india
എയര്‍ ഇന്ത്യ വാങ്ങാന്‍ താല്പര്യം അറിയിച്ച് ടാറ്റ
കടക്കെണിയില്‍പെട്ട് പ്രതിസന്ധിയിലാണ് നിലവില്‍ എയര്‍ ഇന്ത്യ. കമ്പനിയുടെ നൂറ് ശതമാനം ഓഹരികളും വില്‍ക്കാനാണ് കേന്ദ്ര തീരുമാനം
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ താല്പര്യം അറിയിച്ച് ടാറ്റ. കമ്പനി വാങ്ങാനായി ലേലത്തിന് അപേക്ഷ നല്‍കിയതായാണ് റിപ്പോര്‍ട്ട്. ടാറ്റയെ കൂടാതെ സ്പെയ്സ് ജെറ്റും എയര്‍ ഇന്ത്യ വാങ്ങാനായി താല്പര്യം അറിയിച്ച്് രംഗത്തെത്തിയിട്ടുണ്ട്.
കടക്കെണിയില്‍പെട്ട് പ്രതിസന്ധിയിലാണ് നിലവില്‍ എയര്‍ ഇന്ത്യ. കമ്പനിയുടെ നൂറ് ശതമാനം ഓഹരികളും വില്‍ക്കാനാണ് കേന്ദ്ര തീരുമാനം.
ഗ്രൗണ്ട് ഹാന്‍ഡിലിങ് കമ്പനിയായ എയര്‍ ഇന്ത്യ സാറ്റ്സ് എയര്‍പോര്‍ട്ട് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയും ലേലത്തിന്റെ ഭാഗമായി വില്‍ക്കാനാണ് നീക്കം. മുംബൈയിലെ എയര്‍ ഇന്ത്യ ബില്‍ഡിങ്ങും ഡല്‍ഹിയിലെ എയര്‍ലൈന്‍ശ് ഹൗസും ലേലത്തിന്റെ ഭാഗമായിരിക്കും.
നിലവില്‍ 43,000 കോടിയാണ്? എയര്‍ ഇന്ത്യയുടെ ബാധ്യത.
india
‘‘തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പി നിർദേശങ്ങൾക്കൊത്ത് മാത്രം പ്രവർത്തിക്കുകയാണ്, എസ്.ഐ.ആറില്‍ ബംഗാളില്‍ ഗുരുതര വീഴ്ചകള്‍: മമത
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി മമത ബാനർജി. എന്യൂമറേഷൻ ഘട്ടം പൂർത്തിയാക്കി പ്രസിദ്ധീകരിച്ച കരട് പട്ടിക ‘എ’ മുതൽ ‘ഇസെഡ്’ വരെ അബദ്ധങ്ങളാണെന്ന് തൃണമൂൽ കോൺഗ്രസ് ബൂത്ത് ലെവൽ ഏജന്റുമാരുടെ സമ്മേളനത്തിൽ അവർ ആരോപിച്ചു.
‘‘തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പി നിർദേശങ്ങൾക്കൊത്ത് മാത്രം പ്രവർത്തിക്കുകയാണ്. എന്യൂമറേഷൻ ഘട്ടത്തിൽ വോട്ടർമാരെ കണ്ടെത്തുന്നതിൽ ഗുരുതര വീഴ്ചകളാണ് സംഭവിച്ചത്. അർഹരായ ആയിരക്കണക്കിന് വോട്ടർമാരാണ് പട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ടത്. ഇത്രയേറെ വോട്ടർമാരുടെ പ്രശ്നങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ പരിഹരിക്കാനാകുമെന്ന് അറിയില്ല’’- അവർ പറഞ്ഞു.
india
വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സുരക്ഷ മുന്നറിയിപ്പുമായി കേന്ദ്ര ഏജൻസി
വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സുരക്ഷ മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In). സൈബർ ആക്രമണങ്ങൾ നേരിടാനും സൈബർ സുരക്ഷ ഉറപ്പാക്കാനും ചുമതലയുള്ള രാജ്യത്തെ പ്രധാന ഏജൻസിയാണിത്. ഡിവൈസ് ലിങ്കിങ് എന്ന ഫീച്ചറിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഈ കേന്ദ്ര ഏജൻസി. ഗോസ്റ്റ് പേയറിങ്(GhostPairing ) എന്നറിയപ്പെടുന്ന സൈബർ ആക്രമണമാണ് ഇപ്പോൾ ഭീഷണി ഉയർത്തുന്നത്.
വാട്സ്ആപ്പ് പൂർണമായി ഹാക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവർത്തനം. Hi, check this photo എന്ന സന്ദേശത്തിനൊപ്പം വരുന്ന ലിങ്ക് വഴിയാണ് വാട്സ്ആപ്പ് അക്കൗണ്ടുകൾ പൂർണമായി ഹാക്ക് ചെയ്യപ്പെടുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ സന്ദേശം അയച്ചവർക്ക് വാട്സ്ആപ്പ് ഹാക്ക് ചെയ്യാൻ സാധിക്കും. സൈബർ ആക്രമണം നടത്തുന്നവർക്ക് വാട്സ്ആപ്പിലേക്ക് മറ്റൊരു അനുവദാവും ഇല്ലാതെ പ്രവേശനം ലഭിക്കുന്ന രീതിയാണ് ഗോസ്റ്റ് പേയറിങ്(GhostPairing ).
ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെടുന്ന അക്കൗണ്ടിൽ നിന്ന് കോൺടാക്ടിലുള്ളവർക്ക് സന്ദേശം അയക്കാനും തട്ടിപ്പ് നടത്താനും സാധിക്കും. ഫേസ്ബുക്ക് ലിങ്കിന് സമാനമായ ഒരു ലിങ്കാണ് സൈബർ ആക്രമണകാരികൾ സന്ദേശത്തിനോടൊപ്പം അയക്കുന്നത്. ഇത് ക്ലിക്ക് ചെയ്ത് ഓപ്പൺ ചെയ്യുന്നതോടെ ഒരു വ്യാജ ഫേസ്ബുക്ക് വ്യൂവർ ആണ് ലഭിക്കുന്നത്. ഇതിന് പിന്നാലെ വാട്സ്ആപ്പ് പൂർണമായും ഹൈജാക്ക് ചെയ്ത് മാറ്റുകയാണ് തട്ടിപ്പുകാർ ചെയ്യുന്നതെന്ന് കേന്ദ്ര ഏജൻസിയുടെ മുന്നറിയിപ്പിൽ പറയുന്നു.
ഈ വർഷം ഒക്ടോബറിൽ, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C), ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പരസ്യങ്ങൾ ഉപയോഗിച്ച് ഇരകളെ കബളിപ്പിച്ച് അവരുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര കുറ്റകൃത്യ പ്രവണത തിരിച്ചറിഞ്ഞതായി പറഞ്ഞു.
ഇത്തരം തട്ടിപ്പുകളിൽ നിന്ന് വാട്സ്ആപ്പ് സുരക്ഷിതമാക്കാൻ നിർദേശങ്ങളും ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം പുറപ്പെടുവിച്ചിട്ടുണ്ട്.
- സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
- ബാഹ്യ സൈറ്റുകളിൽ നിങ്ങളുടെ ഫോൺ നമ്പർ ഒരിക്കലും നൽകരുത്.tech
- വാട്സ്ആപ്പിൽ ലിങ്ക് ചെയ്ത ഉപകരണങ്ങൾ പതിവായി പരിശോധിക്കുക.
- പരിചയമില്ലാത്ത ഏതെങ്കിലും ഉപകരണം ശ്രദ്ധയിൽപ്പെട്ടാൽ, അത് ഉടൻ ലോഗ് ഔട്ട് ചെയ്യുക.
GULF
വിമാനനിരക്ക് വർധന കാരണം ഇന്ത്യയിലേക്കുള്ള യാത്രകൾ ഒഴിവാക്കി യുഎഇയിലെ പ്രവാസികൾ
ക്രിസ്തുമസ് കാരണം കൊച്ചി, കൊൽക്കത്ത, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനനിരക്ക് ഈ സീസണിൽ വളരെ കൂടുതലാണ്
ദുബൈ: ക്രിസ്മസ് കാലത്ത് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്ന സാഹചര്യത്തിൽ, യാത്രകൾക്കായി ചെലവ് കുറഞ്ഞ മറ്റു വിദേശ രാജ്യങ്ങൾ തിരഞ്ഞെടുത്ത് യുഎഇയിലെ പ്രവാസികൾ. ക്രിസ്തുമസ് കാരണം കൊച്ചി, കൊൽക്കത്ത, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനനിരക്ക് ഈ സീസണിൽ വളരെ കൂടുതലാണ്. ദുബൈയിൽ താമസിക്കുന്ന കൊൽക്കത്ത സ്വദേശിയായ പോൾ ജെ പറയുന്നത് തന്റെ നാലംഗ കുടുംബത്തിന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് നിരക്ക് മാത്രം ഏകദേശം 13,600 ദിർഹവും ആകെ ചെലവ് 17,000 ദിർഹവും വരുമെന്നാണ്. എന്നാൽ കൈറോയിലേക്ക് യാത്ര പോകുന്നതിലൂടെ ടിക്കറ്റിന് ഒരാൾക്ക് 1,200 ദിർഹം വീതവും ആകെ 8,400 ദിർഹം മാത്രമേ ചെലവ് വരുന്നുള്ളൂവെന്നും പോൾ പറഞ്ഞു.
ബെംഗളൂരുവിലേക്കുള്ള ടിക്കറ്റ് നിരക്കിനൊപ്പം നാട്ടിലെ മറ്റ് ചെലവുകളും കൂടി കണക്കിലെടുക്കുമ്പോൾ ഇസ്താംബുൾ അല്ലെങ്കിൽ മാലിദ്വീപ് പോലുള്ള ഡെസ്റ്റിനേഷനുകൾ കൂടുതൽ ലാഭകരമാണെന്നാണ് ഐടി പ്രൊഫഷണലായ നവീൻകുമാർ അഭിപ്രായപ്പെടുന്നത്. യുഎഇയിൽ നിന്ന് കൈറോയിലേക്കും ഇസ്താംബുളിലേക്കും 1,200 ദിർഹവും മാലിദ്വീപിലേക്ക് 1,300 ദിർഹവുമാണ് നിലവിൽ വിമാന ടിക്കറ്റ് നിരക്കുള്ളത്. ബജറ്റ് നിയന്ത്രിക്കുന്നതിനായി പല കുടുംബങ്ങളും ഇപ്പോൾ നാട്ടിലേക്ക് പോകുന്നതിനേക്കാൾ മുൻഗണന നൽകുന്നത് ഇത്തരം വിനോദയാത്രകൾക്കാണെന്ന് ട്രാവൽ കൺസൾട്ടന്റായ പവൻ പൂജാരി പറഞ്ഞു. വിസ നടപടികൾ ലളിതമായതും ടിക്കറ്റ് നിരക്ക് കുറവായതുമായ തുർക്കി, ഈജിപ്ത്, കോക്കസസ് മേഖലയിലുള്ള രാജ്യങ്ങൾ എന്നിവ പ്രവാസികൾക്കിടയിൽ ജനപ്രിയ ബദലുകളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
-
kerala13 hours agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala1 day agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala1 day agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala1 day agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
kerala13 hours agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
india2 days agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
kerala1 day agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india1 day agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
