Connect with us

Video Stories

വൈറ്റില റെയില്‍വേ ട്രാക്കിനടുത്ത് സ്ത്രീ കൊല്ലപ്പെട്ട സംഭവം; ്പ്രതി അറസ്റ്റില്‍, നിര്‍ണായകമായത് സി സി ടി വി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായ വഴിത്തിരിവായത്.

Published

on

കൊച്ചി: വൈറ്റില മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കിന് സമീപം കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാജി എന്നയാളെയാണ് കാക്കനാട് നിന്ന് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായ വഴിത്തിരിവായത്.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വൈറ്റില ഫ്ളൈഓവറിന് കീഴിലുള്ള റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം അമൃത എക്സ്പ്രസിന്റെ ലോക്കോപൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. മൃതദേഹം കണ്ട ലോക്കോപൈലറ്റ് ആദ്യം റെയില്‍വേ അധികൃതരെയും തുടര്‍ന്ന് പൊലീസിനെയും വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് ആദ്യം ആത്മഹത്യാ സാധ്യത തള്ളിക്കളഞ്ഞിരുന്നു.

മൃതശരീരത്തിന്റെ തല ട്രാക്കിനോട് ചേര്‍ന്നും ശരീരഭാഗങ്ങള്‍ പുറത്തുമായുമാണ് കണ്ടെത്തിയത്. മുഖത്തടക്കം മുറിവുകള്‍ ഉണ്ടായിരുന്നെങ്കിലും ട്രെയിന്‍ ഇടിച്ചതിനോട് സാമ്യമുള്ള പരിക്കുകള്‍ കണ്ടെത്തിയില്ല. ട്രെയിനുകള്‍ സ്ഥിരമായി ഉപയോഗിക്കാത്ത ട്രാക്കിനടുത്താണ് മൃതദേഹം കിടന്നിരുന്നതും പൊലീസിന് സംശയം ശക്തമാക്കി. തുടര്‍ പരിശോധനയില്‍ ഇത് കൊലപാതകമാണെന്ന നിഗമനത്തിലെത്തുകയായിരുന്നു.

സംഭവത്തിന് പിന്നാലെ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. പ്രതിയും യുവതിയും കാറില്‍ എത്തി ഇറങ്ങുന്നതും തുടര്‍ന്ന് നടന്ന് പോകുന്നതുമായ ദൃശ്യങ്ങളാണ് ആദ്യം ലഭിച്ചത്. കുറച്ച് സമയത്തിന് ശേഷം പ്രതി ഒറ്റയ്ക്ക് കാറില്‍ മടങ്ങുമ്പോള്‍ ഷര്‍ട്ടില്‍ രക്തക്കറയുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്.

കോട്ടയം ചിങ്ങവനം സ്വദേശിനിയാകാമെന്നാണ് കൊല്ലപ്പെട്ട സ്ത്രീയെക്കുറിച്ചുള്ള പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപം കണ്ടെത്തിയ മൊബൈല്‍ ഫോണിലെ സിം കാര്‍ഡ് സ്ത്രീയുടെ പേരിലുള്ളതാണെന്ന് പൊലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മരിച്ചയാളെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

റെയില്‍വേ ട്രാക്കിന് സമീപത്തുവെച്ചാണ് കൊലപാതകം നടന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

മുട്ട ബജി

RAMZAN
Recipe

Published

on

By

ആവശ്യമായ സാധനങ്ങള്‍:

  • കടലപ്പൊടി – 2 കപ്പ്
  • മൈദ പ്പൊടി – 2 കപ്പ്
  • മുട്ട – 2 എണ്ണം.
  • മല്ലിച്ചപ്പ് രണ്ട് തണ്ട്
  • പച്ചമുളക് – 2/3 എണ്ണം
  • ഇഞ്ചി. കൊതിയാരിഞ്ഞത്
  • വലിയ ഉള്ളി 1 എണ്ണം
  • മുളക്‌പൊടി 1/4 ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി.1/4 ടീസ്പൂണ്‍
  • ഗരം മസാല പൊടി – ഒരു നുള്ള്
  • കറിവേപ്പില – 2 തണ്ട്
  • ഉപ്പ് പാകത്തിന്

