Culture
ഈ ഭൂമിയില്‍ ഒരു കുഞ്ഞും മരിക്കാതിരുന്നെങ്കില്‍, ചുരുങ്ങിയത് അവരുടെ അമ്മമാര്‍ മരിക്കുന്നത് വരെയെങ്കിലും..

സതീഷ് കുമാര്‍ എഴുതുന്നു
താന്‍ മരിക്കും മുന്‍പ് കുഞ്ഞുങ്ങള്‍ മരിച്ചു പോയാല്‍ തനിക്കത് താങ്ങാനാവില്ല എന്ന് ഭയന്ന് വിവാഹം കഴിക്കാന്‍ മടിച്ചു നടന്ന അതികാല്‍പനികനായ ഒരു സുഹൃത്തുണ്ടായിരുന്നു എനിക്ക്
ഒരു ചെറിയ സമ്മര്‍ദ്ധത്തെ പോലും പേറാന്‍ ശക്തിയില്ലാത്തവന്‍
തനിക്കു മുന്‍പേ തന്റെ മകന്റെ ജീവനെടുക്കണേ എന്ന് നിത്യവും വടക്കും നാഥനോട് പ്രാര്‍ത്ഥിച്ച് നടന്നിരുന്ന ഒരമ്മയുണ്ടായിരുന്നു തൃശൂരിലെ തേക്കിന്‍ കാട് മൈതാനത്ത് അധികം അകലെയല്ലാത്ത ഒരു കാലത്ത്
ഇടക്കിടെ ബുദ്ധിഭ്രമം വന്നു കയറുന്ന തന്റെ കുഞ്ഞിനെ ആരുനോക്കും താനില്ലെങ്കില്‍ എന്ന വ്യസനമായിരുന്നു വിളക്കു തിരിപോലെ ദുര്‍ബലയായിരുന്ന ആ അമ്മക്ക്
എഴുപത്തിരണ്ടാം വയസ്സില്‍ മരിച്ചുപോയ തന്റെ മകന്റെ മൃതദേഹത്തിനരുകില്‍ ഇരുന്ന് ‘കുഞ്ഞേ .കുഞ്ഞേ’
എന്ന് വിതുംബിയിരുന്ന തൊണ്ണൂറു വയസായ ഒരമ്മച്ചിയെ കണ്ടത് ഓര്‍മ്മവരുന്നു മുള്ളന്‍ കൊല്ലിയിലെ എന്റെ താമസക്കാലത്താത്
ആത്മഹത്യ,അപകടം,ഹൃദയസ്തംഭനം എന്നിങ്ങനെയുള്ള വിത്യസ്ത കാരണങ്ങളാല്‍ നാല് ആണ്‍ മക്കളില്‍ മൂന്നു പേരും മരിച്ചു പോയ ഒരമ്മയുടെ ദുരന്ത ജീവിതം കണ്‍ മുന്നിലുണ്ട് ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന സുല്‍ത്താന്‍ ബത്തേരിയില്‍
എല്ലാ മരണങ്ങളും വേദനാജനകങ്ങള്‍ ആണെങ്കിലും കുഞ്ഞുങ്ങളുടെ മരണം പോലെ നമ്മെ അടിമുടി ഉലക്കുന്ന മറ്റൊന്നില്ല
അപരിചിതമായ ദേശത്ത് കൂടി യാത്രചെയ്യുമ്പോള്‍ പോലും കടന്നു പോകുന്ന ശവഘോഷയാത്രയില്‍ കാണുന്നത് ഒരു കുഞ്ഞു ശവപ്പെട്ടിയാണെങ്കില്‍ നമ്മൂടെ ഹൃദയം വല്ലാതെ നുറുങ്ങിപ്പോകും
ബസില്‍ അസ്വസ്ഥനായും ബഹളക്കാരനായും യാത്രചെയ്യുന്ന ഒരാളായി മമ്മൂട്ടി അഭിനയിക്കുന്ന ഒരു കുഞ്ഞു സിനിമയുണ്ട്
ആ യാത്രയുടെ അവസാനമാണ് നമ്മള്‍ അറിയുന്നത് മകള്‍ മരിച്ച വിവരമറിഞ്ഞ് ഓടിവരുന്ന അച്ഛനാണ് ആ കഥാപാത്രമെന്ന്
ബസില്‍ നിന്ന് മറ്റുള്ളവര്‍ കാണുന്നു എന്ന തരത്തിലുള്ള ഒരു ആങ്കിളില്‍ കടന്നുവരുന്ന ഒരു ടാക്‌സി കാറിന്റെ മുകളില്‍ കെട്ടിവെച്ചിരിക്കുന്ന ഒരു കുഞ്ഞു ശവപ്പെട്ടിയുടെ കാഴ്ചയിലൂടെയാണ് സംവിധായകന്‍ അത് വെളിവാക്കുന്നത്
ആ ഒരൊറ്റ സീന്‍ ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം മറക്കില്ല എന്ന് എനിക്ക് ഉറപ്പാണ് .
