Connect with us

kerala

സമസ്ത ഉപാധ്യക്ഷന്‍ യു.എം അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ വിടവാങ്ങി

ഒരാഴ്ചയോളമായി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Published

on

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും ചട്ടഞ്ചല്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്സ് ജനറല്‍സെക്രട്ടറിയുമായ മൊഗ്രാല്‍ കടവത്ത് ദാറുസ്സലാമില്‍ യു.എം അബ്ദുറഹ്‌മാന്‍ മൗലവി (86) അന്തരിച്ചു. ഒരാഴ്ചയോളമായി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് ശനിയാഴ്ച വസതിയിലേക്കു മാറ്റുകയായിരുന്നു. ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു അന്ത്യം.

അബ്ദുല്‍ഖാദിറിന്റെയും ഖദീജയുടെയും മകനായി 1939 നവംബര്‍ രണ്ടിനായിരുന്നു ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 1963 1964 കാലഘട്ടത്തില്‍ മൗലവി ഫാളില്‍ ബാഖവി വിദ്യാഭ്യാസം നേടിയ അദ്ദേഹം മംഗളൂരു പറങ്കിപേട്ട ജുമാമസ്ജിദ്, മംഗളൂരു അസ്ഹരിയ്യ കോളജ്, കരുവന്‍തിരുത്തി, പടന്ന ജുമാമസ്ജിദ്, കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ്, വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത് എന്നിവിടങ്ങളിലായിരുന്നു മതപഠനം നടത്തിയത്.
മൊഗ്രാല്‍ അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, കുറ്റിപ്പുറം അബ്ദുല്‍ഹസന്‍, കെ. അബ്ദുല്ല മുസ് ലിയാര്‍, വെളിമുക്ക് കെ.ടി മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ചാലിയം പി. അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, എം.എം ബഷീര്‍ മുസ്‌ലിയാര്‍, ശൈഖ് ഹസന്‍ ഹസ്റത്ത്, അബൂബക്കര്‍ ഹസ്രത്ത്, കെ.കെ ഹസ്രത്ത്, മുസ്തഫ ആലിം എന്നിവരാണു പ്രധാന ഗുരുനാഥന്‍മാര്‍.

1992ലാണ് സമസ്ത കേന്ദ്ര മുശാവറ അംഗമായത്. 1991 മുതല്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗം, സമസ്ത കാസര്‍കോട് ജില്ലാ മുശാവറ അംഗം, എസ്.വൈ.എസ് സംസ്ഥാന കൗണ്‍സില്‍ അംഗം, സമസ്ത കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി, എസ്.എം.എഫ് മഞ്ചേശ്വരം മണ്ഡലം ചെയര്‍മാന്‍, 1974 മുതല്‍ സമസ്ത കാസര്‍കോട് താലൂക്ക് ജനറല്‍സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

നിലവില്‍ ബദിയടുക്ക കണ്ണിയത്ത് അക്കാദമി പ്രസിഡന്റ്, ചെമ്മാട് ദാറുല്‍ ഇസ് ലാമിക് സര്‍വകാലശാലാ സെനറ്റ് അംഗം, നീലേശ്വരം മര്‍ക്കസുദ്ദഅ്വ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. കുമ്പള ജുമാമസ്ജിദ്, ഇച്ചിലങ്കോട് ജുമാമസ്ജിദ്, മൊഗ്രാല്‍ ജുമാമസ്ജിദ്, തൃക്കരിപ്പൂര്‍ ബീരിച്ചേരി ജുമാമസ്ജിദ്, പുതിയങ്ങാടി ജുമാമസ്ജിദ്, കളനാട് ഹൈദ്രോസ് ജുമാമസ്ജിദ്, വള്‍വക്കാട് ജുമാമസ്ജിദ് എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയിരുന്നു.

