kerala
മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി 120 അധിക ബാച്ച് അനുവദിച്ചു
മലബാർ മേഖലയിലെപ്ലസ് വൺ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി 120 അധിക ബാച്ച് അനുവദിച്ചു ഉത്തരവ് ഇറങ്ങി. യുഡിഎഫ് സർക്കാർ പ്രകടനപത്രികയിൽ പ്ലസ് വണ്ണിന് ആവശ്യമായ സീറ്റുകൾ നൽകുമെന്ന പറഞ്ഞ ഉറപ്പാണ് ഇത് വഴി പാലിച്ചിരിക്കുന്നത്.
പാലക്കാട് (30), മലപ്പുറം (60), കോഴിക്കോട് (20), കാസർഗോഡ് (10 ) എന്നിങ്ങനെയാണ് താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ചത്. ഒരു ബാച്ചിൽ 60 വിദ്യാർത്ഥികൾക്കാണ് പ്രവേശനം, ഇത് പ്രകാരം ഈ ജില്ലകളിൽ അധികമായി 7,200 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കും.
kerala
‘കള്ളന്‍ വിജയന്‍’ വിവാദം; എഡിറ്റര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി ദേശാഭിമാനി
ദേശാഭിമാനി വാരാന്തപതിപ്പില്‍ അവസാനനിമിഷം ഒഴിവാക്കേണ്ടി വന്ന ‘കള്ളന്‍ വിജയന്‍’ ലേഖന വിവാദത്തില്‍ എഡിറ്റര്‍ക്കെതിരെ നടപടിയുമായി മാനേജ്‌മെന്റ്.
തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപതിപ്പില്‍ അവസാനനിമിഷം ഒഴിവാക്കേണ്ടി വന്ന ‘കള്ളന്‍ വിജയന്‍’ ലേഖന വിവാദത്തില്‍ എഡിറ്റര്‍ക്കെതിരെ നടപടിയുമായി മാനേജ്‌മെന്റ്. വാരാന്തപ്പതിപ്പ് എഡിറ്ററുടെ ചുമതലയില്‍ നിന്ന് കെ.ആര്‍ അജയനെ മാറ്റി. ടി.ചന്ദ്രമോഹന് പകരം ചുമതല നല്‍കി. അജയനോട് കഴിഞ്ഞദിവസം റസിഡന്റ് എഡിറ്റര്‍ എം.സ്വരാജ് വിശദീകരണം തേടിയിരുന്നു. തലക്കെട്ട് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും തയാറാകാതെ മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തിയെന്ന് കാണിച്ചായിരുന്നു കാരണം കാണിക്കല്‍ നോട്ടീസ്.
ലേഖകന്‍ എഴുതി നല്‍കിയ ‘കള്ളന്‍ വിജയന്‍’ എന്ന പേരിലുള്ള ലേഖനം തലക്കെട്ട് മാറ്റുക പോലും ചെയ്യാതെ അച്ചടിക്കാനായി പ്രസിലേക്ക് വിട്ടു, ദേശാഭിമാനിയിലെ തര്‍ക്കം പുറത്തറിയിച്ച് വിവാദമാക്കി എന്നീ കാര്യങ്ങളും നോട്ടീസില്‍ അജയനെതിരെ ആരോപിച്ചിരുന്നു. സംഭവത്തില്‍ തിങ്കളാഴ്ച്ച വൈകിട്ട് നാലുമണിക്ക് മുമ്പായി കാരണം വിശദീകരിക്കണമെന്നായിരുന്നു നോട്ടീസിലെ ആവശ്യം. ‘കള്ളന്‍ വിജയന്‍’ എന്ന തലക്കെട്ട് പാര്‍ട്ടി വിരുദ്ധമല്ലെന്ന മറുപടിയാണ് വാരാന്തപ്പതിപ്പ് എഡിറ്റര്‍ കെ.ആര്‍ അജയന്‍ നല്‍കിയത്. ഇതേതുടര്‍ന്നാണ് ഇദ്ദേഹത്തെ ചുമതലയില്‍ നിന്ന് മാറ്റിയതെന്നാണ് സൂചന.
kerala
പരീക്ഷാ ക്രമക്കേട്: ധര്‍മേന്ദ്ര പ്രധാന്‍ രാജിവക്കുക ; മുസ്‌ലിം യൂത്ത് ലീഗ് ദേശവ്യാപക പ്രതിഷേധം ഇന്ന്
ഡല്‍ഹി, യു.പി, മഹാരാഷ്ട്ര, ബീഹാര്‍, കര്‍ണാടക, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് യൂത്ത് ലീഗ് പ്രതിഷേധ സദസ്സുകള്‍ സംഘടിപ്പിക്കും.
കോഴിക്കോട്: നീറ്റ് പരീക്ഷ ക്രമക്കേടില്‍ പ്രതിക്ഷേധിക്കുന്ന വിദ്യാര്‍ത്ഥികളെയും എം.പിമാര്‍ അടക്കമുള്ള ജനപ്രതിനിധികളെയും ആക്രമിക്കുന്ന ഡല്‍ഹി പോലീസ് നടപടി അവസാനിപ്പിക്കുക, നീറ്റ് പരീക്ഷ ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇന്ന് രാജ്യ വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സര്‍ഫറാസ് അഹ്‌മദ്, ജനറല്‍ സെക്രട്ടറി ടി.പി അഷ്‌റഫലി എം.എല്‍.എ എന്നിവര്‍ അറിയിച്ചു. ഡല്‍ഹി, യു.പി, മഹാരാഷ്ട്ര, ബീഹാര്‍, കര്‍ണാടക, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് യൂത്ത് ലീഗ് പ്രതിഷേധ സദസ്സുകള്‍ സംഘടിപ്പിക്കും.
രാജ്യത്തെ ചെറുപ്പക്കാരുടെ ഭാവി തകര്‍ക്കുന്ന രൂപത്തില്‍ 20 ലധികം കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ച നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച അടക്കമുള്ള പരീക്ഷ ആട്ടിമറികള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ നടക്കുന്ന സമരത്തെ കാണേണ്ടത്. വിദ്യാര്‍ത്ഥികളെയും അവരോടു ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എത്തിയ മുതിര്‍ന്ന പ്രതിപക്ഷ നേതാക്കളെയും ക്രൂരമായിട്ടാണ് ഡല്‍ഹി പോലീസ് ആക്രമിച്ചത്. ഈ ചോരക്കളി അങ്ങേയറ്റം ജനധിപത്യ വിരുദ്ധമാണ്.
ഡല്‍ഹി ആദ്യമായല്ല സമരങ്ങള്‍ കാണുന്നത്. ജനകീയ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു നടക്കുന്ന സമരങ്ങളെ ചര്‍ച്ചകള്‍ നടത്തി പരിഹരിക്കുക എന്നത് എല്ലാ കാലത്തും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മനോഹര കാഴ്ച ആയിരുന്നു.ലോക്പാല്‍ സമരത്തെ അന്നത്തെ മന്‍മോഹന്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്ത മാതൃക ഇപ്പോഴത്തെ ഭരണകൂടം ഓര്‍ക്കണം. സമരക്കാരോട് ചര്‍ച്ചക്ക് പോലും തയ്യാറാകാതെ അടിച്ചമര്‍ത്തിക്കളയാം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ സമരം കൂടുതല്‍ കരുത്തു നേടുകയാണ് ചെയ്യുക എന്ന് നേതാക്കള്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരം മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളോട് യൂത്ത് ലീഗ് പൂര്‍ണമായും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്.നാളെ നടക്കുന്ന പ്രതിഷേധ പരിപാടികള്‍ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങാന്‍ മുഴുവന്‍ സംസ്ഥാന കമ്മിറ്റികളോടും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
kerala
സി.ജെ.പി പ്രക്ഷോഭത്തിന് നേരെ ഡല്‍ഹി പൊലീസിന്റെ ക്രൂരത; മൂന്ന് എഫ്.ഐ.ആറുകള് രജിസ്റ്റര്‍ ചെയ്തു; 70 പേര്‍ കസ്റ്റഡിയില്‍
എന്നാല്‍ പോലീസിന്റെ കള്ളക്കേസുകള്ക്കും അടിച്ചമര്ത്തലുകള്ക്കും മുന്നില് വഴങ്ങില്ലെന്നും പരീക്ഷാ ക്രമക്കേടുകള്ക്കെതിരെയുള്ള സമരം ശക്തമായി തുടരുമെന്നും സംഘാടകര് വ്യക്തമാക്കി.
-
kerala2 days agoവടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
india2 days agoപാര്ലമെന്റ് ആരുടെയും സ്വകാര്യസ്വത്തല്ല, ഇത് വിദ്യാര്‍ഥികളുടേത് കൂടിയാണ്: പ്രിയങ്ക ഗാന്ധി
-
GULF2 days agoഒമാനില്‍ വാഹനപകടത്തില്‍ കണ്ണൂര്‍ സ്വദേശനി മരിച്ചു
-
GULF2 days agoഷാര്‍ജയില്‍ കെട്ടിടത്തില്‍നിന്ന് വീണു പരിക്കേറ്റ മലയാളി മരിച്ചു
-
kerala2 days agoആശകള്‍ ബാക്കിവച്ച് ശ്രീഹരി മടങ്ങി; നോവായി 12കാരന്റെ മരണം
-
kerala2 days agoമുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം സെപ്റ്റംബർ 5 ,6,7 തിയ്യതികളിൽ ബി പോക്കർ സാഹിബ് നഗറിൽ
-
india2 days agoചര്‍ച്ചയ്ക്ക് ഡി.എം പോര, പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ വരണം; ഉറച്ച നിലപാടില്‍ കോക്ക്റോച്ച് ജനതാ പാര്ട്ടി
-
kerala1 day agoസി.ജെ.പി പ്രക്ഷോഭത്തിന് നേരെ ഡല്‍ഹി പൊലീസിന്റെ ക്രൂരത; മൂന്ന് എഫ്.ഐ.ആറുകള് രജിസ്റ്റര്‍ ചെയ്തു; 70 പേര്‍ കസ്റ്റഡിയില്‍

