അടുത്ത ജന്മത്തില്‍ അധ:കൃതനായി ജനിക്കണമെന്നാണ് ആഗ്രഹം; പി.സി.ജോര്‍ജ് എംഎല്‍എ

കണ്ണൂര്‍: അടുത്ത ജന്മത്തില്‍ അധ:കൃതനായി ജനിക്കണമെന്നാണ് ആഗ്രഹമെന്നു പി.സി.ജോര്‍ജ് എംഎല്‍എ. അങ്ങനെ ജനിച്ചാല്‍, ഒരു സംശയവും വേണ്ട, ദലിത് വിഭാഗക്കാരെയും പാവങ്ങളെയും ദ്രോഹിക്കുന്നവരുടെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കുന്നത് എങ്ങനെയെന്നു പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ജനപക്ഷം ജില്ലാ സംഘടനാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സി.ജോര്‍ജ്

കഴിഞ്ഞ ദിവസം സുരേഷ് ഗോപി എംപി ഭഗവത് സേവയ്ക്കായി അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞിരുന്നു. യോഗക്ഷേമസഭ സംസ്ഥാന വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

SHARE