Video Stories
വാംഖഡെയില്‍ ജെന്നിങ്‌സിന്റെ ദിനം

മുംബൈ: അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടിയ കീറ്റന്‍ ജെന്നിങ്‌സിന്റെ (112) പിന്‍ബലത്തില്‍ ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ട് അഞ്ചിന് 288 എന്ന ഭേദപ്പെട്ട നിലയില്‍. നാലു വിക്കറ്റെടുത്ത ആര്‍ അശ്വിനും ജെന്നിങ്‌സുമായിരുന്നു ആദ്യ ദിനത്തിലെ ഹീറോകള്‍. അവസാന സെഷനിലാണ് ഇംഗ്ലണ്ടിന് മൂന്നു വിക്കറ്റുകള്‍ നഷ്ടമായത്. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ജെന്നിങ്‌സ് അലസ്റ്റര്‍ കുക്കിന്റെ 11-ാമത്തെ ഓപണിങ് പാര്‍ട്ട്ണര്‍ ആയത് എങ്ങിനെയു സംശയം പ്രകടിപ്പിച്ചവര്‍ക്ക് ജെന്നിങ്‌സ് ബാറ്റു കൊണ്ട് മറുപടി തീര്‍ക്കുകയായിരുന്നു.
പിതാവും മുന്‍ കോച്ചുമായ റേയുടെ പിന്‍ബലത്തില്‍ ടീമിലെത്തിയ ജെന്നിങ്‌സിന്റെ ബാറ്റിങ് ശേഷിയെ കുറിച്ച് സംശയം ഉന്നയിച്ചവര്‍ക്ക് ആദ്യ ഇന്നിങ്‌സില്‍ തന്നെ ജെന്നിങ്‌സ് മറുപടി തീര്‍ത്തു. അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇംഗ്ലീഷുകാരനും 69-ാമത്തെ ഓപണിങ് ബാറ്റ്‌സ്മാനുമാണ് ജെന്നിങ്‌സ്. പരമ്പര നഷ്ടം ഒഴിവാക്കാന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാത്ത ഇംഗ്ലണ്ട് നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അതേ സമയം സ്‌കോര്‍ പൂജ്യത്തില്‍ നില്‍ക്കെ ഉമേഷ് യാദവിന്റെ പന്തില്‍ കരുണ്‍ നായര്‍ ജെന്നിങ്‌സിനെ പിടികൂടിയിരുന്നുവെങ്കില്‍ സ്‌കോര്‍ ബോര്‍ഡിന്റെ ചിത്രം മറ്റൊന്നാകുമായിരുന്നു. തുടക്കത്തിലെ പതര്‍ച്ചക്കു ശേഷം ക്യാപ്റ്റന്‍ കുക്കും- ഹസീബ് ഹമീദിനു പകരക്കാരനായി എത്തിയ ജെന്നിങ്‌സും ചേര്‍ന്ന് സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്.
ആദ്യ വിക്കറ്റില്‍ ഇരുവരും 99 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 46 റണ്‍സെടുത്ത കുക്ക് കൂറ്റനടിക്ക് ശ്രമിച്ച് പരാജയപ്പെടുകയായിരുന്നു. ജഡേജയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേല്‍ കുക്കിനെ സ്റ്റമ്പ് ചെയ്തു പുറത്താക്കി. പിന്നാലെ എത്തിയ ജോ റൂട്ട് (21) ജെന്നിങ്‌സുമൊത്ത് സ്‌കോര്‍ ബോര്‍ഡ് മെല്ലെ ചലിപ്പിച്ചെങ്കിലും 21 റണ്‍സെടുത്ത റൂട്ട് അശ്വിന്റെ പന്തില്‍ കോലിക്കു പിടികൊടുത്ത് മടങ്ങി. ഇതോടെ പതിവ് ഇംഗ്ലീഷ് തകര്‍ച്ച മുംബൈയിലും ആരംഭിച്ചെന്നു തോന്നിയെങ്കിലും മൂന്നാം വിക്കറ്റില്‍ മോയിന്‍ അലിയും (50) ജെന്നിങ്‌സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 200 കടത്തി. ഇരുവരും ചേര്‍ന്ന് 94 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അശ്വിന്‍ തന്നെയാണ് ഈ കൂട്ടുകെട്ടും അവസാനിപ്പിച്ചത്. മോയിന്‍ അലി മടങ്ങിയതിനു തൊട്ടു പിന്നാലെ ജെന്നിങ്‌സും മടങ്ങി. 219 പന്തില്‍ 13 ബൗണ്ടറികളുടെ സഹായത്തോടെയായിരുന്നു ജെന്നിങ്‌സിന്റെ കന്നി ശതകം.
