X

ബാങ്കുകൾ യുപിഐ ഇടപാടിന്റെ പേരില്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിന്റെ ലക്ഷ്യം എന്ത് ?

ശംസുദ്ദീൻ വാത്യേടത്ത്

ബാങ്കുകൾ യുപിഐ ഇടപാടുകൾ നടത്തിയ അക്കൗണ്ടുകൾ മരവിപ്പിക്കാൻ കാരണം എന്തെന്ന ചോദ്യത്തിന്ന് ഇനിയും ഉത്തരമില്ല. ബാങ്കുകളോട് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പോലീസ് പറയുന്നു. നാഷ്ണൽ സൈബർ പോർട്ടിൽ റജിസ്റ്റർ ചെയ്തി ട്ടുണ്ടെന്ന അവ്യക്തമായ പരാതിയിലാണ് പല ബാങ്കുക ളും അക്കൗണ്ടുകൾ മരവിപ്പി ച്ചു കൊണ്ടിരിക്കുന്നത്. ബാങ്കുകളുടെ നിലപാട് പോലീസ് പറഞ്ഞത് കൊണ്ടാണ് അക്കൗണ്ടുകൾ ഉപഭോക്താവിന്റെ അറിവില്ലാതെ തന്നെ മരവിപ്പിച്ചത് എന്നാണ് എന്നാൽ. അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പോലീസ് തന്നെ പറയുന്നു.
സംശമുള്ള ഇടപാടുകൾ മാത്രമേ മരിപ്പിക്കാറുള്ളൂ വെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കു ന്നതുമായി ബന്ധപ്പെട്ട് നിരവ ധി പരാതികൾ ഉയർന്ന സാഹ ചര്യത്തിലാണ് കേരളപോലീ സിന്റെ വിശദീകരണം.
സൈബർ തട്ടിപ്പിന് ഇരയായ വ്യക്തി, പരാതി പരിഹാര സംവിധാനമായ ദേശീയ സൈബർ ക്രൈംപോ ർട്ടലിലും കാൾ സെന്റർ നമ്പറായ 1930ലും രജിസ്റ്റർ ചെയ്യുന്ന പരാതിയിന്മേൽ തുടർനടപടികൾ കൈക്കൊ ള്ളുന്നതിന്റെ ഭാഗമായി, പരാതിയുള്ള അക്കൗണ്ടിലെ കൈമാറ്റം നടന്നതായി സംശയമുള്ള തുക മാത്രം മരവിപ്പിക്കാനാണ് ബാങ്കുക ൾക്ക് സാധാരണയായി പോലീസ് നിർദ്ദേശം നൽകാ റുള്ളത്. തുക കൈമാറ്റം നടന്നതായി പരാതിയിൽ പരാമർശിച്ചിട്ടുള്ള അക്കൗണ്ട് നമ്പരിൽ നിന്നും നഷ്ടപ്പെട്ട തുക തിരികെപിടിക്കുന്ന തിനാണ് ഇപ്രകാരം ചെയ്യുന്നത്. അക്കൗണ്ട് പൂർണമായി മരവിപ്പിക്കാൻ കേരള പോലീസ്നിർ ദേശി ച്ചിട്ടില്ല. എന്നാൽ തട്ടിപ്പ് നടത്താനായി സ്ഥിരം ഉപ യോഗിക്കുന്ന അക്കൗ ണ്ടുകൾ മരവിപ്പിക്കാൻ നിർദ്ദേശം നൽകാറുണ്ട്.

