kerala
മദ്യപിച്ച് ഓടിച്ച കാറിടിച്ചു ആശുപത്രി ജീവനക്കാരി മരിച്ച സംഭവം; മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്
കാറോടിച്ചിരുന്ന യുവാവിനെ റിമാന്‍ഡ് ചെയ്തു
നിയന്ത്രണം വിട്ട കാറിടിച്ച് ആശുപത്രി ജീവനക്കാരി മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്ന യുവാവിനെ റിമാന്‍ഡ് ചെയ്തു. മദ്യപിച്ച് കാറോടിച്ച യുവാവിനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്കുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ് ചെയ്തത്. മണ്ണാര്‍ക്കാട് കച്ചേരിപ്പടി കോട്ടോപ്പാടം കോല്‍ക്കാട്ടില്‍ മുഹമ്മദ് റിയാസി(26)നെയാണ് അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ പെരിന്തല്‍മണ്ണ പാതായ്ക്കര വളവിലുണ്ടായ അപകടത്തില്‍ പാതായ്ക്കര മനപ്പടി മണ്ണുപറമ്പില്‍ നളിനി(56) യാണ് മരിച്ചത്. വിദ്യാര്‍ഥികളുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ രണ്ടുപേര്‍ക്കു ഗുരുതര പരിക്കേറ്റു. അമിതവേഗതയില്‍ വാഹനമോടിച്ച് അപകടം വരുത്തിയതിന് കേസെടുത്തിരുന്നു.
പിന്നീട് പ്രതി മദ്യപിച്ചാണ് വാഹനമോടിച്ചതെന്നു വ്യക്തമായതോടെയാണ് മനഃപൂര്‍വമല്ലാത്ത നരഹത്യക്കുള്ള വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റു ചെയ്തത്. പെരിന്തല്‍മണ്ണ രാംദാസ് ആശുപത്രിയിലെ ജീവനക്കാരിയായ നളിനി ജോലി സ്ഥലത്ത് നിന്നു വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ബസിറങ്ങി റോഡരികിലൂടെ നടക്കുമ്പോള്‍ അമിതവേഗതയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിക്കുകയായിരുന്നു.
kerala
കണ്ണൂരിൽ ഒരു വീട്ടിലെ നാലുപേർ മരിച്ച നിലയിൽ
കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38) , അമ്മ ഉഷ (60), കലാധരൻ്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കലാധരനെയും ഉഷയെയും തൂങ്ങിയ നിലയിലും കുട്ടികളെ താഴെ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. രാത്രി 8 മണിയോടെയാണ് ഇവരെ കണ്ടെത്തിയത്.
crime
വിജിലൻസിനെ കണ്ടതോടെ പണം അടങ്ങിയ കവർ പുറത്തേക്ക് എറിഞ്ഞു; തൃശൂരിൽ എക്സൈസ് ഇൻസ്പെക്ടർ പിടിയിൽ
തൃശൂർ: കണക്കിൽ പെടാത്ത പണവുമായി എക്സൈസ് ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിൽ. ചാലക്കുടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സി.യു. ഹരീഷ് ആണ് പിടിയിലായത്. കണക്കിൽ പെടാത്ത 32,500 രൂപ വിജിലൻസ് പിടിച്ചെടുത്തത്.
ഇന്ന് വൈകിട്ടോടെയാണ് സംഭവം. ദേശീയപാത പുതുക്കാടിനും ആമ്പല്ലൂരിനും ഇടയിൽ വച്ച് സർവീസ് റോഡിൽ കാർ തടഞ്ഞുനിർത്തിയാണ് പരിശോധിച്ചത്. വിജിലൻസിന്റെ വാഹനം കണ്ടതോടെ ഇൻസ്പെക്ടർ പണം അടങ്ങിയ കവർ പുറത്തേക്ക് വലിച്ചെറിഞ്ഞിരുന്നു.
kerala
കൂടുതല്‍ വോട്ട് നേടിയത് കോണ്‍ഗ്രസ്; തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ട് വിഹിതം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍
വോട്ടുവിഹിതത്തില്‍ നേട്ടം കൊയ്ത് മുസ്‌ലിംലീഗ്, 9.77 ശതമാനമാണ് വിഹിതം
തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ട് വിഹിതം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 29.17 ശതമാനം വോട്ട് കോണ്‍ഗ്രസിന് ലഭിച്ചു. മുന്നണി തിരിച്ചുള്ള വോട്ട് വിഹിതത്തിന്റെ കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പുറത്ത് വിട്ടിരിന്നു. ഇപ്പോള്‍ പാര്‍ട്ടികല്‍ തിരിച്ചുള്ള വോട്ട് വിഹിതത്തിന്റെ കണക്കാണ് പുറത്ത് വന്നത്.
ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് കോണ്‍ഗ്രസ് ആണ്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ മൂന്നര ശതമാനത്തിന്റെ വര്‍ധന കോണ്‍ഗ്രസിന്റെ വോട്ട് വിഹിതത്തില്‍ ഉണ്ടായിട്ടുണ്ട്. തിരിച്ചടി നേരിട്ടത് ബിജെപിക്കാണ്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ കുറവാണുണ്ടായിരിക്കുന്നത്.
തെക്കന്‍ ജില്ലകളില്‍ കോണ്‍ഗ്രസ് കാര്യമായ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള എട്ട് ജില്ലകളില്‍ 30 ശതമാനത്തിന് മുകളിലാണ് കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം. സിപിഐഎമ്മിന് രണ്ട് ജില്ലകളില്‍ മാത്രമാണ് 30 ശതമാനത്തിന് മുകളില്‍ വോട്ട് വിഹിതമുള്ളത്. അത് കണ്ണൂരും പാലക്കാടും മാത്രമാണ്. ബിജെപിക്ക് 20 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ആകെ നേടാനായിട്ടുള്ളത് തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ്.
-
kerala7 hours agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala1 day agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala1 day agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala1 day agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
kerala8 hours agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
india1 day agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
kerala1 day agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india1 day agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
