Connect with us

News

ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്നു

92 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.

Published

on

 

കോട്ടബാറ്റോ:തെക്കന്‍ ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്നു.92 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. 40 ആളുകളെ രക്ഷപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.

എയര്‍ഫോഴ്‌സിന്റെ സി 130 നമ്പര്‍ വിമാനമാണ് തകര്‍ന്നത്. അപകടത്തില്‍ വിമനത്തിന് തീപിടിച്ചിട്ടുണ്ട്. രക്ഷപ്രവര്‍ത്തനം തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള; സ്മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒയും കര്‍ണാടകയിലെ ജ്വല്ലറി ഉടമയും അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക നടപടിയുമായി പ്രത്യേക അന്വേഷണ സംഘം.

Published

on

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക നടപടിയുമായി പ്രത്യേക അന്വേഷണ സംഘം. സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനെയും എസ്ഐടി അറസ്റ്റ് ചെയ്തു. ശബരിമലയിലെ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈമാറിയത് സ്മാര്‍ട്ട് ക്രിയേഷന്‍സിനായിരുന്നു. ശില്‍പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനിയാണ്.

സ്വര്‍ണക്കൊള്ളയില്‍ ഇരുവര്‍ക്കും കൃത്യമായ പങ്കുണ്ടെന്ന് തെളിവുകളോടെ എസ്ഐടിക്ക് ബോധ്യമായതിന് പിന്നാലെയാണ് അറസ്റ്റ്. സ്വര്‍ണപ്പാളികള്‍ വേര്‍തിരിച്ചെടുക്കുന്നതിന് പങ്കജ് ഭണ്ഡാരി എല്ലാ വിധ പിന്തുണ നല്‍കിയതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഗോവര്‍ധനാണ് ഈ സ്വര്‍ണം സൂക്ഷിച്ചത്. ശബരിമലയിലെ സ്വര്‍ണമാണ് ഇതെന്ന ബോധ്യത്തോടെയാണ് ഗോവര്‍ധന്‍ സ്വര്‍ണം സൂക്ഷിച്ചതെന്ന തെളിവുകളും എസ്ഐടിക്ക് ലഭിക്കുകയായിരുന്നു.

മാത്രവുമല്ല, പങ്കജ് ഭണ്ഡാരി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഒന്നിലധികം തവണ ഇടപെടല്‍ നടത്തി. അന്വേഷണം വഴിതിരിച്ചുവിടാന്‍ ഇയാള്‍ വൈരുദ്ധ്യമുള്ള മൊഴികള്‍ നല്‍കി. സ്മാര്‍ട്ട് ക്രിയേഷനില്‍ സ്വര്‍ണത്തിന്റെ അളവടക്കം രേഖപ്പെടുത്തിയ രേഖകള്‍ പങ്കജ് ഭണ്ഡാരി നശിപ്പിച്ചെന്നും എസ്ഐടി കണ്ടെത്തിയിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്ഐടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചു. പിന്നാലെയാണ് അറസ്റ്റ്. അന്വേഷണത്തില്‍ എസ്‌ഐടി ഗുരുതര ആലസ്യം കാണിക്കുകയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

Continue Reading

kerala

മലപ്പുറം കരുവാരക്കുണ്ടില്‍ കടുവ ഭീതി രൂക്ഷം; നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

കാളികാവ്, കരുവാരകുണ്ട് മേഖലകളിലെ എസ്റ്റേറ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ കടുത്ത ആശങ്കയിലാണ്.

Published

on

മലപ്പുറം: മലപ്പുറം  മലയോര മേഖലയില്‍ കടുവ ഭീതി വീണ്ടും രൂക്ഷമായി. കഴിഞ്ഞ ദിവസം പ്രദേശത്ത് പാതി ഭക്ഷിച്ച നിലയില്‍ പന്നിയുടെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്ന് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി വനംവകുപ്പ് അറിയിച്ചു. ഇതോടെ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയ വനംവകുപ്പ് സ്ഥലത്ത് ക്യാമറകള്‍ സ്ഥാപിച്ച് നിരന്തരം പരിശോധന നടത്തിവരികയാണ്. കാളികാവ്, കരുവാരകുണ്ട് മേഖലകളിലെ എസ്റ്റേറ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ കടുത്ത ആശങ്കയിലാണ്.

കടുവയുടെ സാന്നിധ്യം ഉറപ്പായതോടെ തോട്ടങ്ങളിലെ കാടുകള്‍ വെട്ടിമാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. റബ്ബര്‍ ഉല്‍പാദന സീസണ്‍ തുടങ്ങുന്ന സാഹചര്യത്തില്‍ പുലര്‍ച്ചെ മൂന്നുമണിമുതല്‍ ടാപ്പിംഗിനായി തൊഴിലാളികള്‍ തോട്ടങ്ങളില്‍ എത്താറുള്ളതിനാല്‍ കടുവ ഭീഷണി അവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി അടക്കാക്കുണ്ട്, പാറശ്ശേരി, പാന്ത്ര പ്രദേശങ്ങളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

അടക്കാക്കുണ്ട് എഴുപതേക്കര്‍ പ്രദേശത്ത് രണ്ട് മാസം മുമ്പ് ഒരു പശുവിനെ കടുവ പിടിച്ചു ഭക്ഷിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കടുവയെ പിടികൂടുന്നതിനായി എഴുപതേക്കറില്‍ കെണി സ്ഥാപിച്ചെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല. എട്ടുമാസങ്ങള്‍ക്ക് മുമ്പ് ഒരു തൊഴിലാളിയെ കടുവ ആക്രമിച്ച് കൊന്ന സംഭവത്തെ തുടര്‍ന്ന് മലയോര മേഖലയിലെ തൊഴില്‍ മേഖല പാടെ സ്തംഭിച്ചിരുന്നു. വന്യമൃഗങ്ങളുടെ നിരന്തര ശല്യം മൂലം പ്രദേശത്തെ നിരവധി തോട്ടങ്ങള്‍ ഇനിയും സാധാരണ നിലയിലാകാത്ത അവസ്ഥയിലാണ്

 

Continue Reading

News

ആരോഗ്യഭീഷണി ഉയര്‍ത്തുന്ന പ്രാവുകള്‍; കര്‍ണാടകയില്‍ പൊതുസ്ഥലങ്ങളില്‍ തീറ്റ നല്‍കുന്നത് നിരോധിച്ചു

പൊതുജനങ്ങള്‍ക്ക് ശല്യമോ ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ പ്രാവുകളെ തീറ്റുന്നത് പൂര്‍ണമായും നിരോധിക്കണമെന്നാണ് നിര്‍ദേശം

Published

on

ബെംഗളൂരു: ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ പടരാന്‍ സാധ്യതയുണ്ടെന്ന ആശങ്കയെ തുടര്‍ന്ന് കര്‍ണാടകയില്‍ പൊതുസ്ഥലങ്ങളില്‍ പ്രാവുകളെ തീറ്റുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. പ്രാവുകളുടെ കാഷ്ഠവും തൂവലുകളും മനുഷ്യരില്‍ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ബെംഗളൂരു കോര്‍പ്പറേഷന്‍ (ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി) ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ നഗരസഭകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൊതുജനങ്ങള്‍ക്ക് ശല്യമോ ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ പ്രാവുകളെ തീറ്റുന്നത് പൂര്‍ണമായും നിരോധിക്കണമെന്നാണ് നിര്‍ദേശം. നഗരങ്ങളില്‍ പ്രാവുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഗുരുതരമാകുന്ന സാഹചര്യത്തിലാണ് നടപടി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി

Continue Reading

Trending