News
മകളെ മര്‍ദിച്ചത് ചോദ്യംചെയ്തതിന് അമ്മയുടെ വീടിന് തീ വെച്ച് മരുമകന്‍
കാരശ്ശേരി വലിയപറമ്പ് തടത്തില്‍ കോളനിയില്‍ താമസിക്കുന്ന ജമീലയുടെ വീടാണ് മരുമകനായ പുതുപ്പാടി സ്വദേശി കുഞ്ഞുകുളങ്ങര വീട്ടില്‍ റഷീദ് തീ വെച്ച് കത്തിച്ചത്
മുക്കം: മകളെ ക്രൂരമായി മര്‍ദിച്ചതിനെ ചോദ്യംചെയ്തതിനെ തുടര്‍ന്ന് ഭാര്യയുടെ വീടിന് തീ വെച്ച മരുമകന്‍ പൊലീസ് പിടിയില്‍. കാരശ്ശേരി വലിയപറമ്പ് തടത്തില്‍ കോളനിയില്‍ താമസിക്കുന്ന ജമീലയുടെ വീടാണ് മരുമകനായ പുതുപ്പാടി സ്വദേശി കുഞ്ഞുകുളങ്ങര വീട്ടില്‍ റഷീദ് തീ വെച്ച് കത്തിച്ചതെന്ന് പൊലീസ് അറിയിച്ചു.
ജമീലയുടെ മകളും റഷീദും കൊടിയത്തൂര്‍ കരകുറ്റിയിലെ വാടകവീട്ടിലാണ് താമസം. അവിടെവെച്ച് ജമീലയുടെ മുന്നില്‍ മകളെ റഷീദ് ക്രൂരമായി മര്‍ദിച്ചതായി പരാതിയുണ്ട്. ഇത് ചോദ്യംചെയ്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് പരിക്കേറ്റ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്ത മകളെ കൂട്ടി ജമീല സ്വന്തം വീട്ടിലേക്കു മടങ്ങുകയും ചെയ്തു.
ഇതിനിടെ ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. വീടിന് കല്ലെറിയുന്ന ശബ്ദം കേട്ട് എഴുന്നേറ്റ ജമീല അടുക്കള ഭാഗത്ത് തീ കത്തുന്നതായി ശ്രദ്ധിച്ചു. ഉടന്‍ ജമീലയും മകളും പുറത്തിറങ്ങുമ്പോള്‍ റഷീദ് ഓടിപ്പോകുന്നത് കണ്ടതായി അവര്‍ പറഞ്ഞു. ബഹളം വെച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ എത്തി തീ അണച്ചു.
അഗ്‌നിബാധയില്‍ അടുക്കള ഭാഗം പൂര്‍ണമായും കത്തിനശിച്ചു. രണ്ട് വാഷിങ് മെഷീനുകള്‍, പാത്രങ്ങള്‍, കുട്ടികളുടെ സ്‌കൂള്‍ യൂണിഫോം ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ എന്നിവയും തീയില്‍ നശിച്ചു. സംഭവം നടക്കുമ്പോള്‍ ജമീലയും രണ്ട് മക്കളും പേരക്കുട്ടികളും വീട്ടിലുണ്ടായിരുന്നു.
ജമീല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുക്കം പൊലീസ് അന്വേഷണം നടത്തി കുന്ദമംഗലത്തുനിന്ന് റഷീദിനെ പിടികൂടി. എം.ഡി.എം.എ ഉള്‍പ്പെടെ ലഹരി ഉപയോഗിക്കുന്ന ആളാണ് റഷീദെന്നും ഇടയ്ക്കിടെ മകളെ മര്‍ദിക്കാറുണ്ടെന്നും സംശയരോഗിയാണെന്നും ജമീല ആരോപിച്ചു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവസ്ഥലത്ത് ജില്ലാ ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി.
kerala
പി.ടി കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗികാതിക്രമക്കേസ്: ‘അയച്ച ആറ് കത്തുകളും മുഖ്യമന്ത്രി അവഗണിച്ചു’: അതിജീവിത
കൊച്ചി: സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗികാതിക്രമക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ആറോ ഏഴോ കത്തുകൾ അയച്ചെന്ന് പരാതിക്കാരി ഡോ. ആശ ആച്ചി ജോസഫ്. ഒരു കത്തിനു മാത്രം ‘കിട്ടി’ എന്ന മറുപടി ലഭിച്ചു. ബാക്കി എല്ലാ കത്തുകളും അവഗണിക്കപ്പെട്ടുവെന്ന് ഡോ. ആശ പറഞ്ഞു.
മറുപടി പ്രതീക്ഷിച്ചാണ് കത്തുകൾ അയക്കുന്നത്. പോഷ് നിയമപ്രകാരം കേസ് എടുക്കും മുൻപ് തന്നോട് അഭിപ്രായം ചോദിക്കേണ്ടതായിരുന്നു. അതുമുണ്ടായില്ലെന്നും ആശ ആച്ചി ജോസഫ് പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി ആ സ്ഥാനത്തിരുന്ന് നിർവഹിക്കേണ്ട സമീപനം കൈക്കൊണ്ടില്ലെന്ന് ഡോ.ആശ ആച്ചി ജോസഫ് പറഞ്ഞു. വ്യക്തിപരമായി തന്നെ വിളിച്ച് കൂടെയുണ്ടെന്ന് പറഞ്ഞു. പക്ഷേ ചെയർമാനിൽ നിന്ന് ആ സ്ഥാനത്തിരുന്ന് വേണ്ട സമീപനം ഉണ്ടായില്ലെന്ന് അവര്‍ പറഞ്ഞു.
