Connect with us

News

ഇറാനുമായുള്ള യുദ്ധം സൈന്യത്തിന് ആഘാതമാകുമെന്ന റിപ്പോര്‍ട്ട് തള്ളി ട്രംപ്

ഈ റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പ്രതികരിച്ചു.

Published

on

വാഷിങ്ടണ്‍: ഇറാനുമായി യുദ്ധമുണ്ടായാല്‍ അമേരിക്കന്‍ സൈന്യത്തിന് വന്‍ തിരിച്ചടിയാകുമെന്ന് ടോപ്പ് മിലിട്ടറി കമാന്‍ഡര്‍ ജനറല്‍ ഡാനിയല്‍ കെയ്ന്‍ മുന്നറിയിപ്പ് നല്‍കിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പ്രതികരിച്ചു.

കെയ്ന്‍ യുദ്ധത്തെ എതിര്‍ത്തിട്ടില്ലെന്നും, സൈനിക നടപടി ഉണ്ടായാല്‍ അത് വളരെ എളുപ്പത്തില്‍ ജയിക്കാവുന്നതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായമെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ത്ത ‘മിഡ്നൈറ്റ് ഹാമര്‍’ ആക്രമണത്തിന് നേതൃത്വം നല്‍കിയത് കെയ്ന്‍ ആണെന്നും ട്രംപ് പറഞ്ഞു.

അതേസമയം ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന യുദ്ധം അമേരിക്കന്‍ സൈന്യത്തിനും ആയുധശേഖരത്തിനും വലിയ വില നല്‍കേണ്ടി വരുമെന്ന് കെയ്ന്‍ മുന്നറിയിപ്പ് നല്‍കിയതായി ‘വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍’ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

മിഡില്‍ ഈസ്റ്റിലെ വിവിധ രാജ്യങ്ങളിലായി ഏകദേശം 30,000 മുതല്‍ 40,000 വരെ അമേരിക്കന്‍ സൈനികര്‍ നിലയുറപ്പിച്ചുകഴിഞ്ഞു. യുദ്ധസാധ്യത കണക്കിലെടുത്ത് പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

അതിനിടെ ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരക്ച്ചി ജനീവയില്‍ അമേരിക്കന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

കേരള സ്റ്റോറി 2: ടീസര്‍ പിന്‍വലിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് നിര്‍മ്മാതാക്കള്‍

സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ, ടീസര്‍ പിന്‍വലിക്കാന്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിര്‍ദ്ദേശിച്ചിരുന്നു.

Published

on

കൊച്ചി: വിവാദ ചലച്ചിത്രം ‘കേരള സ്റ്റോറി 2’-ന്റെ ടീസര്‍ പിന്‍വലിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് നിര്‍മ്മാതാക്കള്‍. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ, ടീസര്‍ പിന്‍വലിക്കാന്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ് ടീസര്‍ പിന്‍വലിക്കാന്‍ തയ്യാറാണെന്ന് നിര്‍മ്മാതാക്കള്‍ കോടതിയില്‍ വ്യക്തമാക്കിയത്.

കേരളത്തെയും ജനങ്ങളെയും മോശമായി ചിത്രീകരിക്കുന്നുവെന്നും സമൂഹത്തില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ സിനിമ കാരണമാകുമെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. അതേസമയം വ്യക്തത വരുത്തുന്നതിനായി കോടതി നാളെ വൈകിട്ട് സിനിമ കണ്ട ശേഷം പ്രദര്‍ശനാനുമതി സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും. കൊച്ചിയില്‍ സിനിമയുടെ പ്രദര്‍ശനം ഒരുക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരളം മതേതരത്വത്തിന്റെ നാടാണെന്നും സൗഹാര്‍ദ്ദപരമായാണ് എല്ലാവരും ഇവിടെ ജീവിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ഇതിന് അസ്വസ്ഥതയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

സാധാരണഗതിയില്‍ സിനിമകളുടെ പ്രദര്‍ശനത്തില്‍ ഇടപെടാറില്ലെങ്കിലും ‘കേരള സ്റ്റോറി’ എന്ന പേര് നല്‍കിയത് സംബന്ധിച്ച ആശങ്കകള്‍ അവഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം സിനിമ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന നിര്‍മ്മാതാക്കളുടെ വാദം പരിശോധിക്കും. ഉള്ളടക്കം വസ്തുതാവിരുദ്ധമെങ്കില്‍ ഇടപെടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗവും ഇന്ത്യ ഉടന്‍ ഇസ്ലാമിക് സ്റ്റേറ്റായി മാറുമെന്ന പരാമര്‍ശവും ടീസറില്‍ ഉള്‍പ്പെടുത്തിയത് പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

 

Continue Reading

News

മുസ്‌ലിം എന്ന കാരണത്താല്‍ മകളുടെ സുഹൃത്തിന് ഡല്‍ഹിയില്‍ വാടകവീട് ലഭിച്ചില്ല -അനുഭവം പറഞ്ഞ് സുപ്രിം കോടതി ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍

റിപ്പബ്ലിക്കായി 75 വര്‍ഷം പിന്നിടുമ്പോഴും രാജ്യത്ത് സാമൂഹിക ഉച്ചനീചത്വങ്ങള്‍ ഇന്നും തുടരുകയാണെന്ന് ഉജ്ജ്വല്‍ ഭുയാന്‍ ചൂണ്ടിക്കാട്ടി.

