Connect with us

india

ഹൈക്കോടതിയിലും തമിഴ് മതി: എം.കെ സ്റ്റാലിന്‍

ഹൈക്കോടതി- സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തില്‍ സാമൂഹിക വൈവിധ്യവും സാമൂഹ്യനീതിയും ഉള്‍പ്പെടുത്തണമെന്നും ഇത് ഉറപ്പ് വരുത്തുന്നതിനായി ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ സുപ്രീംകോടതിയുടെ സ്ഥിരം പ്രാദേശിക ബെഞ്ച് സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Published

on

ചെന്നൈ: ഇംഗ്ലീഷിന് പുറമെ മദ്രാസ് ഹൈക്കോടതിയുടെയും മധുരയിലെ ബെഞ്ചിന്റെയും ഔദ്യോഗിക ഭാഷയായി തമിഴിനെ പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രധാനമന്ത്രിയോടും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോടും ആവശ്യപ്പെട്ടു. ഹൈക്കോടതി- സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തില്‍ സാമൂഹിക വൈവിധ്യവും സാമൂഹ്യനീതിയും ഉള്‍പ്പെടുത്തണമെന്നും ഇത് ഉറപ്പ് വരുത്തുന്നതിനായി ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ സുപ്രീംകോടതിയുടെ സ്ഥിരം പ്രാദേശിക ബെഞ്ച് സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കോടതി ഇടപെട്ടു; വിദ്വേഷ പ്രസംഗത്തിൽ ബി.ജെ.പി എം.എൽ.എ രാജാ സിങ്ങിനെതിരെ കേസെടുത്ത് മുംബൈ പൊലീസ്

ഇതിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി 25 ന് മീര നഗറിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് രാജ സിങ് നടത്തിയ പ്രസംഗത്തിലാണ് ഒരു പ്രത്യേക മത വിഭാഗത്തെ അധിക്ഷേപിക്കുന്ന തരത്തിലും മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലും പരാ​മർശം നടത്തിയത്.

Published

on

മീര റോഡിൽ നടന്ന റാലിയിൽ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തിൽ തെലങ്കാന ബി.ജെ.പി എം.എൽ.എ ടി. രാജ സിങ്ങിനെതിരെ കേസെടുത്ത് മുംബൈ പൊലീസ്.

വിദ്വേഷ പ്രസംഗത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് 5 പേർ ബോംബെ ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് രാജ സിങ്ങിനെതിരെ പൊലീസ് കേസെടുത്തത്. ഇവന്റ് ഓർഗനൈസർ നരേഷ് നൈലിനേയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

ജനുവരി 21ന് മീര നഗറിൽ 2 മതവിഭാഗങ്ങൾക്കിടയിൽ കലാപം പുറപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി 25 ന് മീര നഗറിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് രാജ സിങ് നടത്തിയ പ്രസംഗത്തിലാണ് ഒരു പ്രത്യേക മത വിഭാഗത്തെ അധിക്ഷേപിക്കുന്ന തരത്തിലും മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലും പരാ​മർശം നടത്തിയത്. സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്.

രാജാ സിങ്ങിനും നരേഷ് നൈലിനും എതിരെ മീരാ റോഡ് പോലീസ് സെക്ഷൻ 153എ, സെക്ഷൻ 188,സെക്ഷൻ 295 എ, സെക്ഷൻ 34 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. അതേസമയം ടി. രാജയെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

Continue Reading

Film

തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു

1975ൽ ജനിച്ച ടി.സി ബാലാജി എന്ന ഡാനിയൽ ബാലാജി നിരവധി തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

Published

on

തമിഴ് സിനിമാ നടൻ ഡാനിയേൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ കോട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് വസതിയിൽ നടക്കും.

1975ൽ ജനിച്ച ടി.സി ബാലാജി എന്ന ഡാനിയൽ ബാലാജി നിരവധി തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളം, തെലുങ്ക്, കന്ന‍ട ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം കമൽ ഹാസന്റെ റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ഒരു തമിഴ് ടെലിവിഷൻ സീരിയലിലൂടെ അഭിനയ രംഗത്തെത്തേക്ക് പ്രവേശിക്കുകയായിരുന്നു.

വേട്ടയാട് വിളയാട് (2006), വട ചെന്നൈ (2018), മായവൻ (2017) തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തി. ബ്ലാക്ക് എന്ന ചിത്രത്തിലാണ് മലയാള സിനിമയിൽ ആദ്യമായി അഭിനയിച്ചത്. പിന്നീട് മോഹൻലാൽ നായകനായ ഭഗവാൻ, മമ്മൂട്ടി നായകനായ ഡാഡി കൂൾ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

Continue Reading

india

‘സാമ്പത്തികമായി കോൺഗ്രസിനെ തകർക്കാന്‍ ശ്രമം, ‘നികുതി ഭീകരത’ അവസാനിപ്പിക്കണം’: കോണ്‍ഗ്രസ്

ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്

Published

on

ഇന്ത്യയില്‍ ബിജെപി നടത്തുന്നത് നികുതി ഭീകരതയെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കുകയാണ്. ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ആദായ നികുതി നിയമങ്ങളും ജനപ്രാതിനിധ്യ നിയമങ്ങളും ബി.ജെ.പി ലംഘിക്കുകയാണ്. ഇതിനെതിരെ അടുത്തയാഴ്ച സുപ്രിംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

Continue Reading

Trending