ബെയര്‍ സ്‌റ്റോ (14) ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. അഞ്ചിന് 249 എന്ന നിലയിലായ ഇംഗ്ലണ്ടിനെ പിന്നീട് ബെന്‍സ്റ്റോക്‌സും (25*), ജോസ് ബട്ട്‌ലറും (18*) ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ ആദ്യ ദിനം പൂര്‍ത്തിയാക്കി. ഇന്ത്യക്കു വേണ്ടി അശ്വിന്‍ നാലു വിക്കറ്റും ജഡേജ ഒരു വിക്കറ്റും നേടി. ആദ്യ ദിനം തന്നെ പിച്ചില്‍ നിന്നും സ്പിന്നര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭ്യമായതോടെ രണ്ടാം ദിനത്തില്‍ സ്പിന്നര്‍മാരെ നേരിടാന്‍ ഇംഗ്ലീഷ് നിര ബെന്‍ സ്‌റ്റോകിലേക്കാണ് ഉറ്റു നോക്കുന്നത്. 83 വര്‍ഷത്തിനിടെ മുംബൈയില്‍ മുംബൈക്കാരനില്ലാതെ ആദ്യമായി ഇറങ്ങിയ ഇന്ത്യന്‍ നിരയില്‍ പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമിക്കു പകരം ഭുവനേശ്വര്‍ കുമാറും അജിന്‍ക്യ രഹാനെക്കു പകരം ഓപണര്‍ കെ.എല്‍ രാഹുലും തിരിച്ചെത്തി. ഇംഗ്ലീഷ് നിരയില്‍ പരിക്കേറ്റ ബൗളര്‍ സ്റ്റ്യുവര്‍ട്ട് ബ്രോഡിനു പകരം ജെയ്ക് ബാളും ഹസീബ് ഹമീദിനു പകരം ജെന്നിങ്‌സും എത്തി. സ്‌കോര്‍ ഇംഗ്ലണ്ട് 288/5.
Video Stories
മധ്യപ്രദേശില്‍ കഫ് സിറപ്പ് ദുരന്തം: മരണം 15 ആയി; രണ്ട് പുതിയ കഫ് സിറപ്പുകള്‍ക്കൂടി നിരോധിച്ചു
റീലൈഫ്, റെസ്പിഫ്രഷ് എന്നീ രണ്ട് കഫ് സിറപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി

ചിന്ദ്വാര: മധ്യപ്രദേശില്‍ കോള്‍ഡ്രിഫ് കഫ് സിറപ്പ് കുടിച്ച കുട്ടികളുടെ മരണം 15 ആയി. ഇതിന്റെ പശ്ചാത്തലത്തില്‍ റീലൈഫ്, റെസ്പിഫ്രഷ് എന്നീ രണ്ട് കഫ് സിറപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. ഗുജറാത്തില്‍ നിര്‍മ്മിക്കുന്ന ഈ മരുന്നുകളില്‍ അപകടകാരിയായ ഡൈ എത്തിലീന്‍, ഗ്ലൈക്കോള്‍ എന്നിവയുടെ അളവ് കൂടുതലാണെന്ന് പരിശോധനയില്‍ കണ്ടെത്തി.
മരണങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു. മരുന്ന് നിര്‍ദേശിച്ച ഡോക്ടര്‍ പ്രവീണ്‍ സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഫ് സിറപ്പ് ഉപയോഗിച്ചതിന് പിന്നാലെ കുട്ടികളുടെ വൃക്കയും തലച്ചോറും കേടുപാടുകള്‍ സംഭവിച്ചതായി പ്രാഥമിക വിലയിരുത്തല്‍.
തമിഴ്‌നാട്ടില്‍ ഉല്‍പാദിപ്പിച്ച കഫ് സിറപ്പിലും അതേ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങള്‍ വില്‍പ്പന വിലക്കി. കേന്ദ്രം നിയോഗിച്ച ഉന്നത സമിതി ആറ് സംസ്ഥാനങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുകയാണ്.
Video Stories
ഉജ്വലമായ മുന്നേറ്റത്തോടെ എം.എസ്.എഫ് ക്യാമ്പസ് കാരവൻ ഏഴു ദിനങ്ങൾ പിന്നിട്ടു
പെരിന്തൽമണ്ണ പി.ടി. എം കോളജിൽ നിന്ന് തുടങ്ങി വളാഞ്ചേരി മജില്സ്
കോളജിൽ സമാപിച്ചു

മലപ്പുറം: ‘സർഗ വസന്ത കലാലയം സമരോത്സുക വിദ്യാർ ത്ഥിത്വം’ എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിലെ ക്യാമ്പസുകളിൽ സംഘടിപ്പിക്കുന്ന ‘കാമ്പസ് കാരവൻ’ ഏഴു ദിവസം പിന്നിട്ട് ആവേശത്തോടെ ഇന്ന് സമാപിക്കും.
ഏഴാം ദിവസത്തെ ഉദ്ഘാടനം പെരിന്തൽമണ്ണ ഗവൺമെൻ്റ് പി.ടി.എം കോളേജിൽ ജാഥാ ക്യാപ്റ്റൻ കബീർ മുതുപറമ്പ് നിർവ്വഹിച്ചു. വിദ്യാർത്ഥി പക്ഷ നിലപാടുകൾക്ക് വേണ്ടി എം.എസ്.എഫ് ക്യാമ്പസുകളിൽ നടത്തുന്ന സമരപ്രക്ഷോഭങ്ങൾക്ക് വിദ്യാർഥികൾ നൽകുന്ന പിന്തുണയുടെ നേർകാഴ്ചയാണ് ക്യാമ്പസ് യാത്രയിൽ ലഭിക്കുന്ന സ്വീകരണം.
വെല്ലുവിളികളെ നേരിട്ടുകൊണ്ടും കലാലയങ്ങളിൽ സർഗാത്മകമായ പ്രവർത്തനങ്ങൾ നടത്തിയും കഴിഞ്ഞ കാലയളവിൽ എം.എസ്.എഫ് യൂണിയൻ നടത്തിയ ആകെ പ്രവർത്തനങ്ങളുടെ പ്രതിഫലനമാകും
ഈ തിരഞ്ഞെടുപ്പ് വിധി എന്നും ജാഥാ നായകൻ എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് പറഞ്ഞു.
ജാഥാ ക്യാപ്റ്റൻ എം.എ സ്.എഫ് ജില്ലാ പ്രസിഡൻ്റ് കബിർ മുതുപറമ്പ്, വൈസ് ക്യാപ്റ്റൻ ഷിബി മക്കരപറബ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.ഇസ്മായിൽ,സെക്രട്ടറി എ.വി നബീൽ,ടെക്ഫെഡ് സംസഥാന ചെയർമാൻ ജലീൽ കാടാമ്പുഴ,
അറഫാ ഉനൈസ്, റമീസ കാവനൂർ, ജുമാന ജെബീൻ,അഡ്വ.ഒ.പി റഹൂഫ് ,അജ്മൽ മേലേതിൽ, നബീൽ വട്ടപ്പറമ്പ്,സുൽത്താൻ ആലംങ്കീർ,നബിൽ കുമ്പളാംകുഴി,സൽമാൻ ഒടമല,മുബഷീർ പുഴക്കാട്ടിരി,അംജദ് പുറമണ്ണൂർ,റിഫാക്കത്തലി എടയൂർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
ഇന്ന് മലബാർ കോളേജ് മാണൂർ,ഐ.എച്ച്,ആർ.ഡി വട്ടംകുളം,അസബാഹ് കോളേജ് വളയംങ്കുളം,എം.ഇ.എസ് പൊന്നാനി,ഗവൺമെൻ്റ് കോളേജ് തവനൂർ എന്നീ ക്യാമ്പസുകളിൽ പര്യടനം പൂർത്തിയാകുന്നതോടെ ക്യാമ്പസ് കാരവൻ പര്യടനം പൂർത്തിയാക്കും.