ഉണ്ടാക്കുന്നവിധം:

മൈദയും കടലടപ്പൊടിയും ഉപ്പും ഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, മല്ലിച്ചപ്പ്, ഇവ അരിഞ്ഞതും മുട്ട പുഴുങ്ങി ചെറുതായി മുറിച്ചതും മുളകുപൊടി, മഞ്ഞള്‍പൊടി, ഗരം മസാലയും കൂടി നന്നായി കുറച്ചു വെള്ളവും ചേര്‍ത്ത് കുഴച് ഉരുളകളാക്കി വെളിച്ചെണ്ണയില്‍ ഇട്ടു പൊരിച്ചു കോരുക.

Continue Reading

Video Stories

അഞ്ച് വര്‍ഷത്തെ ശമ്പളം മുടങ്ങി; നോഷണല്‍ അധ്യാപകര്‍ സംസ്ഥാനവ്യാപക പ്രതിഷേധത്തില്‍

2016 ൽ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് അധ്യാപകർക്കാണ് അഞ്ച് വർഷത്തെ ശമ്പളം ഇതുവരെ ലഭിക്കാത്തത്

Published

on

By

കോഴിക്കോട്: 2016 മുതല്‍ 2021 വരെയുള്ള അഞ്ച് വര്‍ഷത്തെ മുടങ്ങിയ ശമ്പളം അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ നോഷണല്‍ അധ്യാപകര്‍ പ്രതിഷേധം ശക്തമാക്കി. 2016-ല്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിയമിതരായ അധ്യാപകരാണ് ഇതുവരെ ശമ്പളം ലഭിക്കാതിരുന്നത്. ഏകദേശം 7,000ഓളം അധ്യാപകര്‍ക്ക് ഇതിന്റെ ബാധ്യത നേരിടേണ്ടിവരുന്നതായാണ് വിലയിരുത്തല്‍.

നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നുവെങ്കിലും 2016-2021 കാലയളവിലെ ശമ്പളം വിതരണം ചെയ്തിട്ടില്ലെന്ന് അധ്യാപകര്‍ ആരോപിക്കുന്നു. നിയമനാംഗീകാര ഉത്തരവില്‍ പ്രസ്തുത കാലയളവില്‍ ‘സാങ്കല്‍പിക ശമ്പളം’ മാത്രമേ ലഭ്യമാകൂ എന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയതും വിവാദമായിട്ടുണ്ട്. എന്നാല്‍ ആ കാലയളവില്‍ അധ്യാപകര്‍ പൂര്‍ണകാല സേവനം അനുഷ്ഠിച്ചതിനാല്‍ യഥാര്‍ത്ഥ ശമ്പളമാണ് നല്‍കേണ്ടതെന്ന് അവര്‍ ആവശ്യപ്പെടുന്നു.

കോവിഡ് മഹാമാരിയുള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ക്കിടയിലും ക്ലാസുകള്‍ കൈകാര്യം ചെയ്തതായും ഓണ്‍ലൈന്‍ പഠന സംവിധാനങ്ങള്‍ ഉള്‍പ്പെടെ നടപ്പിലാക്കുന്നതില്‍ പങ്കാളികളായതായും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. ചെയ്ത ജോലിക്ക് പ്രതിഫലം ലഭിക്കാതെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും അവര്‍ പറയുന്നു.

അതേസമയം, നിയമന പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്ന പ്രചാരണം സര്‍ക്കാര്‍ ശക്തമാക്കുന്നതിനിടെയാണ് ശമ്പളാവശ്യവുമായി നോഷണല്‍ അധ്യാപകര്‍ സമര രംഗത്തിറങ്ങിയത്. മുടങ്ങിയ ശമ്പളം ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിവിധ ജില്ലകളില്‍ പ്രതിഷേധ പരിപാടികള്‍ തുടരുകയാണ്.

