ഹിസാര്‍: പിഞ്ചു ബാലിക പീഡനത്തിനിരയായ സംഭവത്തില്‍ കൗമാരക്കാരന്‍ പൊലീസ് പിടിയിലായി. ഹരിയാനയിലെ ഹിസാര്‍ ഗ്രാമത്തില്‍ മൂന്നു വയസുള്ള ബാലികയെ പീഡിപ്പിച്ച സംഭവത്തിലാണ് 14 വയസുകാരന്‍ പിടിയിലായത്. പീഡനത്തിന് ശേഷം ഒളിവില്‍ പോയ കൗമാരക്കാരനെ വീട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ആണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയാണ് പീഡനം നടന്നത്. വീട്ടുകാര്‍ പുറത്തു പോയ തക്കം നോക്കിയാണ് അയല്‍വാസിയായ ആണ്‍കുട്ടി അക്രമം നടത്തിയത്. സംഭവം പുറത്തായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബാലികയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.