അത്ര ആഴത്തിലാണ് ആ കാഴ്ച എന്റെ ഹൃദയത്തില്‍ മുള്‍മുറിവായത്
കുഞ്ഞുങ്ങളെ ഇഷ്ടമില്ലാത്ത മനുഷ്യരുണ്ടാവുമോ?
എത്ര കടുപ്പപ്പെട്ടവനാണെങ്കിലും കുഞ്ഞുങ്ങളുടെ പാല്‍പുഞ്ചിരിയില്‍ അര്‍ദ്ധനിമിഷത്തേക്കെങ്കിലും അവര്‍ മൃദുലരാകാതിരിക്കുമോ
മനുഷ്യവികാരങ്ങളില്‍ ഏറ്റവും പരിശുദ്ധമായ ഒന്നാകുന്നു വാത്സല്യം
ഉപാധി രഹിതമായ ഒന്നാകുന്നു അത്
കുഞ്ഞുങ്ങളെ കൊന്നു കളയുന്നവര്‍ ലോകത്തിലേക്ക് വെച്ച് ഏറ്റവും നികൃഷ്ടരായ മനോരോഗികള്‍,
കുഞ്ഞുങ്ങളുടെ ജീവന്‍ വെച്ച് വ്വില പേശുന്നവരും
ഞാനില്ലാത്തലോകത്ത് എന്റെ കുരുന്നുകള്‍ എങ്ങനെ ജീവിക്കുമെന്ന് ഉരുകിയുരുകി കുഞ്ഞുങ്ങളേയും കൂട്ടി മരണത്തിലേക്ക് സ്വയം നടന്നു പോകുന്ന അമ്മമാരെ നാം അതില്‍ നിന്നും ഒഴിവാക്കുക
എത്രയോ രാത്രികളില്‍ കുഞ്ഞുങ്ങളെ മാറോടടക്കി നിശബ്ദരായി നിലവിളിച്ചവളാവും അവള്‍
എത്ര ബദല്‍ വഴികളിലൂടെ അവളൂടെ മനസ് ഓടി നോക്കിയിട്ടുണ്ടാവും
കുഞ്ഞുങ്ങള്‍ക്കാരുണ്ട് എന്ന ഒരൊറ്റ ആധിയാല്‍ മാത്രം മരിക്കാതെ ദുരിതക്കടല്‍ നീന്തുന്ന എത്ര അമ്മമാരുണ്ടാകും
കുഞ്ഞുങ്ങളെ എല്ലാവര്‍ക്കും ഇഷ്ടമാകുന്നത് എന്തു കൊണ്ടാവും?
ശത്രുവിന്റെ കുഞ്ഞാണെങ്കില്‍ പോലും നിങ്ങള്‍ക്കതിനോട് ഒരു വൈരാഗ്യവും തോന്നാത്തത് എന്തുകൊണ്ടാകും?
യാതൊരു വിധ താത്പര്യങ്ങളുമില്ലാതെയാണ് അത് നിങ്ങളോട് ചിരിക്കുന്നത് എന്നതുകൊണ്ടാവുമോ അത്?
നിങ്ങളാരാണെന്നോ നിങ്ങളുടെ ധനസ്ഥിതിയോ സ്ഥാനമാനങ്ങളോ അതിന് വിഷയമല്ല
നിങ്ങളുടെ നിറം ,വസ്ത്രങ്ങളുടെ പൊലിമ, രൂപം ,സൗന്ദര്യം ,ജാതി .
