Connect with us

kerala

കരുണാകരഗുരു സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മാര്‍ഗദര്‍ശി: സാദിഖലി ശിഹാബ് തങ്ങള്‍

ശാന്തിഗിരി ആശ്രമത്തിന്റെ ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിര്‍ദിനം ആഘോഷപരിപാടികളില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.

Published

on

പോത്തന്‍കോട്: നവജ്യോതി ശ്രീകരുണാകരഗുരു സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും നന്‍മയുടെയും ആള്‍ രൂപമായിരുന്നു എന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ശാന്തിഗിരി ആശ്രമത്തിന്റെ ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിര്‍ദിനം ആഘോഷപരിപാടികളില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. പരസ്പരം അറിയുക എന്നതാണ് സമാധാനത്തിന്റെ മാര്‍ഗരേഖ എന്നാല്‍ ഇന്ന് ഇല്ലാത്തത് അതാണ് .മനുഷ്യനും മതങ്ങളും ഇന്ന് പരസ്പരം അറിയാന്‍ ശ്രമിക്കുന്നില്ല എന്നതാണ് ഖേദകരമായ വസ്തുത. മനുഷ്യന്‍ മനുഷ്യനെ അറിയാന്‍ ശ്രമിച്ചാല്‍ സമൂഹത്തെ അറിയാന്‍ കഴിയും. സമൂഹത്തെ അറിഞ്ഞാല്‍ ലോകത്തെയും ലോകത്തെ അറിഞ്ഞാല്‍ അതിലൂടെ ദൈവത്തേയും അറിയാന്‍ കഴിയും. ദൈവത്തെ കൂടുതല്‍ അറിയാന്‍ ശ്രമിച്ചാല്‍ ഇന്ന് കാണുന്ന അനിഷ്ടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും അദ്ധേഹം പറഞ്ഞു. കരുണാകരഗുരുവിന്റെ ദര്‍ശനങ്ങള്‍ പുതിയ തലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നതില്‍ ശാന്തിഗിരി ആശ്രമത്തിന്റെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആധുനിക സോഷ്യല്‍ മീഡിയ സംവിധാനങ്ങള്‍ എങ്ങനെ മനുഷ്യര്‍ക്ക്  ഉപയോഗപ്പെടുത്താം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സ്വാമിയുടെ സന്ദേശങ്ങള്‍ എന്നും സാദിഖലി ശിഹാബ് തങ്ങള്‍ കൂട്ടിചേര്‍ത്തു. ശാന്തിഗിരി വിശ്വസംസ്‌കൃതി കലാരംഗത്തിന്റെ കലാഗ്രാമം പദ്ധതിയുടെ പ്രഖ്യാപനവും അദ്ധേഹം നിര്‍വഹിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു.

Published

on

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ബസ് റോഡില്‍ നിറുത്തിയിട്ട ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ 18 പേര്‍ക്ക് പരിക്ക് പറ്റി. ഇന്ന് രാവിലെ ആറു മണിയോടെയാണ് ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ച് പോകുന്ന തീര്‍ത്ഥാടകരുടെ ബസ്സ് അപകടത്തില്‍പ്പെട്ടത്

ആരുടെയും പരിക്ക് സാരമുള്ളതല്ല. ബസിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ബസില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും തമിഴ്‌നാട് സ്വദേശികളാണ് എന്നാണ് വിവരം.

Continue Reading

kerala

വയനാട്ടിലെ ഭീതി പടര്‍ത്തിയ കടുവ കൂട്ടിലായി; മാരനെ കടിച്ചുകൊന്ന കടുവയെന്ന് സ്ഥിരീകരണം

14 വയസ്സുള്ള ആണ്‍ കടുവയാണിതെന്ന് വനംവകുപ്പ് അറിയിച്ചു.

Published

on

കല്‍പ്പറ്റ: വയനാട്ടില്‍ ആറു ദിവസം മുന്‍പ് ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവ വനംവകുപ്പിന്റെ കൂട്ടിലായി. ചൊവ്വാഴ്ച രാത്രി ഒന്നരയോടെയാണ് കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്. 14 വയസ്സുള്ള ആണ്‍ കടുവയാണിതെന്ന് വനംവകുപ്പ് അറിയിച്ചു. മാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ അതേ കടുവ തന്നെയാണെന്ന് സ്ഥിരീകരണവും ലഭിച്ചിട്ടുണ്ട്. പിടികൂടിയ കടുവയെ തുടര്‍ നടപടികളുടെ ഭാഗമായി കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

Continue Reading

kerala

ആറാം ദിവസവും സ്വര്‍ണവില കുതിച്ചുയര്‍ന്നു

ഇതോടെ കേരളത്തില്‍ സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി.

Published

on

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി ആറാം ദിനവും സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഇന്ന് (26122025) ഗ്രാമിന് 70 രൂപ കൂടി 12,835 രൂപയിലും പവന് 560 രൂപ വര്‍ധിച്ച് 1,02,680 രൂപയിലുമാണ് വ്യാപാരം. ഇതോടെ കേരളത്തില്‍ സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി.

ക്രിസ്മസ് ദിനത്തില്‍ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഉയര്‍ന്ന് ഗ്രാമിന് 12,765 രൂപയും പവന് 1,02,120 രൂപയുമായിരുന്നു വില. ബുധനാഴ്ചയും വില ഉയര്‍ന്നിരുന്നു; അന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കൂട്ടി പവന്‍ വില 1,01,880 രൂപയായി.

വെള്ളിവിലയും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് ഗ്രാമിന് 10 രൂപ കൂടി 240 രൂപയായാണ് വെള്ളിവില.

ആഗോള വിപണിയിലും സ്വര്‍ണവില ശക്തമായി ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് 4,505.55 ഡോളറായാണ് ഇന്നത്തെ വില. ഇന്ന് മാത്രം 26.02 ഡോളറിന്റെ (0.58%) വര്‍ധനവുണ്ടായി. ഈ വര്‍ഷം മാത്രം ആഗോളവിപണിയില്‍ സ്വര്‍ണത്തിന് 70.83 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. യു.എസ്. ഗോള്‍ഡ് ഫ്യൂച്ചര്‍ വില 4,535.30 ഡോളറായി ഉയര്‍ന്നു; ഇന്ന് 32.50 ഡോളറിന്റെ വര്‍ധനവാണ് ഉണ്ടായത്.

18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 55 രൂപയും 14 കാരറ്റിന് 45 രൂപയും വര്‍ധനവുണ്ടായി.

ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, യു.എസ്. കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചത്, വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ വലിയ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തുടങ്ങിയ ഘടകങ്ങളാണ് വിലക്കുതിപ്പിന് പിന്നിലെന്നാണ് വിപണി വിലയിരുത്തല്‍.

 

Continue Reading

Trending