kerala
കോള്‍ഡ്രിഫ് കഫ് സിറപ്പ് വില്‍പ്പന തടയാനുള്ള പരിശോധനയും സാമ്പിള്‍ ശേഖരണവും ഇന്നും തുടരും
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 170 ബോട്ടിലുകള്‍ കണ്ടെടുത്തിരുന്നു.

സംസ്ഥാനത്ത് കോള്‍ഡ്രിഫ് കഫ് സിറപ്പിന്റെ വില്‍പ്പന തടയാനുള്ള പരിശോധനയും സാമ്പിള്‍ ശേഖരണവും ഇന്നും തുടരും. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 170 ബോട്ടിലുകള്‍ കണ്ടെടുത്തിരുന്നു. 52 സാമ്പിളുകളാണ് ആദ്യ ഘട്ടത്തില്‍ പരിശോധിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ കഫ് സിറപ്പുകള്‍ കഴിച്ച് കുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ രണ്ട് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് കഫ് സിറപ്പ് നല്‍കരുതെന്ന കര്‍ശന നിര്‍ദ്ദേശം ഡ്രഗ് കണ്‍ട്രോളര്‍ നല്‍കിയിരുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വില്‍ക്കരുതെന്നും മെഡിക്കല്‍ സ്റ്റോറുകള്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
-
News2 days ago
എഴുത്തുകാരന് റിഫ്അത് അല്‍ അര്ഈറിന്റെ ഗസ്സയുടെ കവിത ‘ഞാന്‍ മരിക്കേണ്ടി വന്നാല്‍’ ( If I Must Die)
-
kerala2 days ago
‘തട്ടിപ്പ് തുടര്‍ന്ന് കെടി ജലീല്‍’ സര്‍വീസ് ബുക്ക് തിരുത്തി പെന്ഷന് വാങ്ങാന്‍ ശ്രമം
-
india3 days ago
ആക്രമണ ദൃശ്യം ഉപയോഗിച്ച് ബ്ലാക്ക്മെയില്‍; ഡല്‍ഹിയില്‍ MBBS വിദ്യാര്‍ത്ഥിനിയെ ഒരു മാസത്തോളം ബലാത്സംഗത്തിനിരയാക്കി
-
Film3 days ago
തീയേറ്ററുകളിൽ ചിരി പടർത്താൻ ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം “പെറ്റ് ഡിറ്റക്ടീവ്” ഒക്ടോബർ 16ന് റിലീസ് റെഡി..
-
News2 days ago
ഇസ്രാഈലിന്റെ വഞ്ചന: ലബനാന് വലിയ പാഠം
-
Film2 days ago
60 കോടി രൂപ തട്ടിപ്പ് ബോളിവുഡ് താരം ശില്‍പ്പാ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തു
-
kerala20 hours ago
ബാലുശേരി കോട്ട ക്ഷേത്രത്തിലും സ്വർണ മോഷണം: മലബാര്‍ ദേവസ്വം ബോര്‍ഡിലും സ്വര്‍ണം കാണാനില്ലെന്ന് പരാതി
-
india3 days ago
ജയ്പൂരിലെ സവായ് മാന്‍ സിംഗ് ആശുപത്രിയിലെ ഐസിയുവില്‍ വന്‍ തീപിടിത്തം; ആറ് പേര് മരിച്ചു