india
കുപ്രസിദ്ധ കവര്‍ച്ചാസംഘത്തിന്റെ ആക്രമം; സുരേഷ് റെയ്നയുടെ അമ്മാവന് കൊല്ലപ്പെട്ടു
ആഗസ്റ്റ് 19ന് രാത്രിയില്‍ പത്താന്‍കോട്ടുള്ള തരിയാല്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. കുപ്രസിദ്ധ കവര്‍ച്ചാസംഘമായ ‘കാലെ കച്ചേവാലാ’യിലെ അംഗങ്ങളാണ് അശോക് കുമാറിനെയും കുടുംബത്തേയും ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊള്ളസംഘത്തിന്റെ അക്രമത്തില്‍ കുടുംബത്തിലെ മറ്റുള്ള നാല് അംഗങ്ങള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.

ചണ്ഡിഗഡ്: പഞ്ചാബിലെ പത്താന്‍കോട്ടില്‍ കവര്‍ച്ചക്കാര്‍ നടത്തിയ ആക്രമണത്തില്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ അമ്മാവന് കൊല്ലപ്പെട്ടു. 58 വയസുള്ള കോണ്ട്രാക്ടര് അശോക് കുമാറാണ് കൊല്ലപ്പെട്ടതെന്ന് പത്താന്‍കോട് സീനിയര്‍ പൊലീസ് സൂപ്രണ്ട് ഗുല്‍നീത് സിംഗ് ഖുറാന അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ആഗസ്റ്റ് 19ന് രാത്രിയില്‍ പത്താന്‍കോട്ടുള്ള തരിയാല്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. കുപ്രസിദ്ധ കവര്‍ച്ചാസംഘമായ ‘കാലെ കച്ചേവാലാ’യിലെ അംഗങ്ങളാണ് അശോക് കുമാറിനെയും കുടുംബത്തേയും ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊള്ളസംഘത്തിന്റെ അക്രമത്തില്‍ കുടുംബത്തിലെ മറ്റുള്ള നാല് അംഗങ്ങള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കുമാറിന്റെ 80 വയസുള്ള അമ്മ സത്യാ ദേവി, ഭാര്യ ആശ ദേവി, മക്കളായ അപിന്, കുശാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റതെന്നും പൊലീസ് പറഞ്ഞു.
കൊള്ള സംഘം ക്രിക്കറ്റ് താരത്തെ ലക്ഷ്യംവച്ചാണോ അക്രമം നടത്തിയതെന്ന് വ്യക്തമല്ല. ആക്രമണം നടക്കുന്ന സമയത്ത് ഇവര്‍ വീടിന്റെ ടെറസില്‍ ഉറക്കത്തില്‍ ആയിരുന്നു. അതേസമയം, വീട്ടില്‍ നിന്ന് പണവും സ്വര്‍ണവും കവര്‍ന്നതായി പൊലീസ് പറഞ്ഞു. സത്യാ ദേവിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തെങ്കിലും മറ്റുള്ളവര്‍ ഇപ്പോഴും ചികിത്സയിലാണെന്ന് പത്താന്‍കോട് പൊലീസ് സൂപ്രണ്ട് പ്രഭ്ജോത് സിംഗ് വിര്‍ക് പറഞ്ഞു.
ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അശോക് കുമാറിന്റെ മരണം സ്ഥിരീകരിച്ച പത്താന്‍കോട് സീനിയര്‍ പൊലീസ് സൂപ്രണ്ട് ഗുല്‍നീത് സിംഗ് ഖുറാന, വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കി. അശോക് കുമാറിന്റെ മൂത്ത സഹോദരന് ശ്യാം ലാല്‍ ആണ് കൊല്ലപ്പെട്ടയാള്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ അമ്മാവനാണെന്ന് അറിയിച്ചത്. റെയ്ന ഗ്രാമത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്യാം ലാല്‍ പറഞ്ഞു.
Suresh Raina has returned to India for personal reasons and will be unavailable for the remainder of the IPL season. Chennai Super Kings offers complete support to Suresh and his family during this time.
KS Viswanathan
CEO— Chennai Super Kings (@ChennaiIPL) August 29, 2020
അതിനിടെ, ചെന്നൈ സൂപ്പര്‍ കിങ്സ് താരം സുരേഷ് റെയ്ന ഐപിഎല്‍ പതിമൂന്നാം സീസണില്‍ കളിക്കാതെ നാട്ടിലേക്ക് മടങ്ങി. ദുബായില്‍ നിന്നാണ് റെയ്ന ഇന്ത്യയിലേക്ക് തിരിച്ചത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് റെയ്നയുടെ പിന്മാറ്റമെന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് സിഇഒ കാശി വിശ്വനാഥന്റെ പ്രസ്താവനയില്‍ അറിയിച്ചു. റെയ്നയ്ക്കും കുടുംബത്തിനും ഈ സമയം എല്ലാ പിന്തുണയും നല്‍കുന്നതായി കാശി വിശ്വനാഥന് പറഞ്ഞു.
യു.എ ഇയില്‍ സെപ്തംബര്‍ 19 മുതലാണ് ഐ പി എല്‍ ആരംഭിക്കുന്നത്. ഇതിനിടെ ചെന്നൈ സൂപ്പര്‍ കിങ്സിലെ ഒരു താരത്തിനും 11 സ്റ്റാഫ് അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ധോനിക്കൊപ്പം ഓഗസ്റ്റ് 15ന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച താരമാണ് റെയ്ന. യുഎഇയിലേക്ക് പറക്കുന്നതിന് മുന്‍പ് ചെന്നൈയില്‍ സംഘടിപ്പിച്ച അഞ്ച് ദിവസത്തെ ക്യാംപില്‍ റെയ്ന പങ്കെടുത്തിരുന്നു.
india
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍
26 വയസ്സുള്ള അര്മാന് എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്മാന് എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന് ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന് വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന് നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.
india
യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന് ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

യുപിയില്‍ സ്കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന് ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.
പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.
india
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു.

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാകേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ഇതുസംബന്ധിച്ച വിശദീകരണം തേടി. കേസ് ജൂണ്‍ 2ന് വീണ്ടും പരിഗണിക്കും.
കാഞ്ചീപുരത്ത് നിന്നുള്ള ഹരിഹരന്, തിരുവള്ളൂരില്‍ നിന്നുള്ള സായ് പ്രിയ, റാണിപേട്ടില്‍ നിന്നുള്ള അക്ഷയ എന്നിവരുള്‍പ്പെടെ 13 പേരാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്‍കാതെ
-
kerala3 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
News3 days ago
ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം; 70 പേര് കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു
-
News3 days ago
എസ്പാന്യോളിനെ പരാജയപ്പെടുത്തി ബാഴ്സലോണ 28-ാം ലാ ലിഗ കിരീടം നേടി
-
local3 days ago
എയ്റോസ്പേസ് നിർമ്മാണത്തിൽ നേട്ടവുമായി അമൃതയിലെ ഗവേഷക വിദ്യാർത്ഥി