Connect with us

kerala

കേരളത്തില്‍ ഇന്ന് 3795 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാമ്പിളുകളാണ് പരിശോധിച്ചത്.

Published

on

കേരളത്തില്‍ ഇന്ന് 3795 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, എറണാകുളം 543, തൃശൂര്‍ 445, കോഴിക്കോട് 413, കോട്ടയം 312, കൊല്ലം 310, കണ്ണൂര്‍ 202, മലപ്പുറം 192, പത്തനംതിട്ട 146, ആലപ്പുഴ 139, ഇടുക്കി 132, പാലക്കാട് 110, വയനാട് 91, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ണകജഞ) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,61,939 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,57,425 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4514 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 206 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 38,583 കോവിഡ് കേസുകളില്‍, 8.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 50 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 195 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 42,824 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3556 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 200 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4308 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 595, കൊല്ലം 249, പത്തനംതിട്ട 222, ആലപ്പുഴ 141, കോട്ടയം 370, ഇടുക്കി 185, എറണാകുളം 768, തൃശൂര്‍ 389, പാലക്കാട് 14, മലപ്പുറം 209, കോഴിക്കോട് 522, വയനാട് 267, കണ്ണൂര്‍ 309, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 38,583 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,08,764 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇതാണോ പിണറായി സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?, ഇതാണോ നിങ്ങളുടെ ജനമൈത്രി പൊലീസ് സ്റ്റേഷന്‍?; രൂക്ഷ വിമര്‍ശനവുമായി വി.ഡി. സതീശന്‍

തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ചതിന് സമാനമായ സംഭവമാണ് എറണാകുളത്തും ഉണ്ടായിരിക്കുന്നത്. ഇത്തരം ക്രൂരതകള്‍ സംസ്ഥാനത്ത് ഉടനീളെ നടന്നിട്ടുണ്ടെന്നു വേണം കരുതാനെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Published

on

എറണാകുളം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനില്‍ എസ്എച്ച്ഒ ഗര്‍ഭിണിയെ മര്‍ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ചതിന് സമാനമായ സംഭവമാണ് എറണാകുളത്തും ഉണ്ടായിരിക്കുന്നത്. ഇത്തരം ക്രൂരതകള്‍ സംസ്ഥാനത്ത് ഉടനീളെ നടന്നിട്ടുണ്ടെന്നു വേണം കരുതാനെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

രാഷ്ട്രീയ എതിരാളികളെ നേരിടുകയെന്ന ലക്ഷ്യത്തോടെ കേരള പൊലീസിനെ നിയന്ത്രിക്കാനുള്ള അധികാരം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിനും സിപിഎമ്മിലെ ക്രിമിനല്‍ മാഫിയ കൂട്ടുകെട്ടിനും അടിയറവ് വച്ചതിന്റെ ദുരന്തഫലങ്ങള്‍ ഒന്നൊന്നായി പുറത്തുവരികയാണ്.

ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ ഇതാണോ നിങ്ങളുടെ ജനമൈത്രി പൊലീസ് സ്‌റ്റേഷന്‍ നിങ്ങളുടെ പാര്‍ട്ടിയെ പോലെ നിങ്ങള്‍ നിയന്ത്രിക്കുന്ന പൊലീസിലെ ക്രിമിനലുകളും ഏത് യുഗത്തിലാണ് ജീവിക്കുന്നത് എന്തൊരു പരാജയമാണ് മുഖ്യമന്ത്രി നിങ്ങളും നിങ്ങളുടെ സര്‍ക്കാരും. പൊലീസിലെ ക്രിമിനലുകളെ ഒരു നിമിഷം പോലും സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുത്. കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും- അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

kerala

കൊല്ലത്ത് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ അസ്ഥികുടം കണ്ടെത്തി

മനയില്‍കുളങ്ങരയില്‍ ആള്‍ത്താമസം ഇല്ലാത്ത വീടിന്റ് പുറകിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

Published

on

കൊല്ലം തിരുമുല്ലവാരത്ത് ആള്‍ത്താമസം ഇല്ലാത്ത വീട്ടില്‍ അസ്ഥികുടം കണ്ടെത്തി. മനയില്‍കുളങ്ങരയില്‍ ആള്‍ത്താമസം ഇല്ലാത്ത വീടിന്റ് പുറകിലാണ് അസ്ഥികൂടം കണ്ടെത്തിയത്. നാലുമാസം മുമ്പാണ് ഈ വീട്ടില്‍ അവസാനമായി ആളുകള്‍ വന്ന് പോയത്.

മധ്യവയസ്‌കനായ പുരുഷന്റെ അസ്ഥികൂടമാണെന്ന് പ്രാഥമിക നിഗമനം. അസ്ഥികൂടത്തിന് മാസങ്ങള്‍ പഴക്കമുണ്ടെന്നാണ് കണ്ടെത്തല്‍. വീടിരിക്കുന്ന വസ്തുവില്‍ തേങ്ങയിടാന്‍ വന്ന ആളാണ് അസ്ഥികൂടം കണ്ടത്. ഫോറന്‍സിക് സംഘവും കൊല്ലം വെസ്റ്റ് പൊലീസും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Continue Reading

kerala

പാലക്കാട് കാര്‍ കത്തി ഒരാള്‍ മരിച്ചു

വൈകുന്നേരം നാല് മണിയോടെയാണ് ധോണിയിലെ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കത്തുന്നത് കണ്ടത്.

Published

on

പാലക്കാട് കാര്‍ കത്തി ഒരാള്‍ മരിച്ചു. വൈകുന്നേരം നാല് മണിയോടെയാണ് ധോണിയിലെ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കത്തുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാരും അഗ്‌നിരക്ഷാസേനയുമെത്തി തീ അണച്ചപ്പോഴാണ് കാറില്‍ മൃതദേഹം കണ്ടത്.

മുണ്ടൂര്‍ വേലിക്കാട് സ്വദേശി പോള്‍ ജോസഫിന്റേതാണ് കാര്‍. സംഭവം ആത്മഹത്യയാണോ എന്നാണ് സംശയം. തീപിടിത്തത്തില്‍ കാര്‍ പൂര്‍ണമായി കത്തിനശിച്ചു. കാര്‍ ഉടമയുടേതാണ് മൃതദേഹം എന്നാണ് പൊലീസ് നിഗമനം.

Continue Reading

Trending