india
തിരഞ്ഞെടുപ്പ് നടക്കുന്നിടത്ത് വാക്‌സിനേഷന്‍ വേഗത്തിലാക്കണം; തിരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളോട് വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ഇതുസംബന്ധിച്ച് അഞ്ചു സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു.
മണിപ്പൂരില്‍ ഫസ്റ്റ് ഡോസ് വാക്‌സിനേഷന്‍ പോലും ഇഴഞ്ഞുനീങ്ങുന്നതില്‍ കമ്മീഷന്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. കോവിഡിനൊപ്പം പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനം കൂടി ആശങ്ക സൃഷ്ടിക്കുന്ന പശ്ചാത്തലത്തില്‍ അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് മാറ്റിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ അത് തള്ളി പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ രംഗത്തെത്തി. ഇതിനു പിന്നാലെയാണ് വാക്‌സിനേഷന്‍ വേഗത്തിലാക്കാനുള്ള നിര്‍ദേശം. തിരഞ്ഞെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള തീരുമാനത്തില്‍ നിന്ന് കമ്മീഷന്‍ പിന്നോട്ടില്ലെന്ന സൂചന നല്‍കുന്നതാണ് പുതിയ നിര്‍ദേശവും.
ഉത്തര്‍പ്രദേശിനു പുറമെ പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് നിയമസഭകളിലേക്കാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കോവിഡ് മൂന്നാം തരംഗ ഭീഷണി മുന്നില്‍ നില്‍ക്കുന്ന പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് റാലികള്‍ ഉള്‍പ്പെടെ മാറ്റിവെക്കുന്നത് പരിഗണിക്കണമെന്ന് അലഹാബാദ് ഹൈക്കോടി തന്നെ പ്രധാനമന്ത്രിയോട് നേരിട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് നീട്ടിയേക്കുമെന്ന അഭ്യൂഹം സജീവമായത്.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് യു.പിയിലായിരുന്ന കമ്മീഷന്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം നിലപാട് വ്യക്തമാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുക കൂടി ചെയ്തതോടെ അഭ്യൂഹം സജീവമായി. എന്നാല്‍ ലക്‌നോവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തിരഞ്ഞെടുപ്പു മാറ്റിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര പിന്നീട് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക കോവിഡ് പ്രോട്ടോകള്‍ പുറത്തിറക്കുമെന്നും ആള്‍കൂട്ട പ്രചാരണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്ഥിതിഗതി സസൂക്ഷ്മം നിരീക്ഷിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ തുടര്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുക. യു.പിയില്‍ 86 ശതമാനം ജനങ്ങളും ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞതായി കമ്മീഷന്‍ വ്യക്തമാക്കി. 49 ശതമാനം ജനങ്ങള്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. 15- 20 ദിവസത്തിനുള്ളില്‍ പ്രായപൂര്‍ത്തിയ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കാനാണ് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുള്ളത്.
india
ധൈര്യമുണ്ടോ മഹാത്മ ഗാന്ധിയെ നോട്ടില്‍ നിന്ന് ഒഴിവാക്കാന്‍; ബിജെപിയെ വെല്ലുവിളിച്ച് ഡി.കെ ശിവകുമാര്‍
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഭരണഘടനയെയും പാരമ്പര്യ ചിഹ്നങ്ങളെയും ബിജെപി നിരന്തരമായി അവഗണിക്കുകയാണെന്ന ആരോപണങ്ങൾക്കിടെയാണ് ശിവകുമാറിന്റെ വെല്ലുവിളി.
india
നിഖാബ് വിവാദം: നിതീഷ് കുമാറിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
“ഇതൊരു ഇസ്ലാമിക രാജ്യമാണോ? ഒരാൾ ജോലിക്ക് അപേക്ഷിക്കുമ്പോഴോ നിയമന ഉത്തരവ് വാങ്ങുമ്പോഴോ ഐഡന്റിറ്റി പരിശോധിക്കുന്നത് സ്വാഭാവികമാണ്. വിമാനത്താവളങ്ങളിലും വോട്ട് ചെയ്യുമ്പോഴും മുഖം കാണിക്കേണ്ടി വരാറില്ലേ?”