Continue Reading

Video Stories

ഇറാനി പോള

RAMZAN
Recipe

Published

on

By

ചേരുവകള്‍

എല്ലില്ലാത്ത ചിക്കന്‍ – 150 ഗ്രാം
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
കശ്മീരി മുളകുപൊടി – 1 ടീ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടേബിള്‍ സ്പൂണ്‍
സവാള – 2
പച്ചമുളക് – 2
ഗരം മസാല – 1/2 ടീ സ്പൂണ്‍
മൈദ – 1 കപ്പ്
പാല്‍ – 1 കപ്പ് + 2 ടേബിള്‍ സ്പൂണ്‍
സണ്‍ഫ്‌ളവര്‍ ഓയില്‍ -3/4 കപ്പ്
കുരുമുളക് പൊടി – 1/2 ടീ സ്പൂണ്‍
ഉപ്പ് – പാകത്തിന്
കറിവേപ്പില, മല്ലിയില -കുറച്ച് വീതം

തയാറാക്കുന്ന വിധം: ചിക്കന്‍ വൃത്തിയാക്കി കഷണങ്ങള്‍ ആക്കിയ ശേഷം അതിലേക്ക് അല്‍പം മഞ്ഞള്‍പ്പൊടി, കശ്മീരി മുളക് പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി പുരട്ടി 30 മിനിറ്റ് വയ്ക്കണം.

പാനില്‍ എണ്ണ ചൂടാക്കി ചിക്കന്‍ കഷണങ്ങള്‍ വറുത്തെടുക്കണം. തണുത്ത ശേഷം ഇവ ചെറിയ കഷണങ്ങളാക്കിയെടുക്കണം.
ചിക്കന്‍ വറുത്ത അതേ എണ്ണയില്‍ തന്നെ സവാള അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, മഞ്ഞള്‍പ്പൊടി, കശ്മീരി മുളകുപൊടി, ഗരംമസാല, മല്ലിയില, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റണം.

ഇതിലേക്ക് ചെറു കഷണങ്ങളാക്കിയ ചിക്കന്‍ ചേര്‍ത്ത് ഒന്നു വഴറ്റി ആവശ്യമെങ്കില്‍ ഉപ്പ് പാകത്തിന് ചേര്‍ത്ത് ഇളക്കിയ ശേഷം തീ ഓഫാക്കാം. മുട്ട, പാല്‍, അല്‍പം എണ്ണ, മൈദ, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പും എന്നിവ മിക്സിയില്‍ അടിച്ചെടുക്കുക. അടുപ്പത്ത് ഒരു തവ വെച്ച് അതിന്റെ മുകളില്‍ അടികട്ടിയുള്ള പാത്രം വെച്ച ശേഷം മുട്ടക്കുട്ടിന്റെ പകുതി ഒഴിച്ച് 3-4 മിനിറ്റ് മുടിവെച്ച് വേവിക്കുക.

ഇതിലേക്ക് തയാറാക്കി വെച്ചിരിക്കുന്ന ചിക്കന്‍ മസാല കൂട്ട് നല്ലതു പോലെ നിരത്തി വെച്ച് അതിനു മുകളില്‍ ബാക്കി മുട്ടക്കൂട്ട് ഒഴിക്കണം. ഇതിനു മുകളിലായി ചിക്കന്‍ കഷണങ്ങളോ കാപ്സിക്കമോ വെച്ച് അലങ്കരിച്ച് 20-25 മി നിറ്റ് മുടിവെച്ച് വേവിക്കണം. പോള തിരിച്ചിട്ട് 4-5 മിനിറ്റ് മറുവശവും വേവിച്ചാല്‍ ഇറാനി പോള തയാര്‍.

 

 

Continue Reading

Trending