‍ തയ്യാറാണെന്ന് സിബിഐ. നിലപാട് ഹൈക്കോടതിയെ അറിയിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ ഹര്‍ജി ഉച്ചയ്ക്ക് ശേഷം ഹൈകോടതി പരിഗണിക്കും.

നിലവില്‍ ഇഡിയാണ് സ്വര്‍ണക്കൊള്ള കേസ് അന്വേഷിക്കുന്നത്. ഇതിനിടെയാണ് സിബിഐ അന്വേഷണം ഏറ്റെടുക്കാന്‍ തായാറെന്ന് അറിയിക്കുന്നത്. കോടതി നിര്‍ദേശിച്ചാല്‍ മാത്രമേ സിബിഐ നടപടികളിലേക്ക് കടക്കുകയുള്ളൂ. സ്വര്‍ണക്കൊള്ള സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്ന കേസല്ല. വിവിധ സംസ്ഥാനങ്ങളില്‍ കേസുമായി ബന്ധമുണ്ട്. അതിനാല്‍ നിലവിലെ എസ്ഐടിയ്ക്ക് കേസ് അന്വേഷിക്കാന്‍ പരിമിതിയുണ്ട്. അതുകൊണ്ടാണ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന അഭിപ്രായം ഉയര്‍ന്നത്.

അതേസമയയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം പുരാവസ്തു കടത്ത് സംഘത്തിലേക്ക് നീങ്ങുകയാണ്. എസ്‌ഐടി അന്വേഷിക്കുന്ന ചെന്നൈ വ്യവസായി ഡി മണി എന്ന് അറിയപ്പെടുന്നയാള്‍. ഇയാള്‍ പുരാവസ്തു കടത്തുസംഘത്തിന്റെ ഭാഗമെന്നാണ് സൂചന. ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചെയ്ത് സ്മാര്‍ട്ട് ക്രിയേഷന്‍സുമായുള്ള ഇടപാടുകള്‍ പരിശോധിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ തൊണ്ടിമുതല്‍ കണ്ടെത്താനുള്ള അന്വേഷണം എസ്‌ഐടി ഊര്‍ജിതമാക്കി. അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും തൊണ്ടിമുതല്‍ കണ്ടെത്താത്തത് അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയാണ്. തൊണ്ടിമുതലെന്ന പേരില്‍ 109 ഗ്രാം ചെന്നൈ സ്മാര്‍ട് ക്രീയേഷന്‍സില്‍ നിന്നും 475 ഗ്രാം ബെല്ലാരിയിലെ വ്യാപാരി ഗോവര്‍ധനില്‍ നിന്നും പിടിച്ചെടുത്തിരുന്നു.എന്നാല്‍ ഇവ ശബരിമലയില്‍ നിന്നെടുത്ത യഥാര്‍ത്ഥ സ്വര്‍ണമല്ല. തട്ടിയെടുത്തതായി കരുതുന്നതിന് തുല്യ അളവിലുള്ള സ്വര്‍ണ്ണം പ്രതികള്‍ തന്നെ എസ്‌ഐടിക്ക് കൈമാറിയതാണ്. റിമാന്‍ഡില്‍ കഴിയുന്ന ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരി ഗോവര്‍ദ്ധന്‍ നല്‍കിയ ജാമ്യ ഹര്‍ജികളില്‍ സര്‍ക്കാറിനോട് ഹൈക്കോടതി മറപടിയും തേടിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; ഗോവര്‍ദ്ധന്റെ ജാമ്യ ഹര്‍ജിയില്‍ സര്‍ക്കാരിനോട് മറുപടി തേടി ഹൈക്കോടതി

കഴിഞ്ഞ ദിവസമാണ് സ്മാര്‍ട് ക്രിയേഷന്‍ സിഇഒ പങ്കജ് ബണ്ടാരിയെയും വേര്‍തിരിച്ചെടുത്ത സ്വര്‍ണം വാങ്ങിയ ഗോവര്‍ദ്ധനനെയും എസ്‌ഐടി അറസ്റ്റ് ചെയ്തത്.

Published

on

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരി ഗോവര്‍ദ്ധന്‍ നല്‍കിയ ജാമ്യ ഹര്‍ജികളില്‍ സര്‍ക്കാറിനോട് മറുപടി തേടി ഹൈക്കോടതി. സിംഗിള്‍ ബഞ്ചാണ് മറുപടി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

കഴിഞ്ഞ ദിവസമാണ് സ്മാര്‍ട് ക്രിയേഷന്‍ സിഇഒ പങ്കജ് ബണ്ടാരിയെയും വേര്‍തിരിച്ചെടുത്ത സ്വര്‍ണം വാങ്ങിയ ഗോവര്‍ദ്ധനനെയും എസ്‌ഐടി അറസ്റ്റ് ചെയ്തത്. അയ്യപ്പ ഭക്തനായ താന്‍ 2009 മുതല്‍ 85 ലക്ഷത്തിലധികം രൂപ സംഭവാന നല്‍കിയിട്ടുണ്ടെന്ന് ഗോവര്‍ദ്ധന്റെ ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. കട്ടിളപാളിയില്‍ പൂശാനായി സ്വര്‍ണവും നല്‍കി.

