Connect with us

kerala

വര്‍ഗീയതയെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കും: വി.ഡി സതീശന്‍

മുഖ്യമന്ത്രിയുടെ അറിവോടെ സി.പി.എം നടത്തുന്ന ഭൂരിപക്ഷ വര്‍ഗീയവാദത്തിന്റെ തുടര്‍ച്ചയാണ് സജി ചെറിയാന്റെ പരാമര്‍ശമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Published

on

വര്‍ഗീയതയെ ഒരു വിട്ടുവീഴ്ചയുമില്ലാതെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സി.പി.എമ്മിന്റെ വര്‍ഗീയ നറേറ്റീവ് കേരളത്തില്‍ പൊളിച്ചടുക്കുമെന്നും ഇത് മതേതര കേരളമാണെന്ന് വരുന്ന തെരഞ്ഞെടുപ്പോടെ കേരളം തെളിയിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. വരാനിരിക്കുന്ന കേരളത്തിന് വേണ്ടി കൂടിയാണ് യു.ഡി.എഫ് പ്രവര്‍ത്തിക്കുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. മതേതര കേരളത്തെ നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ആരുടെ മുന്നിലും തലകുനിക്കുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ അറിവോടെ സി.പി.എം നടത്തുന്ന ഭൂരിപക്ഷ വര്‍ഗീയവാദത്തിന്റെ തുടര്‍ച്ചയാണ് സജി ചെറിയാന്റെ പരാമര്‍ശമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡല്‍ഹിയിലെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഇത് ആദ്യം പറഞ്ഞതെന്നും നേരത്തെ മുഖ്യമന്ത്രിയുടെ പി.ആര്‍ ഏജന്‍സി ഡല്‍ഹിയിലെ മാധ്യമങ്ങള്‍ക്ക് ലഘുവിവരണം നല്‍കിയെന്നും വി ഡി സതീശന്‍ ഓര്‍മ്മപ്പെടുത്തി. എ.കെ ബാലന്റെ ഞെട്ടിക്കുന്ന പ്രസ്താവനയും നമ്മള്‍ കേട്ടതാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഒരു മന്ത്രിയോ രാഷ്ട്രീയ നേതാവോ നടത്താത്ത ഞെട്ടിക്കുന്ന പരാമര്‍ശമാണ് മന്ത്രി സജി ചെറിയാന്‍ നടത്തിയത്. രണ്ട് ജില്ലകളില്‍ നിന്നും ജയിച്ചു വന്നവരുടെ ജാതി നോക്കാന്‍ ഒരു മന്ത്രി ഇരിക്കുകയാണ്. ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണ് മന്ത്രി നടത്തിയത്. അദ്ദേഹത്തിന് അവിടെ ഇരിക്കാന്‍ യോഗ്യതയില്ല. മന്ത്രിയെ തിരുത്താന്‍ മുഖ്യമന്ത്രി തയാറാകാത്തതും ഞെട്ടിക്കുന്നതാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

മന്ത്രിയുടെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ നിയമസഭയിലും പുറത്തും അതിശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും വി ഡി സതീശന്‍ പറഞ്ഞു. ആളുകളെയും മതങ്ങളെയും ജാതികളെയും ഭിന്നിപ്പിക്കാന്‍ സംഘ്പരിവാര്‍ നടത്തുന്ന അതേ വഴിയിലൂടെയാണ് സി.പി.എം യാത്ര ചെയ്യുന്നത്. പച്ചക്ക് വര്‍ഗീയത പറയുകയാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മെമ്മറി കാർഡ് വിവാദം ; കുക്കു പരമേശ്വരന് ‘അമ്മ’യുടെ ക്ലീൻ ചിറ്റ്

മെമ്മറി കാർഡ് കുക്കു പരമേശ്വരൻ നടി കെപിഎസി ലളിതയ്ക്ക് കൈമാറിയിരുന്നുവെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ.

Published

on

കൊച്ചി: മെമ്മറി കാർഡ് വിവാദത്തിൽ ‘അമ്മ’ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന് താരസംഘടനയുടെ ക്ലീൻ ചിറ്റ്. മെമ്മറി കാർഡ് കുക്കു പരമേശ്വരൻ നടി കെപിഎസി ലളിതയ്ക്ക് കൈമാറിയിരുന്നുവെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാർക്ക് കൈമാറുമെന്നും, വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകില്ലെന്നും ‘അമ്മ’ ഭാരവാഹികൾ അറിയിച്ചു.

താരസംഘടനയിലെ വനിതാ അംഗങ്ങൾ നേരിട്ട പ്രശ്നങ്ങൾ വെളിപ്പെടുത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കാണാതായെന്നായിരുന്നു പരാതി. നടിമാരുടെ ദുരനുഭവങ്ങൾ രേഖപ്പെടുത്തിയ മെമ്മറി കാർഡ് കുക്കു പരമേശ്വരൻ കൈവശം വച്ച് മറ്റ് നടന്മാരെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങളും നേരത്തെ ഉയർന്നിരുന്നു.

കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് നടി പൊന്നമ്മ ബാബു ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ‘അമ്മ’യിലെ സ്ത്രീകൾ ദുരനുഭവങ്ങൾ പങ്കുവെച്ച വീഡിയോ മെമ്മറി കാർഡ് കുക്കു പരമേശ്വരൻ കൈവശപ്പെടുത്തിയതും അത് ഹേമ കമ്മിറ്റി‍ക്ക് കൈമാറാത്തതുമാണ് ആരോപണം.

