Connect with us

main stories

ബജറ്റുകളില്‍ ജില്ലയോട് തുടരുന്ന അവഗണനക്കെതിരെ പോരാട്ടം ശക്തമാക്കും

ബുധനാഴ്ച്ച മുസ്ലിം ലീഗ് പ്രതിഷേധ സദസ്സുകള്‍

Published

on

മലപ്പുറം : 10 വര്‍ഷമായി എല്ലാ ബജറ്റുകളിലും മലപ്പുറം ജില്ലയോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ വികസന കാര്യങ്ങളില്‍ കാണിക്കുന്ന അവഗണനക്കെതിരെ നിയമസഭക്ക് അകത്തും ജില്ലയിലെ തെരുവുകളിലും പ്രതിഷേധ പോരാട്ടം നടത്തുവാന്‍ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. നിയമസഭയില്‍ ബജറ്റിന്മേലുള്ള ചര്‍ച്ച നടക്കുമ്പോള്‍ എംഎല്‍എമാര്‍ നിയമസഭക്കകത്ത് പ്രതിഷേ ധമുയര്‍ത്തുകയും 4ന് മുസ്‌ലിം ലീഗ് പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത്, മുനി : ആസ്ഥാനങ്ങളില്‍ പ്രതിഷേധ സദസ്സുകള്‍ സംഘടിപ്പിക്കുകയും ചെയ്യും.

ജില്ലയിലെ എംഎല്‍എമാര്‍ ഓരോ വര്‍ഷവും ബജറ്റില്‍ ഉള്‍പ്പെടുത്തുവാന്‍ 200 ഉം 300 ഉം കോടി രൂപയുടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ അഞ്ചും ആറും കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. ജില്ലക്ക് പൊതുവായുള്ള വികസന പദ്ധതികള്‍ ഒന്നും തന്നെയില്ല. ജില്ലാ ആസ്ഥാനത്തെ കെഎസ്ആര്‍ടിസി കോംപ്ലക്‌സ് ഫണ്ട് പൂര്‍ത്തീകരണത്തിന് അനുവദിക്കുവാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ പരിഗണിക്കാത്തതിനാല്‍ എംഎല്‍എക്ക് മണ്ഡലത്തിലെ മറ്റു വികസന പദ്ധതികള്‍ക്ക് ചെലവഴിക്കേണ്ടിയിരുന്ന ആസ്തി വികസന ഫണ്ടില്‍ നിന്ന് ഫണ്ട് വകയിരുത്തേണ്ടി വന്നു.

ജില്ലാ ആസ്ഥാനത്ത് ഫ്‌ലൈ ഓവര്‍ പ്രൊപോസല്‍ ഇപ്പോഴും ഫയലില്‍ ഉറങ്ങുകയാണ്.മഞ്ചേരി മെഡിക്കല്‍ കോളജിന് ഭൂമി ഏറ്റെടുക്കുവാന്‍ പണം അനുവദിക്കുന്നില്ല. ജനറല്‍ ആശുപത്രിക്ക് വേണ്ടി 10 വര്‍ഷവും 100 രൂപ വിതമാണ് സര്‍ക്കാര്‍ നീക്കിവെച്ചത്. കോ ഴിക്കോട് മദ്രാസ് ട്രങ്ക് റോഡിലെ അങ്ങാടിപ്പുറത്തും പെരിന്തല്‍മണ്ണയിലും അനുഭവപ്പെടുന്ന ഗതാഗതകുരുക്കിന് പരിഹാരം കാണാനുള്ള ബൈപ്പാസ് നിര്‍മിക്കാന്‍ പെരിന്തല്‍മണ്ണ, മങ്കട മണ്ഡലങ്ങളിലെ എം.എല്‍.എമാര്‍ സംയുക്തമായി ആവശ്യപ്പെട്ടിട്ടും ഫണ്ട് അനുവദിക്കുന്നില്ല.

ഓരോ മണ്ഡലങ്ങളിലും എം.എല്‍.എമാര്‍ നിര്‍ദേശിച്ച മറ്റ് നിരവധി സുപ്രധാന പദ്ധതികള്‍ക്ക് 100 രൂപ അനുവദിച്ച് പരിഹസിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. പഞ്ചായത്ത് മുനിസിപ്പല്‍ മുസ്‌ലീം ലീഗ് കമ്മിറ്റികള്‍ ഇന്നു തന്നെ അടിയന്തര യോഗം ചേര്‍ന്ന് സമരപരിപാടി വിജയിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് എം.എല്‍.എ ആവശ്യപ്പെട്ടു.

 

kerala

ഇ ഡി റെയ്ഡിനിടെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി

ബെംഗളൂരുവിലെ റിച്ച്മണ്ട് സര്‍ക്കിളിനടുത്തുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ വച്ചാണ് സംഭവം.

Published

on

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെയാണ് സംഭവം. ബെംഗളൂരുവിലെ റിച്ച്മണ്ട് സര്‍ക്കിളിനടുത്തുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ വച്ചാണ് സംഭവം. ആത്മഹത്യ ശ്രമത്തിന് പിന്നാലെ എച്ച്എസ്ആര്‍ ലേഔട്ടിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി കൂടുതല്‍ നടപടികള്‍ സ്വീകരിച്ചു.