ഇതൊന്നും കുഞ്ഞുങ്ങളുടെ വിഷയമല്ല
എന്തിന് , കുഞ്ഞുങ്ങള്‍ക്ക് സ്‌നേഹത്തോടെ ചിരിക്കാന്‍ നിങ്ങള്‍ ഒരു മനുഷ്യനാവണമെന്നു പോലുമില്ല
ജനിക്കുമ്പോള്‍ എല്ലാമനുഷ്യരും എത്രയോ നല്ലവര്‍
വളരും തോറും നാമവരെ പതുക്കെ പതുക്കെ ചീത്തയാക്കുകയാണ്
ഒരു കാട്ടുചോലയുടെ തെളിനീരൊഴുക്കിലേക്ക് ഒരു മാലിന്യക്കുഴലെന്നപോലെ നാമവരിലേക്ക് പതുക്കെ പതുക്കെ വ്വിഷം നിറക്കുകയാണ്
നീ / അവന്‍ ,നിന്റെ /അവന്റെ എന്നിങ്ങനെ നാമവന്റെ ലോകത്തെ വേര്‍ത്തിരിക്കുകയാണ്
നീ മിടുക്കനാകണം എന്ന് ഉപദേശിക്കുമ്പോള്‍ അവനേക്കാള്‍ എന്ന് ഒരുവനെ അപ്പുറത്ത് കാട്ടിക്കൊടുക്കുകയാണ്
കുട്ടിയിലെ കുട്ടിയെ നാമങ്ങനെ പതുക്കെ ഇല്ലാതാക്കുകയാണ്
ധനമൂല്യം കണക്കാക്കി കളിപ്പാട്ടങ്ങളെ സ്‌നേഹിക്കാന്‍ തുടങ്ങുംബോള്‍ ഒരു കുട്ടിയിലെ കുട്ടി മരിക്കുന്നു എന്ന് ആക്‌സല്‍ മുന്തേ പറഞ്ഞിട്ടുണ്ട്
സമ്പാദിക്കുന്ന കുട്ടി അശ്ലീലമാണ് എന്ന് കല്‍പ്പറ്റ നാരായണന്‍ മാഷും
അപ്പോഴാണ് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്ന് എന്നില്‍ നിന്നും ചിലര്‍ക്ക് മാത്രം ഇഷ്ടമുള്ള ഒന്ന് എന്നിലേക്ക് അവന്‍ മുതിരുന്നത്
വെറുതേ ഒന്ന് ഓര്‍ത്തു നോക്കൂ ബേബി ശാലിനിയെ ഇഷ്ടമുണ്ടായിരുന്നവരുടെ ആയിരത്തില്‍ ഒന്നു വരുമോ വളര്‍ന്നു വലുതായ ശാലിനിയെ ഇഷ്ടപ്പെടുന്നവര്‍
നമ്മള്‍ പറഞ്ഞു വന്നത് കുഞ്ഞുങ്ങളുടെ മരണത്തെക്കുറിച്ചാണ്
കുഞ്ഞുങ്ങളുടെ മരണം എല്ലാവരേയും കൂടുതല്‍ വേദനിപ്പിക്കുന്നു എന്നതിനെക്കുറിച്ചാണ്
അത് അങ്ങനെയാണ്
ഏറ്റുമുട്ടലില്‍ മരിച്ച എത്രയോ തീവ്രവാദികളുടെ ശവശരീരങ്ങള്‍ കണ്ടിട്ടുള്ള നമ്മള്‍ വെടിയേറ്റ് മരിച്ച വേലുപ്പിള്ള പ്രഭാകരന്റെ മകന്റെ ശരീരം കണ്ട് ക്ഷുഭിതരും അസ്വസ്ഥരുമായത് അവന്‍ ഒരു കുഞ്ഞായതു കൊണ്ടാണ്
കടല്‍തീരത്തടിഞ്ഞ ആ അഭയാര്‍ത്ഥി കുഞ്ഞിന്റെ ഉറങ്ങുന്ന പൂമൊട്ടു പോലുള്ള മുഖം കണ്ട് ലോകം മുഴുവന്‍ വിറങ്ങലിച്ചു നിന്നതും
ഈ അടുത്ത ദിവസം കാണാതായ സനഫാത്തിമ എന്ന പെണ്‍കുട്ടി മരിച്ചിട്ടുണ്ടാവരുതേ എന്ന് നമ്മളെല്ലാവരും പ്രാര്‍ത്ഥിച്ചതും കുട്ടികള്‍ മരിക്കുന്നത് നമുക്ക് സഹിക്കാനാവില്ല എന്നതിനാലാണ്
എന്റെ ദൈവമേ..
മുപ്പത് കുഞ്ഞുങ്ങള്‍..
