ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ ഓഖ്‌ലയില്‍ വിവാഹവീട്ടില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ചു പേര്‍ മരിച്ചു. മൂന്നു സ്ത്രീകളും ഒരു കുട്ടിയും ഒരു പുരുഷനുമാണ് വെന്തുമരിച്ചത്. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഡല്‍ഹി സഫ്ദര്‍ജങ് ഹോസ്പിറ്റലിലും ഇ.എസ്.ഐ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

okhla_blast_story_647_062717081442

നാളെ നടത്താന്‍ നിശ്ചയിച്ച വിവാഹത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി നിരവധി ബന്ധുക്കള്‍ വീട്ടിലെത്തിയിരുന്നു. ഇവര്‍ക്ക് ഭക്ഷണം തയാറാക്കുന്നതിനിടെയാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. തീ പടര്‍ന്നതിനു തൊട്ടു പിന്നാലെ ഉഗ്ര ശബ്ദത്തോടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്നലെ രാത്രി 9.30ഓടെയാണ് അപകടമുണ്ടായത്. നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്.