Connect with us

kerala

ശബരിമല മകരവിളക്ക്; പത്തനംതിട്ടയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ടര്‍

തിരക്ക് നിയന്ത്രിക്കാന്‍ മുന്നൂറിലധികം പൊലീസുകാരെ നിയോഗിച്ചു.

Published

on

പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് ബുധന്‍ ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടറാണ് അവധി പ്രഖ്യപിച്ച് ഉത്തരവിട്ടത്. പന്തളം കൊട്ടാരത്തിലും വലിയകോയിക്കല്‍ ധര്‍മശാസ്താക്ഷേത്രത്തിലും തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരക്ക് നിയന്ത്രിക്കാന്‍ മുന്നൂറിലധികം പൊലീസുകാരെ നിയോഗിച്ചു. ഡിവൈഎസ്പി ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സായുധസേന ഘോഷയാത്രയുടെ സുരക്ഷയ്ക്കായി ഒപ്പമുണ്ടാകും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നൂറ് മുസ്ലിം പള്ളികളുണ്ടെന്ന് പറഞ്ഞ് പുതിയൊരു പള്ളിക്ക് എങ്ങനെ അനുമതി നിഷേധിക്കാനാകും; കേരള ഹൈകോടതിയോട് സുപ്രീംകോടതി

നിലമ്പൂരില്‍ പുതിയ മുസ്ലിം പള്ളിക്ക് അനുമതി നിഷേധിച്ച ഹൈകോടതി ഉത്തരവിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ചോദ്യം.

Published

on

ന്യൂഡല്‍ഹി: നൂറ് മുസ്ലിം പള്ളികളുണ്ടെന്ന് പറഞ്ഞ് പുതിയൊരു പള്ളിക്ക് എങ്ങനെ അനുമതി നിഷേധിക്കാനാകുമെന്ന് കേരള ഹൈകോടതിയോട് സുപ്രീംകോടതിയുടെ ചോദ്യം. നിലമ്പൂരില്‍ പുതിയ മുസ്ലിം പള്ളിക്ക് അനുമതി നിഷേധിച്ച ഹൈകോടതി ഉത്തരവിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ചോദ്യം. ജസ്റ്റിസ് ജെ.ബി. പര്‍ഡിവാല അധ്യക്ഷനായ ബെഞ്ചാണ് ഈ ചോദ്യം ഉന്നയിച്ചത്. ഹൈകോടതി വിധിക്കെതിരെ നൂറുല്‍ ഇസ്ലാം സാംസ്‌കാരിക സംഘം എന്ന സംഘടന നല്‍കിയ ഹരജിയില്‍, ഇത്തരത്തില്‍ അനുമതി നിഷേധിക്കുന്നത് ശരിയാണോ എന്ന് സുപ്രീംകോടതി ചോദിച്ചു.

മലപ്പുറം നിലമ്പൂരില്‍ വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂറുല്‍ ഇസ്ലാം സാംസ്‌കാരിക സംഘം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ അപേക്ഷ ജില്ലാ കലക്ടര്‍ നിരസിച്ചിരുന്നു. കെട്ടിടം ഇരിക്കുന്ന പ്രദേശത്ത് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ 36 മുസ്ലിം പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ നിരസിച്ചത്. ഇതിനെതിരെ സാംസ്‌കാരിക സംഘം ഹൈകോടതിയെ സമീപിച്ചെങ്കിലും കലക്ടറുടെ നിലപാട് കോടതി ശരിവയ്ക്കുകയായിരുന്നു. ഇതിനെതിരെ അപ്പീലുമായാണ് ഹരജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഹരജി പരിഗണിച്ച ജസ്റ്റിസ്മാരായ ജെ.ബി. പര്‍ഡിവാല, അലോക് ആര്‍ദരേ എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈകോടതി വിധിയെ പരോക്ഷമായി വിമര്‍ശിച്ചത്. നൂറ് മുസ്ലിം പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടി പുതിയൊരു പള്ളിക്ക് അനുമതി നിഷേധിക്കാന്‍ ഹൈകോടതിക്ക് എങ്ങനെയാകുമെന്ന് സുപ്രീംകോടതി ആരാഞ്ഞു.

 

Continue Reading

kerala

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ അഭിഭാഷകക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി. വിചാരണ സമയത്ത് പത്ത് ദിവസത്തില്‍ താഴെ മാത്രമാണ് അഭിഭാഷക കോടതിയില്‍ എത്തിയിട്ടുള്ളതെന്നും അരമണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളതെന്നും കോടതി വിമര്‍ശിച്ചു.
ആ സമയങ്ങളില്‍ ഉറങ്ങുകയാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയില്‍ എത്താറുള്ളതെന്നും കോടതി കുറ്റപ്പെടുത്തി.

കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് വിമര്‍ശനം. അതേസമയം അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായിരുന്നില്ല.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അപ്പീലിനായി സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. വിചാരണ കോടതിയുടെ വിധി പൂര്‍ണമായും അംഗീകരിക്കാനാവില്ലെന്നും ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം. പ്രതികള്‍ക്ക് ലഭിച്ചത് ഏറ്റവും കുറഞ്ഞ ശിക്ഷയാണെന്നും ദിലീപിനെതിരെയുള്ള നിര്‍ണായകമായ തെളിവുകള്‍ വിചാരണ കോടതി പരിഗണിക്കാതെ തള്ളിക്കളഞ്ഞത് നിയമപരമായി നിലനില്‍ക്കില്ലെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading

kerala

ജാമിഅ എന്നും ജ്വലിച്ച് നില്‍ക്കുന്ന മഹത്തായ സ്ഥാപനം -പി.കെ കുഞ്ഞാലിക്കുട്ടി

മത വിദ്യാഭ്യാസവും മഹല്ലില്‍ ദീനും നിലനില്‍ക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ തുടങ്ങിയ സ്ഥാപനമാണ് പട്ടിക്കാട് ജാമിഅയെന്നും പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഇന്നും ജ്വലിച്ചു നില്‍ക്കുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി.

Published

on

പട്ടിക്കാട്: മത വിദ്യാഭ്യാസവും മഹല്ലില്‍ ദീനും നിലനില്‍ക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ തുടങ്ങിയ സ്ഥാപനമാണ് പട്ടിക്കാട് ജാമിഅയെന്നും പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഇന്നും ജ്വലിച്ചു നില്‍ക്കുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി. അതിന്റെ മഹത്തായ സമ്മേളനത്തില്‍ ഭാഗമാവുക എന്നത് ഭാഗ്യമാണ്. മഹത്തായ ബാഫഖി തങ്ങളുടെ ആശയത്തില്‍ നിന്നാണ് മഹത്തായ സ്ഥാപനത്തിന്റെ പിറവി. ആയിരക്കണക്കിന് മത പണ്ഡിതരാണ് ജാമിഅയില്‍ നിന്നും പുറത്തിറങ്ങി ഇന്ന് സമൂഹത്തില്‍ സേവനം ചെയ്യുന്നത്. ഇസ്ലാമിക പ്രബോധന രംഗത്ത് ജാമിഅയുടെ സന്തതികള്‍ മാതൃക പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇസ്ലാമിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമണം നടത്തുന്നവരെ പ്രതിരോധിക്കാന്‍ പണ്ഡിതര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു

 

Continue Reading

Trending