Connect with us

kerala

ലൈംഗീകാതിക്രമ കേസ്: സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി

മുന്‍കൂര്‍ ജാമ്യം നല്‍കി കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ പരാമര്‍ശങ്ങള്‍ മുമ്പ് വലിയ വിവാദമായിരുന്നു.

Published

on

കൊച്ചി: ദലിത് യുവതിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി ഹൈക്കോടതി. കോഴിക്കോട് സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യമാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

മുന്‍കൂര്‍ ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് അതിജീവിതയും വിധി പുനഃപരിശോധനിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറും അപ്പീലുകള്‍ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.

മുന്‍കൂര്‍ ജാമ്യം നല്‍കി കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ പരാമര്‍ശങ്ങള്‍ മുമ്പ് വലിയ വിവാദമായിരുന്നു. പരാതിക്കാരി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗീകാതിക്രമ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു പരാമര്‍ശം. പ്രകോപനപരമായ വസ്ത്രധാരണം സ്ത്രീകളെ അപമാനിക്കാനുള്ള ലൈസന്‍സല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും പരാമര്‍ശം നീക്കുകയും ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

india

‘കേരളത്തിലെ ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിക്കുന്നത് മുസ്‌ലിംകള്‍ക്കായി’; ചാനല്‍ ചര്‍ച്ചയില്‍ നുണ പ്രചരിപ്പിച്ച ബിജെപി വക്താവ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്

Published

on

കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ ഭൂരിഭാഗവും മുസ്‌ലിംകള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന തെറ്റായ പ്രചാരണം നടത്തി ബിജെപി വക്താവ് സഞ്ജു വര്‍മ. ഒരു പ്രമുഖ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപി നേതാവ് കേരളത്തിനെതിരെ നുണ തട്ടിവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്.

അഞ്ച് ദേവസ്വം ബോര്‍ഡുകള്‍ നിയന്ത്രിക്കുന്ന 3500ലധികം വരുന്ന ക്ഷേത്രങ്ങളിലേക്ക് സ്ത്രീകള്‍ നേര്‍ച്ച നല്‍കുന്ന മംഗല്യസൂത്രമുള്‍പ്പെടെ 590 കോടിയോളം വരുന്ന വരുമാനത്തിന്റെ 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്, ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല എന്നായിരുന്നു സഞ്ജു വര്‍മയുടെ വാദം. മോദി പറഞ്ഞത് സത്യമാണെന്നും അവര്‍ അവകാശപ്പെട്ടു.

സഞ്ജു വര്‍മ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് ‘ഗുരുവായൂര്‍, തിരുവിതാംകൂര്‍, മലബാര്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ്, കൊച്ചി എന്നിങ്ങനെ കേരളത്തില്‍ അഞ്ച് ദേവസ്വം ബോര്‍ഡുകളാണുള്ളത്. കേരളത്തിലെ 3578 ക്ഷേത്രങ്ങളെ ഈ ദേവസ്വങ്ങളാണ് ഭരിക്കുന്നത്. അബ്ദുല്‍ റഹ്മാന്‍ എന്നാണ് കേരളത്തിലെ ന്യൂനപക്ഷ ക്ഷേമഹജ്ജ് വകുപ്പ് മന്ത്രിയുടെ പേര്. എല്ലാ വര്‍ഷവും ഈ ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന 590 കോടി രൂപയോളം വരുന്ന വരുമാനത്തിന്റെ (അവയില്‍ ഭൂരിഭാഗവും നല്‍കുന്നത് ഹിന്ദു സ്ത്രീകളാണ്, അവര്‍ വളകളും മാലകളും മംഗല്‍സൂത്രമുള്‍പ്പെടെ നല്‍കുന്നു) 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല’.

നരേന്ദ്രമോദി പറഞ്ഞത് സത്യമാണ്. അത് ചെലപ്പോള്‍ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ല. ആ പറഞ്ഞതിലെന്താണ് പ്രശ്‌നം. എന്തുകൊണ്ടാണ് നമ്മള്‍ സത്യം മനസിലാക്കാത്തത്. ഹിന്ദുവിന്റെ വരുമാനം മുസ്‌ലിം സമുദായത്തിന്റെ പ്രയോജനത്തിനായി ഉപയോഗിക്കുന്നു’ സഞ്ജു വര്‍മ നുണ ആവര്‍ത്തിച്ചു.

Continue Reading

Trending