ന്യൂഡല്‍ഹി: കൊടുംതണുപ്പിനൊപ്പം വിഷപ്പുകയും മൂടല്‍മഞ്ഞും ഇരട്ടപ്രഹരമായതോടെ ശ്വാസംമുട്ടി രാജ്യതലസ്ഥാനം. വായു ഗുണ നിലവാര സൂചിക വീണ്ടും താഴ്ന്നതോടെ ഇന്ന് കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വായു ഗുണനിലവാര സൂചിക 457 ലാണ്. പുലര്‍ച്ചെയും രാത്രിയും കാഴ്ചപരിധി പുജ്യത്തിലേക്ക് താഴാന്‍ സാധ്യതയുണ്ടന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മു ന്നറിയിപ്പ്. ഇത് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളെയും ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചേക്കും. റോഡ് യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഫോഗ് ലൈറ്റുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.