അക്കൗണ്ടുകൾ മരവിപ്പിച്ചത് സംബന്ധിച്ച പരാതിയുണ്ടെങ്കിൽ 1930 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ്. ദേശീയ പോർട്ടലിലെ പരാതിയിന്മേൽ ചില സംസ്ഥാനങ്ങൾ അക്കൗണ്ടുകളിന്മേൽ നിയന്ത്രണം ഏർപ്പെടുത്താൻ ബാങ്കുകളോട് നിർദേശം നൽകിയതായി റിപ്പോർട്ടുകളുണ്ടെന്നും കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജിൽ വ്യക്തമാക്കിയിരുന്നു. ഒരു പരാതിയിൽ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തതിന്ന് ശേഷം മാത്രമേ തെളിവുകളുടെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ മാത്രമേ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കു കയുള്ളു ഇതാണ് എന്നിരിക്കെ അവ്യക്തവും വ്യാജമായും പണം തട്ടിയെടുക്കാൻ വേണ്ടി മാത്രമുള്ള പരാതിയിൽ അക്കൗണ്ട് മരവിപ്പിക്കുന്ന ഏത് നിയമത്തിന്റെ പേരിലാണെന്നുള്ള ചോദ്യത്തിന്ന് ബാങ്ക് അധികൃതരും മറുപടി നൽകുന്നില്ല. ഗുഗൾ പേ, പേട്ടിയം എന്നീ സാമ്പത്തിക ബാങ്ക് ഇടപാടുകൾ ചെയ്യുന്ന വരെ കോടതികളിലും പോലീസ് സ്റ്റേഷനുകളിലും കയറി നിയമപ്രശ്നങ്ങളിലേക്ക് എത്തിച്ചിട്ടും സർക്കാർ ഇതേ കുറിച്ച് ഒരു അന്വേഷണവും നടത്തുന്നുമില്ല. ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് അന്യ സംസ്ഥാനങ്ങളിലെ അക്കൗണ്ടിലേക്ക് പണം പോയി എന്നതിന്റെ പേരിലാണ് എന്നാൽ ആ സംസ്ഥാനത്ത് ഇതിന്റെ പേരിൽ പോലീസ് നടപടിയോ ഒരു എഫ്.ഐ.ആർ ഇടുകയോ ഉണ്ടായിട്ടില്ലന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമാണ്. ബാങ്ക് അക്കൗണ്ട് ഉടമ അറിയാതെ അക്കൗണ്ട് മരവിപ്പിക്കാൻ പാടില്ല എന്ന നിയമവും നിലവിലുണ്ടായിട്ടും നൂറ് കണക്കിന്ന് സാധാരണക്കാരാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുക വഴി ദുരിതത്തിൽ ആയിരിക്കുന്നത്. പലരും കടം വാങ്ങി വീട് നിർമ്മിക്കാനും ചികിത്സക്ക് വേണ്ടിയും സ്വരൂപിച്ച് ബാങ്കിൽ നിക്ഷേപിച്ചതുക തിരിച്ച് എടുക്കാൻ കഴിയാതെ നെട്ടോട്ടം ഓടുമ്പോഴും ഞങ്ങൾ ഒന്നും അറിഞ്ഞില്ല എന്ന മട്ടിലാണ് സർക്കാർ ഈ അക്കൗണ്ട് മരവിപ്പിക്കാലിന് ഒരു പരിഹാരം ഉണ്ടായില്ലങ്കിൽ വലിയ സാമ്പക അടക്കമുള്ള പ്രശ്നങ്ങളിലേക്ക് പോക്കാൻ സാധ്യത ഉണ്ടെന്ന് പല ഭാഗത്ത് നിന്നും മുന്നറീപ്പ് ഉണ്ടായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിന്റെ പിന്നിൽ നിഗുഢമായ ഏതൊ അജണ്ട കേരളത്തിൽ നടപ്പാക്കാൻ പോകുന്നു വെന്ന മുന്നറിയിപ്പാണ് നിയമ വിരുദ്ധമായി ബാങ്ക് അക്കൗണ്ട് മരവിപ്പിക്കലിന്റെ പിന്നിലെന്നും ചിന്തിക്കുന്ന വരും ഉണ്ട്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ട ഭൂരിപക്ഷം ആളുകളും സാധാരണക്കാരാണ്. ബാങ്കിൽ ഇതേ പറ്റി തിരക്കുമ്പോൾ മേലെ നിന്നുള്ള നടപടിയാണെന്ന് പറയുന്നു. മേലെ തിരക്കിയാലോ പോലീസിന്റെ നിർദ്ദേശമാണെന്നും അക്കൗണ്ട് മരവിപ്പിക്കാൻ കാരണമായ പണം അയച്ച അക്കൗണ്ട് കാരെ കണ്ടത്തിയിൽ പരിഹാരം കാണാൻ കഴിയും എന്ന മറുപടിയുമാണ് കിട്ടുന്നത്. എന്നാൽ ഇവിടെ നിന്നും ഓൺ ലൈനായി പണം പോയ അന്യ സംസ്ഥാനത്ത് തിരക്കിയപ്പോൾ അവരുടെ പേരിൽ ഒരു തരത്തിലുമുള്ള തെറ്റുകളോ കുറ്റങ്ങളോ ഇല്ല. ഒരു കുറ്റകൃത്യത്തിലും ഇല്ലാത്ത വരുടെ പേരിലാണ് കേരളത്തിലെ ബാങ്കുകൾ അക്കൗണ്ട് മരവിപ്പിക്കുന്നത്. ഒന്നോ രണ്ടോ അക്കൗണ്ടുകളാണെങ്കിൽ അപത ത്തിൽ സംഭവിച്ചതാണെന്ന് കരുതാം എന്നാൽ കേരളമെന്ന ഒരു കൊച്ചു സംസ്ഥാനത്തെ നൂറ് കണക്കിന്ന് സാധാരണക്കാരാണ് ഇതിന്റെ പേരിൽ വലയുന്നത്. സാധാരണക്കാരായതിനാൽ സർക്കാറിനും ബാധ്യത ഇല്ലല്ലോ എന്ന നയമാണ് സർക്കാറും സ്വീകരിച്ചിരിക്കുന്നത്. പോലീസാണങ്കിൽ ഞങ്ങൾ അങ്ങിനെ ഒരു നിർദ്ദേശവും ബാങ്കുകൾക്ക് നൽകിയിട്ടില്ലന്നും പറഞ്ഞ് കഴിഞ്ഞ് അവർ തലയൂരി. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ തന്നെയാണ് മൗനം പാലിച്ച് പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നത്. ഇനിയും മൗനം പാലിച്ച് നിയമ വിരുദ്ധമായി ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് നോക്കി നിന്നിൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടിവരും എന്നാണ് മനസിലാവുന്നത്.

webdesk13: