india
ഉപയോഗിക്കാത്ത സൗകര്യങ്ങള്‍ക്ക് വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കരുത്; സുപ്രീംകോടതി
കൊള്ള ലാഭം കൊയ്യുന്ന സ്‌കൂളുകള്‍ക്കെതിരെ സുപ്രീംകോടതി. ഓണ്‍ലൈന്‍ ക്ലാസ് തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫീസ് കുറക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു
കൊള്ള ലാഭം കൊയ്യുന്ന സ്‌കൂളുകള്‍ക്കെതിരെ സുപ്രീംകോടതി. ഓണ്‍ലൈന്‍ ക്ലാസ് തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫീസ് കുറക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. കാമ്പസുകളില്‍ നല്‍കുന്ന പല സൗകര്യങ്ങളും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഫീസ് കുറക്കണമെന്നാണ് കോടതി നിര്‍ദേശിക്കുന്നത്. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
സ്‌കൂള്‍ ഫീസ് നിയന്ത്രിച്ചുകൊണ്ടുള്ള രാജസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം ചോദ്യം ചെയ്ത് സ്വകാര്യ സ്‌കൂളുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
2020-21 വര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. ഇതിനാല്‍ ഇലക്ട്രിസിറ്റി, വാടര്‍ ചാര്‍ജ്, സ്റ്റേഷനറി ചാര്‍ജ്, മേല്‍നോട്ടത്തിനുള്ള ചാര്‍ജ് എന്നീ വകയില്‍ മാനേജ്മെന്റുകള്‍ക്ക് ചെലവ് കുറയാനും ഇടയായിട്ടുണ്ട്. വിദ്യാര്‍ഥികളുടെയോ മാറ്റാരാളുടെയോ തെറ്റ് മൂലമല്ലാതെ സംഭവിച്ച ലോക്ഡൗണിന്റെ ഭാരം അവരില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
india
സ്‌കൂളിൽ അതിക്രമിച്ച് കടന്ന് ക്രിസ്‌മസ് അലങ്കാരങ്ങൾ നശിപ്പിച്ചു; ആസ്സാമിൽ നാല് ബജ്‌രംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ
ആസാമിൽ നൽബാരിയിലെ സെൻ്റ് മേരീസ് സ്കൂളിലെ ക്രിസ്മസ് അലങ്കാരങ്ങൾ അതിക്രമിച്ച് കടന്ന് നശിപ്പിച്ചതിനാണ് വിഎച്ച്പി ജില്ലനേതാക്കളെ അടക്കം പോലിസ് അറസ്റ്റ് ചെയ്തത്. വിഎച്ച്പി നൽബാരി ജില്ലാ സെക്രട്ടറി ഭാസ്കർ, ജില്ലാ വൈസ് പ്രസിഡൻ്റ് മനാഷ് ജ്യോതി, അസി സെക്രട്ടറി ബിജു ദത്ത, ബജ്റംഗ്ദൾ കൺവീനർ നയൻ താലൂക്ദാർ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇന്ത്യയുടെതല്ലാത്ത ആഘോഷങ്ങൾ സംഘടിപ്പിക്കരുതെന്നായിരുന്നു സംഘപരിവാർ നേതാക്കളുടെ ഭീഷണി.
india
ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമത്തിനെതിരെ നരേന്ദ്രമോദിക്ക് കത്തയച്ച് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം
ന്യൂഡൽഹി: ക്രൈസ്തവർക്ക് നേരയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം. ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ അസമിലും ഇന്നലെ അക്രമമുണ്ടായി. മതപരിവർത്തന നിരോധന നിയമത്തിൻ്റെ മറവിൽ ,നിരപരാധികളായ ക്രിസ്ത്യാനികളെ വേട്ടയാടുകയാണെന്ന് മോദിക്ക് അയച്ച കത്തിൽ യുസിഎഫ് വ്യക്തമാക്കുന്നു.
കഴിഞ്ഞവർഷം 834 അതിക്രമങ്ങളാണ് നേരിട്ടത്. ഈവർഷം നവംബർവരെയുള്ള ആക്രമണങ്ങളുടെ എണ്ണം 706 ആയി.ഒഡീഷ,മധ്യപ്രദേശ്,യുപി,സൽഹി സംസ്ഥാനങ്ങളിലെ അക്രമണത്തിന് പിന്നാലെ ക്രിസ്മസ് ദിനമായ ഇന്നലെ വൈകുന്നേരമായിരുന്നു അസമിലെ അതിക്രമം. നൽബേരിയിൽ ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളും,ക്രിസ്മസ് അലങ്കാരങ്ങൾ വിറ്റകടകളും ആക്രമിച്ചു. സംഭവത്തിൽ വിഎച്ച്പി ജില്ല സെക്രട്ടറിയും, ബജ്‌രംഗ് ദൾ കൺവിനറുമടക്കം നാല് പേർ അറസ്റ്റിലായി. ക്രിസ്മസ് ആഴ്ചയിൽ ആവർത്തിക്കുന്ന അതിക്രമങ്ങളിൽ ആശങ്കയിലാണ് മതനേതൃത്വവും പ്രതിപക്ഷവും
india
‘അന്ന് ബി.ജെ.പിയിൽ ചേർന്നത് വലിയ തെറ്റ്’; നടി പർണോ മിത്ര തൃണമൂൽ കോൺഗ്രസിൽ
കൊൽക്കത്ത: ബംഗാളി നടി പർണോ മിത്ര തൃണമൂൽ കോൺഗ്രസിൽ ചേർന്നു. സംസ്ഥാന ധനകാര്യമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, ജയപ്രകാശ് മജുംദാർ ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ആറ് വർഷം മുമ്പ് ബി.ജെ.പിയിൽ ചേർന്ന പർണോ മിത്ര, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റിൽ മത്സരിച്ചിരുന്നു. പിന്നീട് രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്ന നടി വെള്ളിയാഴ്ച തൃണമൂലിൽ ചേരുകയായിരുന്നു.
“ഇന്ന് എനിക്ക് ക്രിസ്മസ് പോലെയാണ്. എന്‍റെ പുതിയ യാത്ര മുഖ്യമന്ത്രി മമത ബാനർജിയുടെ മാർഗനിർദേശത്തോടും ആശിർവാദത്തോടും കൂടി ആരംഭിക്കുകയാണ്. അഭിഷേക് ബാനർജിയുടെ നേതൃത്വത്തിനു കീഴിൽ ദീദിക്കൊപ്പം ഞാൻ മുന്നേറും. ആറ് വർഷം മുമ്പ് ഞാൻ ബി.ജെ.പിയിൽ ചേർന്നിരുന്നു. എന്നാൽ അത് തെറ്റായ കാര്യമായിരുന്നു. ആളുകൾ തെറ്റ് ചെയ്യുന്നത് സ്വാഭാവികമാണ്. അത് തിരുത്തുകയെന്നതാണ് പ്രധാനം. ആ തെറ്റ് തിരുത്താനായതിലൂടെ അനുഗൃഹീതയായെന്ന് ഞാൻ വിശ്വസിക്കുന്നു” -പർണോ മിത്ര പറഞ്ഞു.
-
kerala2 days agoമാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്
-
News7 hours agoഅസറുദ്ദീന്-അപരാജിത് അര്‍ധസെഞ്ചുറികള്‍; വിജയ് ഹസാരെയില്‍ കര്‍ണാടകയ്ക്കെതിരെ കേരളത്തിന് 281
-
News2 days agoചരിത്ര റണ്‍ ചേസില്‍ കര്‍ണാടകക്ക് അവിസ്മരണീയ ജയം
-
kerala3 hours ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
kerala1 day agoഉന്നാംപാറയിൽ ബന്ധുവിന്റെ എയർഗൺ വെടിയേറ്റ് യുവാവിന് പരിക്ക്
-
india3 days agoഅസമില്‍ വീണ്ടും സംഘര്‍ഷം: രണ്ട് പേര് മരിച്ചു; രണ്ട് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം
-
News2 days ago‘ബാഹുബലി’ എൽ.വി.എം3 വീണ്ടും വിജയം; 6100 കിലോ ഭാരമുള്ള അമേരിക്കൻ ഉപഗ്രഹം ബഹിരാകാശത്ത്
-
Health1 day agoശൈത്യകാലത്ത് മുട്ടവില കുതിക്കുന്നു; രാജ്യത്തെ പല നഗരങ്ങളിലും ഒന്നിന് 8 രൂപയ്ക്ക് മുകളിൽ