ശബരിമല സ്വര്‍ണം വാങ്ങിയ ശേഷം അതിന് തത്തുല്യമായ പണവും സ്വര്‍ണവും ദേവസ്വം ബോര്‍ഡിന് കൈമാറിയെന്നാണ് ഗോവര്‍ദ്ധന്റെ വാദം. സ്വര്‍ണം തട്ടിയെടുക്കണമെന്ന ഉദ്യേശ്യം ഉണ്ടായിരുന്നില്ല. സ്വര്‍ണം വാങ്ങിയ ശേഷം തനിക്ക് മാനസിക ബുദ്ധിമുണ്ടായെന്നും പ്രായശ്ചിത്തമായി പണവും സ്വര്‍ണവും സമര്‍പ്പിച്ചെന്നുമായിരുന്നു ഗോവര്‍ദ്ധന്റെ മൊഴി. ബെല്ലാരിയിലെ സ്ഥാപനത്തില്‍ പരിശോധന നടത്തിയ എസ്‌ഐടി സംഘം ഭീഷണിപ്പെടുത്തി സ്വര്‍ണ കട്ടികള്‍ കണ്ടെടുത്ത് കൊണ്ടുപോവുകയായിരുന്നുവെന്നും അഭിഭാഷകനായ തോമസ് ജ ആനകല്ലുങ്ല്‍ വഴി സമര്‍പ്പിച്ച ജാമ്യപേക്ഷയില്‍ പറയുന്നത്.

സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കില്ലെന്നും സ്‌പോണ്‍സര്‍ എന്ന നിലയില്‍ 2019 ന് മുമ്പ് പലപ്പോഴായി 84 ലക്ഷം രൂപയുടെ സംഭാവന ശബരിമലക്ക് നല്‍കിയിട്ടുണ്ടെന്നുമാണ് ഗോവര്‍ദ്ധന്‍ ഹര്‍ജിയില്‍ പറയുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് 400 ഗ്രാമില്‍ അധികം സ്വര്‍ണമാണ് തനിക്ക് ലഭിച്ചത്. ഇത് ശബരിമല സ്വര്‍ണ്ണം ആണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഡി ഡി ആയി 10 ലക്ഷവും 10 പവന്റെ മാലയും ശബരിമലയ്ക്ക് സംഭാവന നല്‍കി.

ആകെ ഒന്നരക്കോടിയില്‍ അധികം രൂപ ശബരിമലയ്ക്ക് നല്‍കിയെന്നും തട്ടിപ്പായിരുന്നു ലക്ഷ്യമെങ്കില്‍ ഇത്രയും തുക സംഭാവന നല്‍കില്ലായിരുന്നുവെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. ബെല്ലാരിയിലെ തന്റെ സ്വര്‍ണക്കടയില്‍ നിന്ന് അന്വേഷണസംഘം ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണ്ണക്കട്ടികള്‍ കസ്റ്റഡിയിലെടുത്തെന്നും ഈ സ്വര്‍ണത്തിന് ശബരിമല സ്വര്‍ണ്ണവുമായി ബന്ധമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഗോവര്‍ദ്ധന്റെ ജാമ്യ ഹര്‍ജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റിട്ടുണ്ട്.

 

 

 

Continue Reading

kerala

റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി

റേഷന്‍ വ്യാപാരികളുടെ സംഘടനകളും മറ്റും നിരന്തരം ഈ ആവശ്യം മുന്നോട്ട് വച്ചതിനാലാണ് പ്രായപരിധി ഉയര്‍ത്തിയത്.

Published

on

തിരുവനന്തപുരം: റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി 70 വയസില്‍ നിന്ന് 75 വയസാക്കി ഉയര്‍ത്തി. റേഷന്‍ വ്യാപാരികളുടെ സംഘടനകളും മറ്റും നിരന്തരം ഈ ആവശ്യം മുന്നോട്ട് വച്ചതിനാലാണ് പ്രായപരിധി ഉയര്‍ത്തിയത്. ലൈസന്‍സ് സെയില്‍സ് മാനോ സെയില്‍സ് വുമണിനോ കൈമാറ്റം ചെയ്യുമ്പോള്‍ വേണ്ട പ്രവര്‍ത്തി പരിചയത്തിലും ഇളവുവരുത്തി. 10 കൊല്ലമായിരുന്ന പ്രവര്‍ത്തി പരിചയ കാലയളവ് ആറ് വര്‍ഷമായി കുറച്ചു. സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിനാണ് സര്‍ക്കാര്‍ പരിഹാരമുണ്ടാക്കിയിരിക്കുന്നത്.

 

Continue Reading

kerala

കുട്ടനാട്ടില്‍ പക്ഷിപ്പനി; ഏഴ് പഞ്ചായത്തുകളില്‍ 20,000ത്തിലധികം താറാവുകള്‍ ചത്തു

ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലധികം താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം അറിയിച്ചു.

Published

on

ആലപ്പുഴ: കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലധികം താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം അറിയിച്ചു. നെടുമുടി, ചെറുതന, കരുവാറ്റ, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി തുടങ്ങിയ പ്രദേശങ്ങളിലാണ് താറാവുകളുടെ കൂട്ടമരണം ഉണ്ടായത്.

പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചായിരുന്നു പ്രദേശത്തെ താറാവുകള്‍ ചത്തത്. സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവായി. തുടര്‍ന്ന് സാമ്പിളുകള്‍ ഭോപ്പാലിലേക്ക് അയച്ചു. അവിടെയുള്ള ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയില്‍ നടത്തിയ അന്തിമ പരിശോധനയിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെയാണ് കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം ഔദ്യോഗികമായി വിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്.

Continue Reading

Trending