india
ഡല്‍ഹി മദ്യനയ അഴിമതി: ആപ് എം.പി സഞ്ജയ് സിങ് അറസ്റ്റില്‍
ഇന്ന് രാവിലെ ആറുമണിയോടെ ഇ ഡി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി പരിശോധനയും ചോദ്യം ചെയ്യലും ആരംഭിച്ചിരുന്നു.
ഡല്‍ഹി മദ്യനായ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ്ങിനെ ഇഡി അറസ്റ്റ് ചെയ്തു. ഇന്ന് 10 മണിക്കൂറോളം ഇഡി അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെ ആറുമണിയോടെ ഇ ഡി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി പരിശോധനയും ചോദ്യം ചെയ്യലും ആരംഭിച്ചിരുന്നു.
മദ്യനയ കേസില്‍ അകപ്പെട്ട ഡല്‍ഹി മുന്‍ ഉപ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയ അറസ്റ്റിലായി ജയിലില്‍ ഇപ്പോഴും കഴിയുകയാണ്.
india
ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിക്കുന്നത് നീതിരഹിതം; മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഉടൻ ജാമ്യം അനുവദിക്കണമെന്നും, സുതാര്യവും വേഗത്തിലുള്ളതുമായ വിചാരണ ഉറപ്പാക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.
ന്യൂഡൽഹി: ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർക്ക് ജാമ്യം നിഷേധിക്കുന്നത് അങ്ങേയറ്റം അനീതിയും ക്രൂരവുമാണെന്നും, ഇത് ജനാധിപത്യപരമായ വിയോജിപ്പുകളുടെ നിലനിൽപ്പിന് തന്നെ വലിയ ആഘാതമാണെന്നും വിമർശിച്ച് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള (CAA) പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ചില പ്രവർത്തകർക്ക് ജാമ്യം ലഭിച്ചത് സ്വാഗതാർഹമാണെങ്കിലും, ഈ രണ്ട് യുവാക്കളെ മാത്രം കടുപ്പമേറിയ നിയമങ്ങൾ ചുമത്തി തടവിൽ തുടരുന്നത് നീതിന്യായ വ്യവസ്ഥയിലെ വിവേചനത്തെയാണ് തുറന്നുകാട്ടുന്നത്.
സമാധാനപരവും ഭരണഘടനാപരവുമായ ഒരു മുന്നേറ്റത്തിൽ പങ്കുചേർന്നതിന്റെ പേരിൽ വിചാരണയ്ക്ക് മുൻപുള്ള ദീർഘകാല തടവ്, നിയമപരമായ നടപടിക്രമങ്ങളെ തന്നെ ഒരു ശിക്ഷയായി മാറ്റുകയാണ് ചെയ്യുന്നത്. ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഉടൻ ജാമ്യം അനുവദിക്കണമെന്നും, സുതാര്യവും വേഗത്തിലുള്ളതുമായ വിചാരണ ഉറപ്പാക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.
india
ഡല്‍ഹി കലാപ കേസ് ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ചു
ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ശിഫാഉര്‍റഹ്മാന്‍, മുഹമ്മദ് സലീം ഖാന്, ശദാബ് അഹ്മദ് എന്നിവര്‍ക്കുള്‍പ്പെടെ നിരവധി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി ഉത്തരവ്. അതേസമയം, ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ശിഫാഉര്‍റഹ്മാന്‍, മുഹമ്മദ് സലീം ഖാന്, ശദാബ് അഹ്മദ് എന്നിവര്‍ക്കുള്‍പ്പെടെ നിരവധി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.
ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, അഞ്ജാരിയ എന്നിവര്‍ ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് നിര്‍ണായക വിധി. വിചാരണ വൈകുന്നതു മാത്രം ജാമ്യം അനുവദിക്കുന്നതിനുള്ള കാരണമാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു വര്‍ഷത്തിന് ശേഷം ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ 2020 സെപ്റ്റംബര്‍ മുതല്‍ ഉമര്‍ ഖാലിദ് ജയിലിലാണ്. ഇതിനിടെ, സഹോദരിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഡിസംബര്‍ 11ന് ഡല്‍ഹിയിലെ കര്‍ക്കദൂമ കോടതി ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ കര്‍ശന ഉപാധികളോടെയായിരുന്നു അന്നത്തെ ജാമ്യാനുമതി.
india
കർണാടകയിൽ 13കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കസ്റ്റഡിയിൽ
14–15 വയസ്സുള്ള മൂന്ന് ആൺകുട്ടികളാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
ബംഗളൂരു: കർണാടകയിൽ 13 വയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ധാർവാഡ് ജില്ലയിലെ ഹുബ്ബള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം. 14–15 വയസ്സുള്ള മൂന്ന് ആൺകുട്ടികളാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയം വീട്ടിലെത്തിയ പ്രതികൾ പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ചാണ് ബലാത്സംഗം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പെൺകുട്ടിക്ക് ആവശ്യമായ സംരക്ഷണം ഒരുക്കിയിട്ടുണ്ടെന്നും മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഹുബ്ബള്ളി–ധാർവാഡ് പൊലീസ് കമ്മീഷണർ എൻ. ശശികുമാർ അറിയിച്ചു. പ്രതികളിൽ രണ്ട് പേർ ഹൈസ്കൂൾ വിദ്യാർഥികളാണെന്നും മൂന്നാമൻ സ്കൂൾ പഠനം ഉപേക്ഷിച്ചയാളാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബലാത്സംഗത്തിന്റെ വീഡിയോ അവരുടെ കൈവശമുണ്ടെന്ന് പറഞ്ഞ് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
-
News3 days agoഗസ്സ ശോചനീയാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്ലിം രാജ്യങ്ങള്‍
-
kerala3 days agoമുസ്ലിംലീഗിന് 324 തദ്ദേശ തലവന്മാര്; മുഴുവന്‍ ജില്ലകളിലും തലവന്മാര് സി.പി.എമ്മിനും കോണ്‍ഗ്രസ്സും മുസ്ലിംലീഗിനും മാത്രം
-
kerala2 days agoആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു; വി.ഡി. സതീശന്
-
india2 days agoബുലന്ദ്ഷഹറിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
-
News1 day agoവെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ്; സുപ്രീംകോടതി ഉത്തരവ്
-
kerala2 days agoവെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി വേണം; സാംസ്കാരിക പ്രവര്ത്തകന്
-
News2 days agoഇറാനിൽ പ്രതിഷേധം രൂക്ഷം; മരണം പത്ത്, യു.എസ്–ഇറാൻ വാക്പോരും കടുക്കുന്നു
-
kerala2 days ago‘മൂന്നാം പിണറായി ഭരണത്തെ കുറിച്ച് ഇപ്പോള്‍ ആരും പറയുന്നില്ല; ഇനി പറയാതിരിക്കുകയാണ് നല്ലത്’; കെ സി വേണുഗോപാല്‍