കൊച്ചി സ്വദേശിയാണ് റോയ്. കേരളത്തിന് അകത്തും പുറത്തും നിരവധി ബിസിനസ് സംരംഭങ്ങളുള്ള വ്യക്തിയാണ് റോയ്.

 

 

 

Continue Reading

india

ആത്മാര്‍ത്ഥതയുള്ള നേതാവ്, വര്‍ഗീയതക്കെതിരായ ഉറച്ച ശബ്ദം: രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശശി തരൂര്‍

വര്‍ഗീയതയ്ക്കും വെറുപ്പിന്റെ രാഷ്ട്രീയത്തിനുമെതിരെ നിരന്തരം സംസാരിക്കുന്ന രാഹുല്‍ ഗാന്ധിയെ എല്ലാവര്‍ക്കും ഇഷ്ടമാണെന്നും തനിക്കും അതില്‍ മറ്റൊരു അഭിപ്രായമില്ലെന്നും തരൂര്‍ പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശശി തരൂര്‍ എം.പി. രാഹുല്‍ ഗാന്ധി ആത്മാര്‍ത്ഥതയുള്ള നേതാവാണെന്നും വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തെ ഏറ്റവും ഉറച്ച ശബ്ദമാണെന്നും തരൂര്‍ പറഞ്ഞു. എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി ന്യൂഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം തരൂര്‍ ചര്‍ച്ച നടത്തിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കായി തരൂര്‍ സജീവമായി ഇറങ്ങാനും കേരളത്തിലുടനീളം അദ്ദേഹം പ്രചാരണത്തിന് നേതൃത്വം നല്‍കാനും തീരുമാനമായി.

കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹങ്ങളെ തരൂര്‍ പൂര്‍ണ്ണമായും തള്ളി. ‘ഞാന്‍ ഒരു കോണ്‍ഗ്രസുകാരനാണ്, പാര്‍ട്ടി വിട്ട് എങ്ങോട്ടും പോകില്ല. കേരളത്തിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകും, മുന്നണിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കും’ എന്ന് തരൂര്‍ വ്യക്തമാക്കി.

വര്‍ഗീയതയ്ക്കും വെറുപ്പിന്റെ രാഷ്ട്രീയത്തിനുമെതിരെ നിരന്തരം സംസാരിക്കുന്ന രാഹുല്‍ ഗാന്ധിയെ എല്ലാവര്‍ക്കും ഇഷ്ടമാണെന്നും തനിക്കും അതില്‍ മറ്റൊരു അഭിപ്രായമില്ലെന്നും തരൂര്‍ പറഞ്ഞു.

 

Continue Reading

kerala

എം എസ് എഫ് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

Published

on

മലപ്പുറം : എം എസ് എഫ് സംസ്ഥാന സമ്മേളനത്തിന് മലപ്പുറം വലിയവരമ്പിൽ തുടക്കമായി, 27ന് കണ്ണൂർ തളിപ്പറമ്പിൽ നിന്നും ആരംഭിച്ച പതാക ജാഥയും കൊടുങ്ങല്ലൂരിൽ നിന്നും ആരംഭിച്ച കൊടിമര ജാഥയും ഇന്ന് കൊലപ്പുറത്ത് സംഗമിച്ചു, തുടർന്ന് രണ്ട് ജാഥകളും ഒന്നിച്ചു സമ്മേളന നഗരിയിലേക്ക് എത്തി, എം എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ പികെ നവാസ് പതാക ഏറ്റുവാങ്ങി സമ്മേളന നഗരിയിൽ സ്ഥാപിച്ച കൊടിമരത്തിൽ ഉയർത്തി, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ സംഗമം ഉദ്ഘാടനം ചെയ്തു സയ്യിദ് റാജിഹലി ശിഹാബ് തങ്ങൾ പ്രാർത്ഥന നിർവഹിച്ചു, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്, ട്രഷറർ അസ്ഹർ പെരുമുക്ക് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടിപി അഷ്‌റഫലി, എം എസ് എഫ് ദേശീയ പ്രസിഡന്റ്‌ അഹമ്മദ്‌ സാജു, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുജീബ് കടേരി, എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ്‌ എം ടി അസ്‌ലം, എം എസ് എഫ് സംസ്ഥാന ഭാരവാഹികളായ ശറഫുദ്ധീൻ പിലാക്കൽ, ഫാരിസ് പൂക്കോട്ടൂർ, ബിലാൽ റഷീദ്, അഖിൽ ആനക്കയം, ഇർഷാദ് മൊഗ്രാൽ, അനസ് എതിർത്തോട്, അഡ്വ: അൽ റസിൻ, റുമൈസ റഫീഖ്, ശാക്കിർ പാറയിൽ, പി എ ജവാദ്, ഡോ :ആയിഷ ബാനു, അഡ്വ : തൊഹാനി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കബീർ മുതുപറമ്പ, വി എ വഹാബ്, കെ എൻ ഹക്കീം തങ്ങൾ, ജലീൽ കാടാമ്പുഴ, എം വി ഹസ്സൈനാർ, റാഷിദ്‌ കോക്കൂർ, അഡ്വ: അജാസ്, അഫ്ശീല, നഹ്‌ല,എ വി നബീൽ, ഫിദ ടി പി പങ്കെടുത്തു.

Continue Reading

Trending