india
ട്രെയിൻ യാത്രയിൽ ലഗേജ് നിയന്ത്രണം കടുപ്പിക്കുന്നു; ക്ലാസ് അടിസ്ഥാനത്തിൽ ഭാരം നിശ്ചയിച്ച് റെയിൽവേ
ഓരോ ടിക്കറ്റിനും അനുവദനീയമായ ലഗേജിന്റെ തൂക്കം സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിൽ അറിയിച്ചു.
ന്യൂഡൽഹി: ട്രെയിൻ യാത്രയിൽ കൈയ്യിൽ കൊണ്ടുപോകാവുന്ന ലഗേജിന് നിയന്ത്രണങ്ങൾ കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഓരോ ടിക്കറ്റിനും അനുവദനീയമായ ലഗേജിന്റെ തൂക്കം സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിൽ അറിയിച്ചു. നിശ്ചിത പരിധിയിലധികം ലഗേജ് കൊണ്ടുപോകുന്നവർക്ക് അധിക നിരക്ക് നൽകേണ്ടിവരും.
സ്‌കാനറുകളും തൂക്കം പരിശോധിക്കുന്ന സംവിധാനങ്ങളും ഒരുക്കിയ ശേഷമായിരിക്കും പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക. നിലവിൽ നിയന്ത്രണങ്ങളുണ്ടെങ്കിലും തൂക്കം പരിശോധിക്കാതെ യാത്രക്കാർ ലഗേജ് കൊണ്ടുപോകുന്ന സാഹചര്യമുണ്ടെന്ന് റെയിൽവേ വ്യക്തമാക്കി.
ക്ലാസ് അടിസ്ഥാനത്തിൽ അനുവദനീയമായ ലഗേജ് തൂക്കം ഇങ്ങനെ:
എസി ഫസ്റ്റ് ക്ലാസ്: 70 കിലോ സൗജന്യം; പണമടച്ച് പരമാവധി 150 കിലോ വരെ
സെക്കന്റ് എസി: 50 കിലോ സൗജന്യം; പണമടച്ച് 100 കിലോ വരെ
തേർഡ് എസി: 40 കിലോ
സ്ലീപ്പർ ക്ലാസ്: 40 കിലോ സൗജന്യം; പണമടച്ച് 80 കിലോ വരെ
ജനറൽ കോച്ച്: 35 കിലോ സൗജന്യം; പണമടച്ച് 70 കിലോ വരെ
വാണിജ്യ ആവശ്യത്തിനുള്ള വസ്തുക്കൾ യാത്രാകോച്ചുകളിൽ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും റെയിൽവേ അറിയിച്ചു. ലഗേജുകളുടെ വലിപ്പത്തിനും നിയന്ത്രണമുണ്ട്. പരമാവധി ഒരു മീറ്റർ നീളം, 60 സെന്റിമീറ്റർ വീതി, 25 സെന്റിമീറ്റർ ഉയരം എന്നിവയാണ് അനുവദനീയം. ഇതിൽ കൂടുതലുള്ള ലഗേജുകൾ പാഴ്‌സൽ വാഗണുകളിൽ മാത്രമേ കയറ്റാൻ അനുവദിക്കൂ.
-
kerala3 days agoരാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
-
kerala3 days ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india1 day agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala1 day ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
GULF2 days agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
-
kerala2 days agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
-
GULF1 day agoദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
-
News3 days ago‘ഇന്നൊരു പെണ്ണിന്റെ മൂടുപടം മാറ്റിയ ആള് നാളെ എന്റെ കൈകളിലെ വസ്ത്രവും മാറ്റില്ലേ?’; നിതീഷ് കുമാറിനെതിരെ പ്രിയങ്ക കക്കാര്‍