മുപ്പത് പിഞ്ചു കുഞ്ഞുങ്ങളാണ് ഒരുമിച്ചു മരിച്ചുപോയത്
നിത്യവും അനവധി മരണങ്ങളെകണ്ടു ശീലിച്ച ഒരു മെഡിക്കല്‍ കോളേജിന് അതില്‍ വലിയ അസ്വാഭാവികതയൊന്നും തോന്നുന്നുണ്ടാവില്ല
ഒരു പക്ഷേ നിയോഗിക്കപ്പെട്ടേക്കാവുന്ന ഒരു അന്വേഷണക്കമ്മീഷനെ ബോധ്യപ്പെടുത്താന്‍ പാകത്തില്‍ ചില കടലാസുകള്‍ വേണമെന്നേയുള്ളൂ
അത്യാസന്ന രോഗികളെത്തുന്ന ഒരു ആശുപത്രിയില്‍ മരണം എന്നത് ഒഴിവാക്കാനാവുന്നതല്ലെന്നും ,
ജപ്പാന്‍ ജ്വരം പോലുള്ള ഒരു രോഗകാലത്ത് അതിന്റെ എണ്ണത്തിലെ വര്‍ദ്ധനവ് ന്യായീകരിക്കാവുന്നതേയുള്ളൂ എന്നും ശാസ്ത്രത്തെ ഉദ്ധരിച്ചുകൊണ്ട് അതിനെ തീര്‍പ്പാക്കുന്നതിലും നിയമവിരുദ്ധമായി യാതൊന്നും തന്നെയില്ല എന്നും സമര്‍ത്ഥിക്കാം
ധാരാളമായി എഴുതപ്പെട്ടു കഴിഞ്ഞ ആ സംഭവത്തിന്റെ ന്യായാന്യായങ്ങളിലേക്കോ അതിന്റെ രാഷ്ട്രീയത്തിലേക്കോ കടക്കുവാന്‍
ഞാന്‍ ഈ കുറിപ്പുകൊണ്ട് ഉദ്ദേശിക്കുന്നില്ല
ഞാനോര്‍ക്കുന്നത് ആ കുരുന്നുകളേക്കുറിച്ചാണ് കരയില്‍ മുങ്ങിമരിച്ച ആ മുപ്പത് കുരുന്നു ജീവനുകളേക്കുറിച്ച്
അനാസ്ഥയെ അലങ്കാരമാക്കി കൊണ്ടു നടക്കുന്ന മനുഷ്യരുടെ കാര്യം വിടൂ
ഈശ്വരവിശ്വാസികളായിരുന്നിരിക്കാവുന്ന ആ പാവം അമ്മമാരോട് അവരുടെ ദൈവങ്ങള്‍ എന്ത് ഉത്തരം പറയും
അവരുടെ ജീവിതത്തിലെ പ്രകാശമായിരുന്ന ആ മുപ്പത് നെയ്‌വിളക്കുകളെ തന്റെ മാന്ത്രിക വടികൊണ്ട് തല്ലിക്കെടുത്തിയതിന്
അവരുടെ മുപ്പത്തിമുക്കോടി സ്വപ്നങ്ങളെ ദയാരഹിതമായി ചീന്തിയെറിഞ്ഞതിന് ദൈവങ്ങള്‍ അവരോട് എന്ത് സമാധാനം പറയും
ശ്വാസം മുട്ടി ഉറങ്ങാതിരുന്ന ഒരു രാത്രിയുടെ ബാക്കിയാണ് വൈകാരികത അല്‍പം കൂടിപ്പോയ ഈ കുറിപ്പ്
പഠിച്ച ശാസ്ത്രവും അറിവുകളുമൊക്കെ മാറ്റി വെച്ചുകൊണ്ട് ഞാന്‍ അതിയായി ആഗ്രഹിക്കുകയായിരുന്നു
ഈ ഭൂമിയില്‍ ഒരു കുഞ്ഞും മരിക്കാതിരുന്നെങ്കില്‍.
ചുരുങ്ങിയത് അവരുടെ അമ്മമാര്‍ മരിക്കുന്നത് വരെയെങ്കിലും..
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
-
india2 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
india3 days ago
ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി
-
kerala3 days ago
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി
-
kerala3 days ago
നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവം; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
-
kerala2 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി
-
india2 days ago
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
-
News2 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി
-
kerala2 days ago
പാക്കിസ്ഥാനെതിരായ നയതന്ത്രനീക്കം; സര്‍വ്വകക്ഷി സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും