More
ഇറാന് യുദ്ധം അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോള്‍ ട്രംപ് കൂടുതല്‍ നിരാശനാകുന്നുതായി റിപ്പോര്‍ട്ട്
ഇറാൻ യുദ്ധം അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോൾ, അവസാനമില്ലാതെ തുടരുന്നതിനാൽ, ശാശ്വത സമാധാനത്തിനുള്ള സാധ്യതകളെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൂടുതൽ നിരാശനും സംശയാലുവും ആയിത്തീർന്നിരിക്കുന്നുവെന്ന് ഭരണകൂട ഉദ്യോഗസ്ഥരും പ്രസിഡന്റിനോട് അടുപ്പമുള്ള ആളുകളും പറയുന്നു.
വ്യാഴാഴ്ച പ്രസിദ്ധീകരിച്ച വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് അനുസരിച്ച്, നീണ്ടുനിൽക്കുന്ന സംഘർഷം ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തെ ഉയർന്ന വിലയ്ക്ക് ആക്കം കൂട്ടുകയും, അദ്ദേഹത്തിന്റെ അംഗീകാര റേറ്റിംഗുകൾ കുറയ്ക്കുകയും, വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക്കൻമാരുടെ സാധ്യതകളെ ബാധിക്കുകയും ചെയ്യുമെന്ന് ചില ഉപദേഷ്ടാക്കൾ ഭയപ്പെടുന്നു.
ഇറാൻ മനസ്സിലാക്കുന്ന ഒരേയൊരു കാര്യം സൈനിക ശക്തിയാണെന്ന് ട്രംപ് വിശ്വസിക്കുന്നുണ്ടെന്നും ടെഹ്റാനെതിരെ “പ്രതികാര നടപടി” സ്വീകരിക്കുകയാണെന്നും, ആക്രമണം തുടരുകയല്ലാതെ മറ്റ് മാർഗങ്ങളൊന്നുമില്ലെന്നും ഒരു മുതിർന്ന ഭരണകൂട ഉദ്യോഗസ്ഥൻ പറഞ്ഞു.
ചെലവുകളും പൊതുജന പിന്തുണയും സംബന്ധിച്ച ആശങ്കകൾക്കിടയിലും ട്രംപ് സൈനിക വർദ്ധനവ് കണക്കാക്കുമ്പോൾ, മിഡിൽ ഈസ്റ്റിലേക്ക് കൂടുതൽ സൈനികരെയും ആയുധങ്ങളെയും വിന്യസിക്കുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ബന്ധത്തെയും യുദ്ധം വഷളാക്കിയിട്ടുണ്ട്, ട്രംപ് അദ്ദേഹവുമായി സംസാരിക്കാനോ കാണാനോ മടിക്കുന്നുണ്ടെന്ന് ഒരു മുതിർന്ന ഭരണകൂട ഉദ്യോഗസ്ഥൻ പറഞ്ഞു.
ട്രംപിനും അദ്ദേഹത്തിന്റെ മുതിർന്ന ഉപദേഷ്ടാക്കൾക്കും യുദ്ധം വ്യക്തിപരമായ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്, അവരിൽ ചിലർക്ക് ഇറാനിയൻ വധഭീഷണിയെക്കുറിച്ച് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകുകയും കാർ സേവനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഈ വിഷയവുമായി പരിചയമുള്ള ആളുകൾ പറയുന്നു.
തുർക്കിയിലെ നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കുമ്പോൾ, ഇറാനിയൻ തന്നെ കൊല്ലാനുള്ള ഗൂഢാലോചനയെക്കുറിച്ച് ട്രംപിന് ഇസ്രായേലി ഇന്റലിജൻസ് വിവരം ലഭിച്ചു.
യുഎസ് ഉദ്യോഗസ്ഥർ അതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തെങ്കിലും, ഖത്തർ സമ്മാനിച്ച ജെറ്റിന് പകരം പഴയ എയർഫോഴ്സ് വണ്ണിൽ മടങ്ങാൻ ഈ വിവരശേഖരണം അദ്ദേഹത്തെ പ്രേരിപ്പിച്ചതായി പറയപ്പെടുന്നു. ന്യൂയോർക്ക് ടൈംസ് ഖത്തർ സമ്മാനിച്ച വിമാനത്തിന്റെ ചോർച്ച സുരക്ഷാ ഭീഷണിയാണെന്ന് വിശേഷിപ്പിച്ചതിനെത്തുടർന്ന് ട്രംപ് രോഷാകുലനായിരുന്നുവെന്ന് പറയപ്പെടുന്നു, അതേസമയം അദ്ദേഹത്തിന്റെ ഭരണകൂടം ഉറവിടം തിരിച്ചറിയാൻ ശ്രമിച്ചു.
Article
ആദര്‍ശപ്രസ്ഥാനത്തിന്റെ അഴകും ആഴവും
അറിവും വിനയവും കൊണ്ട് ആരെയും കീഴടക്കുന്ന മഹാനായ മാതൃകാ പണ്ഡിതനായിരുന്നു ഇന്നലെ വിടപറഞ്ഞ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുഖ്യ കാര്യദര്‍ശി ശൈഖുല്‍ ജാമിഅ: ഉസ്താദ് കെ. ആലിക്കുട്ടി മുസ്ലിയാര്.
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
അറിവും വിനയവും കൊണ്ട് ആരെയും കീഴടക്കുന്ന മഹാനായ മാതൃകാ പണ്ഡിതനായിരുന്നു ഇന്നലെ വിടപറഞ്ഞ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുഖ്യ കാര്യദര്‍ശി ശൈഖുല്‍ ജാമിഅ: ഉസ്താദ് കെ. ആലിക്കുട്ടി മുസ്ലിയാര്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെന്ന മഹാവൃക്ഷത്തിന്റെ അമരത്തിരുന്നപ്പോഴും ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ ഗുരുവായി ജീവിച്ചപ്പോഴും ജീവിതത്തില്‍ പുലര്‍ത്തിപ്പോന്ന വിനയവും അസാധാരണമായ പക്വതയും അദ്ദേഹത്തെ പലരില്‍ നിന്നും വ്യത്യസ്തനാക്കി. സമസ്തയെന്ന ആദര്‍ശ പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറിയായി സേവനം ചെയ്ത ഉസ്താദ്, പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സംഘടനയുടെ നയനിലപാടുകള്‍ക്ക് കരുത്തും കാവലുമായി നിലകൊണ്ടു. ശതാബ്ദി പിന്നിട്ട സമസ്തയുടെ ചരിത്രത്തില്‍ നമ്മുടെ മാര്‍ഗദര്‍ശികളായ പള്ളി വീട്ടില്‍ മുഹമ്മദ് മുസ്ലിയാര്, പറവണ്ണ കെ.പി മുഹ്യിദ്ദീന് കുട്ടി മുസ്ലിയാര്, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര് എന്നിവരുടെ പിന്‍ഗാമിയായിട്ടാണ് അദ്ദേഹം സമസ്ത ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെടുന്നത്.
വ്യക്തിപരമായി ദീര്‍ഘകാലത്തെ ബന്ധം ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. സംഘടനാ രംഗത്ത് സജീവമായതോടെ അദ്ദേഹവുമായി കൂടുതല്‍ അടുത്തിടപഴകാന്‍ എനിക്ക് അവസരം ലഭിച്ചു. കൂടിയാലോചനകളിലും ചര്‍ച്ചകളിലും അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിലപ്പെട്ട ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ദീര്‍ഘകാലത്തെ അനുഭവങ്ങളുടെയും പരിചയങ്ങളുടെയും പിന്‍ബലമുണ്ടായിരുന്നു. ശംസുല്‍ ഉലമാ, കോട്ടുമല ഉസ്താദ് തുടങ്ങിയ മഹാന്മാരോടൊപ്പം പ്രവര്‍ത്തിക്കുകയും അവര്‍ക്ക് സേവനം ചെയ്യുകയും ചെയ്യാന്‍ തൗഫീഖ് ലഭിച്ച അദ്ദേഹത്തിന് അവരുടെ സംഘടനാ തീരുമാനങ്ങളെ കുറിച്ചും നയ നിലപാടുകളെ കുറിച്ചും പറയാന്‍ എന്നും വലിയ ആവേശമായിരുന്നു.
കിതാബുകളില്‍ വലിയ അവഗാഹം നേടിയ അദ്ദേഹം സ്വപ്രയത്നത്തിലൂടെ തന്റെ വൈജ്ഞാനിക വ്യക്തിത്വത്തെ വികസിപ്പിച്ചു. കിതാബുകളുടെ സാങ്കേതിക പരിജ്ഞാനത്തോടൊപ്പം അറബി ഭാഷയിലും സാഹിത്യത്തിലും ഇംഗ്ലീഷ് പോലെയുള്ള ഇതര ഭാഷകളിലും വ്യുല്പത്തി നേടി. അതിനാല്‍ തന്നെ നിരവധി പൊതു ഉത്തരവാദിത്തങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ഇതര ഭാഷകളിലുള്ള അദ്ദേഹത്തിന്റെ പ്രാപ്ത്തി അദ്ദേഹത്തിന് പൊതു സ്വീകാര്യത നേടിക്കൊടുത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രസിഡന്റായി നിയോഗിക്കപ്പെട്ടതു മുതല്‍ ഉസ്താദ് ആലിക്കുട്ടി മുസ്ലിയാര് നല്കിയ പിന്തുണയും സഹായവും വളരെ വലുതായിരുന്നു. സമസ്തയുടെ കേന്ദ്ര മുശാവറ ഏതെങ്കിലുമൊരു വിഷയത്തില്‍ നയപരമായ ഒരു തീരുമാനം കൈകൊള്ളുമ്പോള്‍ അദ്ദേഹം സ്വീകരിച്ചിരുന്ന കീഴ് വഴക്കങ്ങളും സമീപനങ്ങളും എന്നും ഓര്‍മിക്കപ്പെടുക തന്നെ ചെയ്യും. സമസ്തയുടെ പാരമ്പര്യത്തിലൂന്നി പുതിയ കാലത്തെ ഉള്‍കൊള്ളുന്ന സമീപനം അദ്ദേഹം എല്ലാ കാലത്തും സ്വീകരിച്ചു.
വലിയൊരു പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തിരിക്കുന്ന തലക്കനമോ പ്രൗഢിയോ അദ്ദേഹം ആരോടും കാണിച്ചില്ല. സങ്കീര്‍ണമായ വിഷയങ്ങളുള്ളപ്പോഴെല്ലാം അവതാനതയോടെ കാര്യങ്ങള്‍ കേള്‍ക്കാനും അഭിപ്രായം രേഖപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഐതിഹാസികമായ നൂറാം വാര്‍ഷികം കാസര്‍കോട് കുണിയയില്‍ മാസങ്ങള്‍ക്ക് മുമ്പ് നടന്നപ്പോള്‍ ഏറെ അവശനായിട്ടും നഗരിയില്‍ വരാനും പതാക ഉയര്‍ത്തുന്ന ചടങ്ങുകളില്‍ പങ്കെടുക്കാനും അദ്ദേഹം തയാറായി. നൂറാം വാര്‍ഷിക പ്രചരണത്തിന്റെ ഭാഗമായി കന്യാകുമാരിയില്‍ നിന്ന് മംഗലാപുരത്തേക്ക് നടന്ന സമസ്ത ശതാബ്ദി സന്ദേശ യാത്രയുടെ പതാക കൈമാറ്റത്തിന് സ്വാഗത സംഘം ശൈഖുല്‍ ജാമിഅ: ആലിക്കുട്ടി മുസ്ലിയാരെ തിരഞ്ഞെടുത്തത് അദ്ദേഹത്തിനുള്ള ഏറ്റവും വലിയ അംഗീകാരമായിരുന്നു.
പ്രസ്ഥാനത്തോടും പ്രസ്ഥാന ബന്ധുക്കളോടും അദ്ദേഹം കാണിച്ച വാത്സല്യവും സ്നേഹവും അതിരറ്റതായിരുന്നു. പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളജിനെ അദ്ദേഹം ജീവന് തുല്യം സ്നേഹിച്ചു. സ്ഥാപനത്തിന്റെ ഉയര്‍ച്ചക്കും വളര്‍ച്ചക്കും അദ്ദേഹം എന്നും സേവന സന്നദ്ധനായിരുന്നു. ജാമിഅഃയുടെ പ്രൗഢിയും പാരമ്പര്യവും നിലനിര്‍ത്താന്‍ അദ്ദേഹം എപ്പോഴും മുന്നില്‍ നിന്നു. സമസ്ത കേന്ദ്ര മുശാവറ, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്, സമസ്ത ഫത് വാ കമ്മിറ്റി തുടങ്ങിയ വിവിധ വേദികളില്‍ അദ്ദേഹവുമായി ഒന്നിച്ചിരിക്കാനും സഹപ്രവര്‍ത്തനം നടത്താനും സാധിച്ചു. കൂടാതെ കാസര്‍കോട് ഖാസി എന്ന നിലയില്‍ അവിടെ വെച്ചും ഉസ്താദുമായി ദീര്‍ഘകാലം ബന്ധപ്പെടാനും വിവിധ വിഷയങ്ങളില്‍ ഇടപെടാനും കഴിഞ്ഞു. അപ്പോഴെല്ലാം അദ്ദേഹം തന്റെ സ്വതസിദ്ധമായ ശൈലിയിലും വിനയത്തോടെയും മാത്രമേ സംവദിക്കാറുള്ളൂ.
ശംസുല്‍ ഉലമായുടെ ശിഷ്യനെന്ന നിലയില്‍ അദ്ദേഹം എപ്പോഴും അഭിമാനം കൊണ്ടു. ശൈഖുനയുടെ ശിഷ്യന്മാര് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന പ്രബോധന പ്രവര്‍ത്തനങ്ങളെ കുറിച്ച് അദ്ദേഹം എല്ലാ വേദികളിലും വാചാലനായി. ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എടുത്ത തീരുമാനങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ടായിരുന്നു. അത് നടപ്പാക്കുവാനും പുതിയ പദ്ധതികളും പരിപാടികളുമായി സംഘടന എന്നും ചലനാത്മകമാവണമെന്നും അദ്ദേഹം ആഗ്രഹിച്ചു. ഉസ്താദിന്റെ വഫാത്തോടെ സമസ്തയുടെ പൈതൃകവും പാരമ്പര്യവും നെഞ്ചേറ്റിയ ഒരു ജീവിതം കൂടി വിടപറഞ്ഞിരിക്കുകയാണ്. പണ്ഡിതന്റെ മരണം ലോകത്തിന്റെ മരണമാണെന്ന വചനം അന്വര്‍ഥമാവുന്ന രൂപത്തിലാണ് ഒരോ മഹാ ജീവിതങ്ങളും അസ്തമിക്കുന്നത്. അവരുടെ കാല്പാടുകള് പിന്തുടര്ന്ന് തലമുറകള്‍ക്ക് ദീനീ ചൈതന്യം കൈമാറേണ്ടവരാണ് നാമെല്ലാം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഇസ്സത്ത് നിലനിര്‍ത്താന്‍ നമ്മുടെ മുന്‍ഗാമികള്‍ സഹിച്ച ത്യാഗവും സേവനവും എന്നും ഓര്‍മിക്കുന്നതോടൊപ്പം ഉസ്താദിന്റെ പാരത്രിക ജീവിതം അല്ലാഹു സമ്പന്നമാക്കട്ടെ…
Article
അലിവിന്റെയും അറിവിന്റെയും ആള്‍രൂപം
രു വിളക്കുമാടമായി ജ്വലിച്ചുനിന്ന് വിശ്വാസികള്‍ക്ക് അറിവിന്റെ ശോഭതെളിയിച്ച സൂഫീവര്യന്‍.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
അറിവിന് മധുരം കിനിയുന്ന വാക്കുകളും അലിവിന്റെ കുളിര്‍തെന്നല്‍ സ്പര്‍ശവും സമ്മേളിച്ച ഒരു യുഗപുരുഷനായിരുന്നു പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്. ഇസ്ലാമിന്റെയും സമസ്തയുടെയും ധന്യപാത ജീവിതവഴിയായി സ്വീകരിച്ച പണ്ഡിത ശ്രേഷ്ഠന്. ഒരു വിളക്കുമാടമായി ജ്വലിച്ചുനിന്ന് വിശ്വാസികള്‍ക്ക് അറിവിന്റെ ശോഭതെളിയിച്ച സൂഫീവര്യന്‍. മൗനമായിരിക്കുമ്പോഴും അദ്ദേഹത്തിന്റെ ചുണ്ടുകള്‍ സദാ ചലിച്ചുകൊണ്ടേയിരിക്കും. അല്ലാഹുവിന്റെ മഹദ് വചനങ്ങള്‍ ഉരുവിട്ട് സദാസമയവും സൃഷ്ടാവില്‍ അലിഞ്ഞുചേര്‍ന്നുള്ള ജീവിതം.
ഇസ്ലാമിന്റെ ധാര്‍മിക പാതയും സമസ്തയുടെ പാരമ്പര്യവും പൈതൃകവും മുറുകെപിടിച്ചാണ് അദ്ദേഹം ജീവിതകാലം മുഴുവന്‍ കഴിച്ചുകൂട്ടിയത്. ഇഹത്തിലെ നേട്ടങ്ങള്‍ക്കുവേണ്ടിയായിരുന്നില്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളൊന്നും, എല്ലാം പരലോക വിജയത്തിനായി മാത്രം. കൗമാര കാലം മുതല്ക്കുതന്നെ സമുദായ നേതൃത്വത്തിലെത്തിയയാളായിരുന്നു മഹാനവര്കള്. 1968ല്‍ ജാമിഅയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം മീനാര്‍കുഴിയില്‍ ദര്‍സ് ആരംഭിക്കുമ്പോള്‍ വളറെ ചെറുപ്പമായിരുന്നു അദ്ദേഹം. 16 വയസില്‍ തന്നെ ഖത്തീബായി, 20 വയസ് കഴിഞ്ഞുപോകും മുമ്പ് ഖാസിയായി പൊതുരംഗത്ത് സജീവമായ പണ്ഡിതനാണദ്ദേഹം. 1979 ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ മുദരിസായി നിയമിതനായി. 2003 ല്‍ പ്രിന്‍സിപ്പലായി തിരഞ്ഞെടുക്കപ്പെട്ടു. 2013 ല്‍ കാസര്‍കോട് ഖാസിയായി നിയമിക്കപ്പെട്ടു. 1986 ലാണ് സമസ്ത കേന്ദ്ര മുശാവറയില്‍ അംഗമായത്. 2010ല്‍ സമസ്ത സെക്രട്ടറിയായി.
2016ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആറാമത്തെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷന് പ്രസിഡന്റ്, സുന്നി അഫ്കാര്‍ വാരിക ചീഫ് എഡിറ്റര്‍ പദവി വഹിച്ചു. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍ മാനുമായിരുന്നു. ആള് ഇന്ത്യ പേഴ്സണല്‍ ലോ ബോര്‍ഡ്, മുസ്ലിം വേള്‍ഡ് ലീഗ് ഫിഖ്ഹ് കൗണ്‍സില്‍ എന്നീ സമിതികളില്‍ പ്രത്യേക ക്ഷണിതാവായിരുന്നു. ബഹുഭാഷാ പണ്ഡിതനായ അദ്ദേഹം നിരവധി അന്താരാഷ്ട്ര വേദികളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
പിന്നിട്ട ജീവിതം മുഴുവന്‍ സമുദായത്തിന്റെ നേതൃനിരയില്‍ തന്നെ അദ്ദേഹമുണ്ടായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും ലോകത്തിലെ തന്നെ പ്രശസ്ത ഇസ്്ലാമിക കലാലയമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും ചുക്കാന്‍ പിടിച്ചു. സമസ്തക്കായി ജീവിതം മുഴുവന്‍ ഓടി നടന്നു. ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ചു. അനാരോഗ്യം കാരണം കിടപ്പിലാവുന്നതുവരെ അദ്ദേഹം സമുദായത്തിനായി ഓടിനടന്നു. ജാമിഅഃയിലെ അധ്യാപകനായും പ്രിന്‍സിപ്പാളായും പ്രവര്‍ത്തിച്ച അദ്ദേഹം, നിരവധി പണ്ഡിതരെ സമൂഹത്തിന് സംഭാവന ചെയ്തു. ഉസ്താദുമാരുടെ ഉസ്താദായിരുന്ന ആലിക്കുട്ടി മുസ്ലിയാര് എന്നും സമുദായത്തിന്റെ ആധികാരിക നേതൃത്വമായിരുന്നു.
വിയോഗം വരെ ഉമ്മുല്‍ മദാരിസിന്റെ രക്ഷകര്‍തൃസ്ഥാനമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അവസാനം നടന്ന വാര്‍ഷിക, സനദ് ദാന സമ്മേളനത്തിലും അദ്ദേഹം സജീവമായി പങ്കെടുത്തു. സന്തതസഹചാരികളുടെയും ഊന്നുവടിയുടെയും സഹായത്തോടെയാണ് അന്നദ്ദേഹം വേദിയിലെത്തിയത്. എനിക്ക് ഓര്മവെച്ച കാലം മുതല്‍ ഞങ്ങളുടെ കുടുംബത്തിന്റെ കൂടെ അദ്ദേഹമുണ്ടായിരുന്നു. പാണക്കാട് കുടുംബവുമായുണ്ടായിരുന്ന ആഴത്തിലുള്ള ബന്ധം ഞങ്ങളുടെ പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ കാലം മുതല്‍ക്ക് തുടങ്ങിയതായിരുന്നു. പിന്നീട് മുഹമ്മദലി ശിഹാബ് തങ്ങളുമായും ഉമറലി ശിഹാബ് തങ്ങളുമായും ഹൈദരലി ശിഹാബ് തങ്ങളുമായും ഞങ്ങളെല്ലാവരുമായുമെല്ലാം ആ ബന്ധം തുടര്‍ന്നു. പാണക്കാട്ടെ വീട് അദ്ദേഹത്തിന് സ്വന്തം വീട് പോലെ പ്രിയപ്പെട്ടതായിരുന്നു. ഞങ്ങള്‍ക്കദ്ദേഹം വലിയ അത്താണിയും ബലവുമായിരുന്നു.
ഇടക്കിടെ അവിടെ വരും, ദീര്‍ഘനേരമിരിക്കും. മുന്പിലെ വഴിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിലെല്ലാം തറവാട്ടില്‍ സന്ദര്‍ശനം നടത്തും. പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന പൂര്‍വികരുടെ ഖബറിടം സന്ദര്‍ശിക്കും. പട്ടിക്കാട് ജാമിഅഃ കമ്മിറ്റിയില്‍ അംഗമായത് മുതല്‍ അദ്ദേഹവുമായി കൂടുതല്‍ അടുത്തിടപഴകാന്‍ അവസരം ലഭിച്ചിരുന്നു. സമ്മേളനത്തിന്റെ കാര്യങ്ങളിലും മറ്റും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. അടുത്തിടപഴകിയപ്പോഴെല്ലാം പുഞ്ചിരിയും സംയമനവും നിറഞ്ഞസ്നേഹവുമല്ലാതെ മറ്റൊന്നും ആ മുഖത്ത് നിഴലിച്ച് കണ്ടിട്ടില്ല. വലിപ്പചെറുപ്പമില്ലാതെ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന പ്രകൃതം. അറിവുകൊണ്ടും അലിവ്കൊണ്ടും മനുഷ്യരെ ചേര്‍ത്തുനിര്‍ത്തുന്ന വ്യക്തിത്വം. വിയോഗ വാര്‍ത്തയറിയുമ്പോള്‍ മനസിലേക്കോടിയെത്തിയത് അനേകം ഓര്‍മകളാണ്. നഷ്ടപ്പെട്ടത് ഒരു കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ചിരുന്ന ഒരാളെയാണ്. അതെ, ഒടുവില്‍ അല്ലാഹു നിശ്ചയിച്ചതെല്ലാം പൂര്‍ത്തിയാക്കി ആ പണ്ഡിതന് തിരുസന്നിധിയിലേക്ക് യാത്രയായിരിക്കുന്നു. മഹാനവര്‍കളുടെ പരലോക ജീവിതം അല്ലാഹു റാഹത്തിലാക്കട്ടെ. നമ്മെയും അവരെയും സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടട്ടെ.
kerala
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅഃ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാർ വിടവാങ്ങി
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅഃ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാർ വിടവാങ്ങി. കേരളീയ മുസ്ലിം പൊതുമണ്ഡലത്തിൽ സജീവ സാന്നിദ്ധ്യമായ ആലിക്കുട്ടി മുസ്ല്യാർ 2003 മുതൽ 2006 വരെ കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ, 2006 മുതൽ 2009 വരെകേന്ദ്ര ഹജ്ജ് കമ്മറ്റി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2003 മുതൽ ജാമിഅ നൂരിയയുടെ പ്രിൻസിപ്പാൾ സ്ഥാനം വഹിക്കുന്ന ആലിക്കുട്ടി മുസ്ലിയാർ അറിയപ്പെടുന്ന പണ്ഡിതനും എഴുത്തുകാരനും പ്രാസംഗികനുമാണ്. ആൾ ഇന്ത്യ പേഴ്സണൽ ബോർഡ് അംഗം കൂടിയായ അദ്ദേഹം നിരവധി ദേശീയ അന്തർദേശീയ സെമിനാറുകളിലും പങ്കെടുത്ത് പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട്. പുണ്യഭൂമിയിലേക്ക്, മുസ്ലിം ലോകം 1421, മുസ്ലിം ലോകം 1423, മുസ്ലിം ലോകം 1425, ദിക്റുകൾ, ഇസ്ലാമിക മുന്നേറ്റം ആഗോള തലത്തിൽ, ഫലസ്തീൻ ജൂതർക്കെന്തവകാശം തുടങ്ങിയ മലയാളം പുസ്തകങ്ങൾക്ക് പുറമെ ഇൻതിദാറുൽ മഫ്ഖൂദ് എന്ന അറബി കർമശാസ്ത്ര ഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ട്.
മൂസ ഹാജി ബിയ്യാതുകുട്ടി ദമ്പതികളുടെ മകനായി 1945-ൽ ജനിച്ചു. പിതാമഹൻ ആലി ഹാജിയിൽ നിന്നും പിന്നീട് സൈതലവി മുസ്ലിയാരിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. പിന്നീട് വിവിധ പള്ളി ദർസുകളിൽ പഠനം നടത്തി. തുടർന്ന് പട്ടിക്കാട് ജാമിഅ നൂരിയയിൽ ചേർന്നു. ജാമിഅ നൂരിയ പഠനകാലത്ത് ഇ.കെ അബൂബകർ മുസ്ലിയാർ, കോട്ടുമല മുസ്ലിയാർ, കുമരംപൂത്തൂർ കുഞ്ഞലവി മുസ്ലിയാർ, എ.സി. ജമാലുദ്ദീൻ മുസ്ലിയാർ, വെല്ലൂർ അബൂബകർ ഹസ്റത്ത്, കാടേരി മുസ്ലിയാർ തുടങ്ങിയ പ്രമുഖരുടെ വിദ്യാർഥിയാവാൻ അവസരം ലഭിച്ചു. 1968-ൽ ജാമിഅ നൂരിയ വിദ്യാഭ്യാസം പൂർത്തീകരിച്ചു.
-
kerala3 days agoമലബാര്‍ മേഖലയിലെ പ്ലസ് വണ്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി 120 അധിക ബാച്ച് അനുവദിച്ചു
-
india3 days agoസിജെപിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന് വിലക്ക്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പുനഃസ്ഥാപിച്ചു
-
kerala3 days agoമുസ്ലിം യൂത്ത് ലീഗ് സമര രാത്രി താക്കീതായി
-
india2 days agoസമരം തകര്‍ക്കാന്‍ ബിജെപി ഗുണ്ടകളെ ഉപയോഗിക്കുന്നു, ചര്‍ച്ചകള്‍ക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല: അഭിജിത് ദീപ്കെ
-
kerala2 days agoപതിമൂന്നാമത് കേരള സാഹിത്യോത്സവ് അവാർഡ് ടി. ടി. ശ്രീകുമാറിന്
-
kerala2 days agoസമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅഃ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാർ വിടവാങ്ങി
-
india2 days agoസമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ ആശങ്കകള്‍ ന്യായം; സ്വന്തം സര്‍ക്കാരിനെ തള്ളി മുരളി മനോഹര്‍ ജോഷി, ബി.ജെ.പിയില്‍ ഭിന്നസ്വരം
-
Article1 day agoഅലിവിന്റെയും അറിവിന്റെയും ആള്‍രൂപം