ഭാര്യമാര്‍: സകിയ്യ, പരേതയായ മറിയം. മക്കള്‍: മുഹമ്മദലി ശിഹാബ്, ഫള്ലുറഹ്‌മാന്‍, നൂറുല്‍ അമീന്‍, അബ്ദുല്ല ഇര്‍ഫാന്‍, ഷഹീറലി ശിഹാബ് (എല്ലാവരും ഗള്‍ഫ്), ഖദീജ, മറിയം ഷാഹിന (നാലാം മൈല്‍), പരേതരായ മുഹമ്മദ് മുജീബ് റഹ് മാന്‍, ആയിശത്തുഷാഹിദ (ചേരൂര്‍). മരുമക്കള്‍: യു.കെ മൊയ്തീന്‍ കുട്ടി മൗലവി (മൊഗ്രാല്‍), സി.എ അബ്ദുല്‍ഖാദര്‍ ഹാജി (സഊദി), ഇ. അഹമ്മദ് ഹാജി (ചേരൂര്‍), ഖജീദ (ആലംപാടി), മിസ് രിയ്യ (കൊടിയമ്മ), സഫീന (തളങ്കര), മിസ്രിയ്യ (പേരാല്‍ കണ്ണൂര്‍), ജാസിറ (മുട്ടത്തൊടി), ജുമാന (മൊഗ്രാല്‍).

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പേരിലേ ബാലനുള്ളൂ, വർ​ഗീയതയിൽ മൂത്തോൻ; എ.കെ. ബാലനെതിരെ ഷാഫി പറമ്പിൽ

Published

on

എ.കെ. ബാലനെതിരെ ഷാഫി പറമ്പിൽ എം.പി. പേരിലേ ബാലൻ എന്നുള്ളൂ, വർഗീയതയിൽ മൂത്തോനാണെന്നുമായിരുന്നു ഷാഫി പറമ്പിലിന്റെ വിമർശനം. നിയമസഭ തെരഞ്ഞെടുപ്പിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ടതിനേക്കാൾ വലിയ തോൽവിയാണ് എൽ.ഡി.എഫിനെ കാത്തിരിക്കുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

രണ്ടുമാസമേയുള്ളൂ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ നിന്ന് പാഠമുൾക്കൊള്ളാനല്ല, പരാജയത്തിൽ നിന്ന് തിരിച്ചുവരാൻ കഴിയില്ലെന്നറിഞ്ഞിട്ട് വർഗീയതയെന്ന അവസാനത്തെ കച്ചിത്തുരുമ്പുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Continue Reading

kerala

‘ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി’: വി ഡി സതീശന്‍

Published

on

കൊച്ചി: ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പരാതി ലഭിച്ചപ്പോള്‍ പുറത്താക്കി. ഇന്ത്യയിലെ ഏത് പാര്‍ട്ടിയാണ് ഇത്തരം ഒരു നടപടി എടുത്തിട്ടുള്ളത്. മന്ത്രി പി രാജീവിന് മറുപടിയില്ല, സ്വന്തം പാര്‍ട്ടിയിലെ ഇത്തരം ആരോപണങ്ങള്‍ അദ്ദേഹം പരിശോധിക്കട്ടെ എന്നും സതീശന്‍ പറഞ്ഞു.

ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അംഗമല്ല രാഹുല്‍ മാങ്കൂട്ടത്തില്‍. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് രാജിവയ്ക്കാന്‍ ആവശ്യപ്പെടുക. വിഷയത്തില്‍ തന്റെ നിലപാട് എന്താണ് എന്ന് കേരളത്തിലെ കുഞ്ഞുങ്ങള്‍ക്ക് വരെ അറിയാം. ഇക്കാര്യത്തില്‍ ഒന്നും പറയാനില്ല. ചെയ്യാനുള്ളതെല്ലാം പാര്‍ട്ടി ചെയ്തുതകഴിഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പാര്‍ട്ടി തലത്തില്‍ ഉണ്ടായ എല്ലാ നടപടികളും നേതൃത്വം കൂട്ടായെടുത്തതാണ് എന്നും വി ഡി സതീശന്‍ പറഞ്ഞു. ഇപ്പോഴത്തെ നടപടികളില്‍ മറ്റ് പ്രതികരണങ്ങള്‍ക്കില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

 

Continue Reading

kerala

ദേശീയപാത 66: വെങ്ങളം-രാമനാട്ടുകര റീച്ചിലെ ടോള്‍ പിരിവിന് വിജ്ഞാപനം; ടോള്‍ പിരിവ് ചൊവ്വാഴ്ച തുടങ്ങിയേക്കും

പന്തീരങ്കാവിലെ ടോള്‍ പ്ലാസയില്‍ ട്രയല്‍ റണ്‍ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു.

