Sports
ബെറ്റിസില്‍ റയല്‍ വിയര്‍ത്തു നേടി
സെവിയ്യ: സ്പാനിഷ് ലാലിഗ ഫുട്ബോളില്‍ റയല്‍ മാഡ്രിഡ് എവേ പരീക്ഷണത്തില്‍ ജയിച്ചു. റയല്‍ ബെറ്റിസിനെ അവരുടെ തട്ടകത്തില്‍ നേരിട്ട സൈനദിന് സിദാന്റെ സംഘം മൂന്നിനെതിരെ അഞ്ചു ഗോളിനാണ് ജയം കണ്ടത്. ഒരു ഘട്ടത്തില്‍ 1-2 ന് പിന്നില്‍ നിന്ന ശേഷമായിരുന്നു റയലിന്റെ ശക്തമായ തിരിച്ചുവരവ്. ലാലിഗയില്‍ 6000 ഗോളുകള്‍ നേടുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഈ മത്സരത്തോടെ റയല്‍ സ്വന്തമാക്കി.ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിയെ തകര്‍ത്തു വിട്ടതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ റയല്‍ 11-ാം മിനുട്ടില്‍ മാര്‍ക്കോ അസന്‍സിയോയുടെ ഗോളില്‍ മുന്നിലെത്തിയിരുന്നു. 33-ാം മിനുട്ടില്‍ ജോക്വിന്‍ റോഡ്രിഗസ്സിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഹെഡ്ഡറുതിര്‍ത്ത് എയ്സ്സ മെന്‍ഡി ബെറ്റിസിനെ ഒപ്പമെത്തിച്ചു. നാലു മിനുട്ടുകള്‍ക്കുള്ളില്‍ ബെറ്റിസ് ആക്രമണം തടയാനുള്ള ശ്രമത്തില്‍ നാച്ചോ ഫെര്‍ണാണ്ടസ് സ്വന്തം വലയില്‍ പന്തെത്തിച്ചതോടെ റയല്‍ പിന്നിലായി.രണ്ടാം പകുതി തുടങ്ങിയ അഞ്ചു മിനുട്ടിനുള്ളില്‍ ക്യാപ്ടന് സെര്‍ജിയോ റാമോസ് സന്ദര്‍ശകരെ ഒപ്പമെത്തിച്ചു. ലൂക്കാസ് വാസ്ക്വെസിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഹെഡ്ഡറുതിര്‍ത്താണ് റാമോസ് ലക്ഷ്യം കണ്ടത്. 59-ാം മിനുട്ടില്‍ അസന്‍സിയോയും 65-ാം മിനുട്ടില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലക്ഷ്യം കണ്ടപ്പോള്‍ റയല്‍ നില സുരക്ഷിതമാക്കിയെന്ന് തോന്നിച്ചെങ്കിലും 85-ാം മിനുട്ടില്‍ സെര്‍ജിയോ ലിയോണിന്റെ ഗോള്‍ സന്ദര്‍ശകരുടെ ആശങ്ക വര്‍ധിപ്പിച്ചു. എന്നാല്‍, ക്രിസ്റ്റ്യാനോക്ക് പകരമിറങ്ങിയ ബെന്‍സേമയുടെ ഗോള്‍ റയലിന് വിലപ്പെട്ട മൂന്നു പോയിന്റ് സമ്മാനിച്ചു.24 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 62 പോയിന്റോടെ ബാര്‍സലോണയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. 55 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനത്തുണ്ട്. വാശിയേറിയ പോരാട്ടത്തില്‍ അത്ലറ്റിക് ക്ലബ്ബിനെ കെവിന് ഗമീറോ, ഡീഗോ കോസ്റ്റ എന്നിവരുടെ ഗോളില്‍ തോല്‍പ്പിച്ച് അത്ലറ്റികോ മാഡ്രിഡ് തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കിയിരുന്നു. 46 പോയിന്റുമായി വലന്‍സിയ മൂന്നാം സ്ഥാനത്തു നില്ക്കുമ്പോള് ഒരു കളി കുറവ് കളിച്ച റയല്‍ 45 പോയിന്റോടെ നാലാം സ്ഥാനത്താണ്.്20 ഗോളോടെ ലയണല്‍ മെസ്സിയാണ് ലീഗിലെ ടോപ് സ്കോറര്‍. രണ്ടാം സ്ഥാനത്ത് ലൂയിസ് സുവാരസ് (17).
Sports
ദക്ഷിണാഫ്രിക്കക്കെതിരെ തോല്‍വി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തിരിച്ചടി
കൊല്‍ക്കത്ത ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയന്റ് പട്ടികയില്‍ ഇന്ത്യക്ക് തിരിച്ചടി. കൊല്‍ക്കത്ത ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. ജയത്തോടെ ദക്ഷിണാഫ്രിക്ക രണ്ടാമതെത്തിയപ്പോള്‍ ഓസ്ട്രേലിയ തലപ്പത്ത് തുടരുകയാണ്.