Published

on

By

തന്റെ മകളുടെ സുഹൃത്തായ പെണ്‍കുട്ടിക്ക് മുസ്ലിമാണെന്ന കാരണത്താല്‍ ഡല്‍ഹിയില്‍ വാടകവീട് നിഷേധിച്ചെന്ന് സുപ്രിം കോടതി ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍. റിപ്പബ്ലിക്കായി 75 വര്‍ഷം പിന്നിടുമ്പോഴും രാജ്യത്ത് സാമൂഹിക ഉച്ചനീചത്വങ്ങള്‍ ഇന്നും തുടരുകയാണെന്ന് ഉജ്ജ്വല്‍ ഭുയാന്‍ ചൂണ്ടിക്കാട്ടി. ഭരണഘടനാ ധാര്‍മികതയെ കുറിച്ച് തെലങ്കാന സ്റ്റേറ്റ് ജുഡീഷ്യല്‍ അക്കാദമി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍.

‘എന്റെ മകളുടെ സുഹൃത്ത് നോയിഡയിലെ ഒരു സ്വകാര്യ സര്‍വകലാശാലയില്‍ പിഎച്ച്ഡി ചെയ്യുകയാണ്. ആ കുട്ടി സൗത്ത് ഡല്‍ഹിയില്‍ ഒരു താമസസ്ഥലം അന്വേഷിച്ചു ചെന്നു. അവിടെ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ നടത്തുന്ന ഒരു സ്ത്രീയെ കുട്ടി പോയി കണ്ടു. അവര്‍ കുട്ടിയുടെ പേര് ചോദിച്ചു. പേര് പറഞ്ഞതില്‍ നിന്ന് അവര്‍ക്ക് ഒന്നും വ്യക്തമായില്ല. ഈ സ്ത്രീ കുട്ടിയുടെ പേരിനൊപ്പമുള്ള കുടുംബപ്പേര് ചോദിച്ചു. അത് പറഞ്ഞതോടെ കുട്ടി മുസ്ലിമാണെന്ന് അവര്‍ക്ക് മനസ്സിലായി. താമസസ്ഥലം ലഭിക്കില്ലെന്നും വേറെ എവിടെയെങ്കിലും പോയി അന്വേഷിക്കൂവെന്നും ആ സ്ത്രീ ഒറ്റയടിക്ക് പറഞ്ഞു’ -ജസ്റ്റിസ് ഭുയാന്‍ പറഞ്ഞു…

Continue Reading

Food

കടുക്ക ബൈറ്റ്‌സ്

RAMZAAN
Recipe

Published

on

By

ആവശ്യമായ സാധനങ്ങള്‍:

* കടുക്ക – 1/2 കിലോ

* അരിപ്പൊടി – 1/2 കിലോ

. ചെറിയ ഉള്ളി – 100 ഗ്രാം

* തേങ്ങ – 1/2 കപ്പ്

* പച്ചമുളക് – 4 എണ്ണം

* ഇഞ്ചി – ചെറിയ കഷ്ണം

* മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍

* മഞ്ഞള്‍ പൊടി 1/4 ടീസ്പൂണ്‍

* ജീരകം 1/2 ടീസ്പൂണ്‍

*ഉപ്പ് – ആവശ്യത്തിന്

* ഗരംമസാല – അല്‍പം

* മല്ലിച്ചെപ്പ് – അല്‍പം

* കറിവേപ്പില

തയ്യാറാക്കുന്ന വിധം:

തേങ്ങ, ഉള്ളി പച്ചമുളക്, ജീരകം കറിവേപ്പില, മല്ലിച്ചപ്പ് ചതച്ചെടുക്കുക, അരിപ്പൊടിയിലേക്ക് കഴുകി വൃത്തിയാക്കിവെച്ച കടുക്ക, ചതച്ച് എടുത്ത കൂട്ട് ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. എല്ലാം കൂടി നന്നായി കുഴച്ചെടുത്ത് ചെറിയ ഉരുളകളാക്കി ആവിയില്‍ പുഴുങ്ങുക.

മുളകുപൊടി, മഞ്ഞള്‍ പൊടി അല്‍പം ഉപ്പ് പൊടിയായി അരിഞ്ഞ കറിവേപ്പ് ചപ്പ് ചേര്‍ത്ത് ഒരു മസാല ഉണ്ടാക്കി പുഴുങ്ങിയ ഉണ്ടകള്‍ അതില്‍ മുക്കിയെടുത്ത് വെളിച്ചെണ്ണയില്‍ വറുത്തു കോരുക.

 

 

 

Continue Reading

Trending