ഈ പരാതിയിൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകിയതെന്ന് ‘അമ്മ’ അറിയിച്ചു. എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം സംഘടന പ്രസിഡന്റ് ശ്വേതാ മേനോനും ജനറൽ സെക്രട്ടറി ജോയി മാത്യുവുമാണ് തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.

അതേസമയം, നടൻ ദിലീപ് നിലവിൽ ‘അമ്മ’യിൽ അംഗമല്ലെന്നും, അപേക്ഷ നൽകിയാൽ മാത്രമേ അംഗത്വകാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കൂവെന്നും ശ്വേതാ മേനോൻ പ്രതികരിച്ചു.

Continue Reading

kerala

ശബരിമല സ്വർണക്കൊള്ള കേസ്; ഇഡി പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്തു

ശബരിമലയിലെ സംഭാവനകളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായും, നെയ് വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടും ഇഡി പരിശോധന നടത്തിയതായാണ് വിവരം.

Published

on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ വ്യാപക പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്തതായി ഇഡി വൃത്തങ്ങൾ. ‘ഓപ്പറേഷൻ ഗോൾഡൻ ഷാഡോ’ എന്ന പേരിലാണ് പരിശോധന നടത്തിയത്. ശബരിമലയിലെ സംഭാവനകളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായും, നെയ് വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടും ഇഡി പരിശോധന നടത്തിയതായാണ് വിവരം. പത്ത് മണിക്കൂറിലധികം നീണ്ട പരിശോധന തുടരുകയാണ്. തന്ത്രിയുടെ വസതിയൊഴികെ എല്ലാ പ്രതികളുടെ വീടുകളിലും റെയ്ഡ് തുടരുന്നു.

അതേസമയം, കേസിൽ കൂടുതൽ ഉന്നതർ കുടുങ്ങുമെന്ന സൂചനയും പുറത്തുവരുന്നു. ദ്വാരപാലക ശിൽപത്തിൽ നിന്നും കട്ടിളപ്പാളിയിൽ നിന്നുമുള്ള സ്വർണം തട്ടിയെടുത്ത സംഭവത്തിൽ അഞ്ച് പേർക്കെതിരെ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് വിവരം.

2025-ൽ ദ്വാരപാലക ശിൽപവും കട്ടിളപ്പാളിയും മാറ്റി സ്ഥാപിച്ച സമയത്ത് പി.എസ്. പ്രശാന്ത് ആയിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ്. പ്രശാന്തിനെ നേരത്തെ ഒരിക്കൽ ചോദ്യം ചെയ്തിരുന്നു. വീണ്ടും ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ ദേവസ്വം ബോർഡിലെ മറ്റ് അംഗങ്ങളെയും ഉടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന.

കൊടിമര നിർമാണം, വാജിവാഹനം തന്ത്രിക്ക് കൈമാറിയത് തുടങ്ങിയ കാര്യങ്ങളിൽ അജയ് തറയിൽ ഉൾപ്പെടെയുള്ളവരുടെ പങ്കിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ശബരിമലയിലെ പഴയ വാതിലുകളിലും പ്രഭാമണ്ഡലത്തിലുമുള്ള സ്വർണത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പരിശോധന നടത്തുന്നത്.

ഇതിനിടെ, അറസ്റ്റിലായി 90 ദിവസം പൂർത്തിയായ സാഹചര്യത്തിൽ ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി കോടതിയെ സമീപിച്ചിട്ടുണ്ട്. പോറ്റിയുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും.

സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനെ കൊല്ലം വിജിലൻസ് കോടതി ഒരു ദിവസത്തേക്ക് എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.

Continue Reading

kerala

ശബരിമല സ്വർണക്കൊള്ള; ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക

Published

on

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ദ്വാരപാലക കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക. അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതി ഹർജി നൽകിയത്.

ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തില്ല. എന്നാൽ, പ്രതിക്കെതിരെ ശക്തമായ ജാമ്യവ്യവസ്ഥകൾ ചുമത്തണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. കട്ടിളപ്പാളി കേസിൽ റിമാൻഡിൽ തുടരുന്നതിനാൽ, ദ്വാരപാലക കേസിൽ ജാമ്യം ലഭിച്ചാലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയില്ല.

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ സ്വർണപ്പാളികളുടെ അളവ്, തൂക്കം തുടങ്ങിയ കാര്യങ്ങളിൽ വീണ്ടും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊടിമരം മാറ്റി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളും സമഗ്രമായി പരിശോധിക്കും. സന്നിധാനത്ത് രണ്ട് ദിവസം തങ്ങി വിശദമായ വിവരങ്ങൾ ശേഖരിക്കാനാണ് എസ്ഐടിയുടെ തീരുമാനം.

എസ്ഐടി തലവൻ എസ്പി ശശിധരൻ അടക്കമുള്ള ഉദ്യോഗസ്ഥർ ശബരിമലയിൽ എത്തിയാണ് അന്വേഷണം നടത്തുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനെ ഇന്നും കസ്റ്റഡിയിൽ വാങ്ങി എസ്ഐടി ചോദ്യം ചെയ്തു.

Continue Reading

Trending