kerala
ചിന്നുവിന്റെ മരണശേഷം സന്ദീപിന് നേരെ സൈബർ ആക്രമണം; ജീവനൊടുക്കിയത് കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് പൊലീസ്
കാസര്‍കോട്: ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്ത് സന്ദേശ് ജീവനൊടുക്കിയത് കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് പൊലീസ്. ചിന്നുവിന്റെ മരണത്തിന് ശേഷം സന്ദേശിനെതിരെ സൈബര്‍ ആക്രമണമുണ്ടായെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. ചിന്നുവിനെ മരണത്തിലേക്ക് നയിച്ചത് ആണ്‍സുഹൃത്തുമായുള്ള തര്‍ക്കമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ചിന്നുവിന്റെ മരണത്തില്‍ സന്ദേശിന്റെ പ്രേരണയില്ലെന്ന് പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസമായിരുന്നു ചിന്നു പാപ്പുവിനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ഇന്നലെ സന്ദേശും ജീവനൊടുക്കിയത്. കാസര്‍കോട് ചൗക്കി സ്വദേശിയാണ് സന്ദേശ്. വീടിനുള്ളില്‍ തൂങ്ങിയ നിലയിലായിരുന്നു സന്ദേശിന്റെ മൃതദേഹം കണ്ടെത്തിയത്.
local
മനസിനും സമൂഹത്തിനും കൈത്താങ്ങായ സേവന തത്പര – മഞ്ചേരി ഫർസാന ജാസിം BSS National AWARD
സമർപ്പിത Professional Counselor, Psychotherapist, Special Educator, കൂടാതെ Social Worker എന്ന നിലയിൽ വർഷങ്ങളായി മനുഷ്യജീവിതത്തിന്റെ മാനസികവും സാമൂഹികവുമായ മേഖലകളിൽ ഗണ്യമായ സംഭാവനകൾ നൽകിവരുന്ന വ്യക്തിത്വമാണ്. മാനസിക സമ്മർദ്ദങ്ങൾ, ട്രോമ, പെരുമാറ്റ പ്രശ്നങ്ങൾ, പഠന ബുദ്ധിമുട്ടുകൾ തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന വ്യക്തികൾക്ക് ശാസ്ത്രീയ കൗൺസിലിംഗും ചികിത്സാ പിന്തുണയും നൽകുന്നതിൽ അവർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.
Special Educator എന്ന നിലയിൽ ഭിന്നശേഷി കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ്, അവർക്കായി വ്യക്തിഗത പരിചരണവും പഠന പിന്തുണയും ഒരുക്കുന്നതിൽ അവർ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. കുടുംബങ്ങളെയും സമൂഹത്തെയും ഉൾപ്പെടുത്തി മുന്നേറുന്ന കൗൺസിലിംഗ് സമീപനമാണ് അവരുടെ സേവനങ്ങളുടെ പ്രത്യേകത.
മനുഷ്യത്വവും സാമൂഹിക ഉത്തരവാദിത്വവും മുൻനിർത്തി നടത്തുന്ന ഫർസാനയുടെ പ്രവർത്തനങ്ങൾ അനേകം ജീവിതങ്ങളിൽ പ്രതീക്ഷയുടെ വെളിച്ചമായി മാറിയിട്ടുണ്ട്. സിവിൽ എഞ്ചിനീയർ& ഇന്റീരിയർ ഡിസൈനറും ആണ്.മാനസികാരോഗ്യവും സാമൂഹിക സേവനവും ഒരുപോലെ ചേർത്ത് നടത്തുന്ന ഈ സമർപ്പിത സേവനങ്ങളെ മാനിച്ച് . ദേശീയ പ്രസിഡണ്ട് ഡോക്ടർ പി എസ് ബാലചന്ദ്രൻ D/O ബി എസ് ബാലചന്ദ്രൻ തിരുവനന്തപുരത്ത് വെച്ച് അവാർഡ് കൈമാറി. പൂർണ്ണമായി അർഹിക്കുന്നതാണ്. ഭർത്താവ് ജാസിം മക്കൾ അഡ്രിയല് അഡ്രിയാന ഹസ്സൻ കയറുന്നിസ ദമ്പതികളുടെ മകളാണ്.
-
News2 days agoഐഎസ്എല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
-
News2 days agoകടുത്ത ചൂട്: സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു
-
News2 days agoആഗോള അയ്യപ്പ സംഗമം നടത്തിയത് ലോക പ്രശസ്തിക്ക് വേണ്ടി, ഇപ്പോള്‍ തട്ടിപ്പുകളിലൂടെ നല്ല പ്രശസ്തി കിട്ടി’ -രമേശ് ചെന്നിത്തല
-
india20 hours agoപട്നയിൽ വാലന്റൈൻ ദിനത്തിൽ കമിതാക്കളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ
-
kerala2 days agoമുസ്ലിം യൂത്ത് ലീഗ് യൂത്ത് കോണ്‍ക്ലേവ് നാളെ
-
News2 days ago16കാരി പാറമടയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം;’ബ്ലാക്ക് വെനം’ അക്കൗണ്ട് അന്വേഷണം കേന്ദ്രീകരിച്ച് പൊലീസ്
-
News2 days agoരണ്ടുദിവസത്തെ ഇടിവിന് ശേഷം വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
-
kerala2 days ago‘ശബരിമല സ്വര്‍ണക്കൊള്ളയുടെ തുടര്‍ച്ചയാണ് ആഗോള അയ്യപ്പ സംഗമം’ -വി.ഡി. സതീശന്