54.17 പോയന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍ നിന്ന് നാല് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യക്കുള്ളത്. ഈഡന് ഗാര്‍ഡന്‍സില്‍ 30 റണ്‍സിനാണ് ഇന്ത്യ തോറ്റത്. പ്രോട്ടീസ് ഉയര്‍ത്തിയ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ പരമ്പര ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
നാലു വിക്കറ്റ് വീഴ്ത്തിയ സൈമണ്‍ ഹാര്‍മറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മാര്‍ക്കോ യാന്‍സനും കേശവ് മഹാരാജും ചേര്‍ന്നാണ് ഇന്ത്യയെ കൂടാരം കയറ്റിയത്. 92 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറിന് മാത്രമാണ് ഈഡനിലെ പിച്ചില്‍ അല്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.
kerala
ഇന്ത്യയ്ക്ക് 124 റണ്‍സ് വിജയലക്ഷ്യം; ദക്ഷിണാഫ്രിക്ക 153 ന് ഓള്‍ഔട്ട്
മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് 153 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
കൊല്‍ക്കത്ത: ഈഡന് ഗാര്‍ഡന്‍സില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 124 റണ്‍സ് വിജയലക്ഷ്യം ലഭിച്ചു. മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് 153 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ക്യാപ്റ്റന്‍ ടെംബ ബാവുമ അര്‍ധസെഞ്ചുറിയുമായി (136 പന്തില്‍ 55 , 4 ബൗണ്ടറി) ദക്ഷിണാഫ്രിക്കയെ 150 കടത്തിയത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് എന്ന നിലയില്‍ ദിനം ആരംഭിച്ച ആഫ്രിക്കക്കാര്‍ക്ക് ബാവുമയാണ് പ്രധാന പ്രതിരോധം കാഴ്ചവെച്ചത്.
ബാവുമയ്ക്കൊപ്പം എട്ടാം വിക്കറ്റില്‍ കോര്ബിന് ബോഷ് (25) സ്കോര്‍ ഉയര്‍ത്തിയെങ്കിലും ജസ്പ്രീത് ബുംറ ബോഷിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് കൂട്ടുകെട്ട് തകര്‍ത്തു. തുടര്‍ന്ന് സൈമണ്‍ ഹാര്‍മര്‍ (7), കേശവ് മഹാരാജ് (0) എന്നിവരെ മുഹമ്മദ് സിറാജ് പുറത്താക്കി ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് അവസാനിപ്പിച്ചു.
ഇപ്പോള്‍ മത്സരം ഇന്ത്യയുടെ രണ്ടാമിന്നിങ്സില്‍; 124 റണ്‍സ് ലക്ഷ്യം പിന്തുടര്ന്ന് വിജയമുറപ്പിക്കുകയാണ് ലക്ഷ്യം.
News
ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ആശുപത്രിയില്‍; രണ്ടാം ടെസ്റ്റും അനിശ്ചിതം
കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഗിലിന് ആദ്യ ടെസ്റ്റില്‍ തുടര്‍ഭാഗം കളിക്കാനാകില്ല.
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഗിലിന് ആദ്യ ടെസ്റ്റില്‍ തുടര്‍ഭാഗം കളിക്കാനാകില്ല.
ബാറ്റിങ്ങിനിടെ പിന്കഴുത്തില് തീവ്രവേദന അനുഭവപ്പെട്ടതോടെ താരം ക്രീസ് വിട്ടിരുന്നു. സൈമണ്‍ ഹാര്‍മറിന്റെ പന്ത് സ്വീപ് ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് വേദന രൂക്ഷമായത്. മെഡിക്കല്‍ സ്റ്റാഫ് ഉടന്‍ ഗ്രൗണ്ടില്‍ എത്തിക്കുകയും താരം ആശുപത്രിയിലെത്തിക്കപ്പെടുകയും ചെയ്തു.
ഗുവാഹത്തിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ അദ്ദേഹത്തിന്റെ ലഭ്യത അനിശ്ചിതമാണ്. ഗില്ലിന്റെ ആരോഗ്യനില വിലയിരുത്താന്‍ ന്യൂറോ സര്ജന്, ന്യൂറോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ് ഉള്‍പ്പെടുന്ന വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. പരിക്ക് സുഖപ്പെടുന്ന വേഗതയെ ആശ്രയിച്ചാകും ഗുവാഹത്തി ടെസ്റ്റിനെ കുറിച്ചുള്ള അന്തിമ തീരുമാനം.
ഗില്ലിന്റെ അഭാവത്തില്‍ ഋഷഭ് പന്ത് ഇപ്പോള്‍ ടീമിനെ നയിക്കുന്നു.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
kerala1 day agoപ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