Published

on

കോഴിക്കോട്: ദേശീയപാത 66 വെങ്ങളം-രാമനാട്ടുക്കര റീച്ചിലെ ടോള്‍ പിരിവ് നിരക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിജ്ഞാപനം ചെയ്തു. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് തിങ്കള്‍ സമൂഹമാധ്യമങ്ങളില്‍ പരസ്യം ചെയ്‌തേക്കും. അര്‍ധരാത്രിക്കു ശേഷം ടോള്‍ പിരിവ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പന്തീരങ്കാവിലെ ടോള്‍ പ്ലാസയില്‍ ട്രയല്‍ റണ്‍ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. ടോള്‍ പിരിവ് തുടങ്ങുമ്പോള്‍ ഫാസ്റ്റാഗിന് മുന്‍തൂക്കമുണ്ടാകും. ഫാസ്റ്റാഗ് ഇല്ലെങ്കില്‍ യുപിഐ വഴി അടയ്ക്കുന്നവരില്‍ നിന്ന് 0.25 അധിക തുകയും കറന്‍സി ആയി അടയ്ക്കുന്നവരില്‍ നിന്ന് ഇരട്ട നിരക്കും ഈടാക്കും. ഒളവണ്ണ ടോള്‍ പ്ലാസയുടെ 20 കിലോമീറ്റര്‍ പരിധിയില്‍ സ്ഥിരമായി താമസിക്കുന്നവരുടെ കാര്‍ അടക്കമുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍ക്ക് 340 രൂപയുടെ പ്രതിമാസ പാസ് അനുവദിക്കും. ഈ പാസുള്ളവര്‍ക്ക് ഒളവണ്ണ ടോള്‍ പ്ലാസ ഒരുമാസം എത്ര തവണ വേണമെങ്കിലും കടന്നുപോകാം.

രേഖകള്‍ നല്‍കിയാല്‍ ടോള്‍ പ്ലാസയില്‍ നിന്ന് പാസ് അനുവദിക്കും. 200 തവണ ഇന്ത്യയിലെ ഏതു ടോള്‍ പ്ലാസയും കടന്നുപോകാന്‍ അനുവദിക്കുന്ന 3000 രൂപയുടെ ഫാസ്റ്റാഗ് പ്രതിവര്‍ഷ പാസും നിലവിലുണ്ട്. 24 മണിക്കൂറിനകം തിരിച്ചുവരുമ്പോള്‍ നിരക്കിന്റെ പകുതി അടച്ചാല്‍ മതി. കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത, ഫാസ്റ്റാഗ് ഉള്ള വാണിജ്യ വാഹനങ്ങള്‍ക്ക് (നാഷണല്‍ പെര്‍മിറ്റ് ഒഴികെ) 50ശതമാനം കിഴിവുണ്ട്. കരാറുകാര്‍ മഹാരാഷ്ട്രയിലെ ഹുലെ കണ്‍സ്ട്രക്ഷന്‍സ് ആണ്.

കാര്‍, ജീപ്പ്, വാന്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ എന്നിവയ്ക്ക് ഒരുവശത്തേക്കുള്ള നിരക്ക് 130 രൂപയാണ്. 24 മണിക്കൂറിനകം തിരിച്ചുവരുമ്പോള്‍ അടയ്ക്കേണ്ടത് 60 രൂപയാണ്. ലൈറ്റ് കമേഴ്സ്യല്‍ വെഹിക്കിള്‍, ലൈറ്റ് ഗുഡ്സ് വെഹിക്കിള്‍ മിനി ബസ് എന്നിവയ്ക്ക് ഒരു വശത്തേക്ക് 205 രൂപയും 24മണിക്കൂറിനകം തിരിച്ചുവരുമ്പോള്‍ 215 രൂപയുമാണ്. 3എ ട്രക്കിന് ഒരുവശത്തേക്കുള്ള നിരക്ക് 475 രൂപയും 24 മണിക്കൂറിനകം തിരിച്ചുവരുമ്പോള്‍ 235 രൂപയും അടയ്ക്കണം. എച്ച്സിഎം, എംഎവി 4 മുതല്‍ 6 വരെ എക്എല്‍ ട്രക്ക് 680 രൂപയും 24 മണിക്കൂറിനകം തിരിച്ചുവരുമ്പോള്‍ 340 രൂപയും അടയ്ക്കണം. ഓവര്‍ സൈഡ്സ് വെഹിക്കിള്‍, ഏഴോ അതിലധികോ എക്എസ്എല്‍ ട്രക്ക് എന്നിവയ്ക്ക് ഒരുവശത്തേക്കുള്ള നിരക്ക് 830 രൂപയും 24 മണിക്കൂറിനകം തിരിച്ചുവരുമ്പോള്‍ അടയ്ക്കേണ്ടത് 415 രൂപയുമാണ്.

 

Continue Reading

Trending